വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ദമ്പതികൾ മരിച്ചു
കാസർകോട്: വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ദമ്പതികൾ മരിച്ചു. മഞ്ചേശ്വരം കടമ്പാർ സ്വദേശി അജിത്ത്(35), ഭാര്യ ശ്വേത(27) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പെയിന്റിങ് ജോലിയാണ് അജിത്തിന്. ഭാര്യ ശ്വേത വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ദമ്പതികൾക്ക് കടുത്ത സാമ്പത്തിക പ്രശ്നമുണ്ടെന്നാണ് വിവരം. അജിത്തും ഭാര്യയും മാതാവ് പ്രമീളയുമാണ് വീട്ടിൽ താമസം. തിങ്കളാഴ്ച…

