വെറും മൂന്ന് ദിവസത്തെ ചാറ്റിംഗ് പരിചയം, വീട്ടമ്മ ഊരിനല്‍കിയത് 10 പവൻ; സ്വര്‍ണവുമായി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്
കോഴിക്കോട് : സാമൂഹിക മാധ്യമം വഴി ബന്ധം സ്ഥാപിച്ച ശേഷം കോഴിക്കോട് സ്വദേശിയായ വീട്ടമ്മയുടെ പത്ത് പവന്‍ സ്വര്‍ണാഭരണം തട്ടിയ പ്രതി പിടിയില്‍. നീലേശ്വരം സ്വദേശി ഷെനീര്‍ കാട്ടിക്കുളത്തെയാണ് കോഴിക്കോട് മെഡിക്കല്‍ പൊലീസ് പിടികൂടിയത്. കൂടൂതല്‍ തുകയ്ക്ക് പണയം വെക്കാമെന്ന് പറഞ്ഞ് സ്വര്‍ണം വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. മൂന്നു ദിവസത്തെ പരിചയത്തിന്‍റെ പുറത്താണ് വീട്ടമ്മ സ്വര്‍ണം കൈമാറിയത്. ഷാനു എന്‍എല്‍ എന്ന പേരില്‍ ആദ്യം ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി. പിന്നെ കോഴിക്കോട് സ്വദേശിയായ വീട്ടമ്മക്ക് റിക്വസ്റ്റയച്ചു….

