
തലസ്ഥാന നഗരിയിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും കവർന്ന മോഷ്ടാവിനെ പിടികൂടി
തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവതിയുടെ ഫോണും പണവും കവർന്ന മോഷ്ടാവിനെ പിടികൂടി പൊലീസ്. കഴിഞ്ഞ മാസം 26 നായിരുന്നു സംഭവം. പി എം ജിയിലെ ഹനുമാൻ ക്ഷേത്രത്തിൽ തൊഴാനെത്തിയ യുവതിയുടെ ബാഗിൽ നിന്നും മോഷണം നടത്തിയ അതിയന്നൂർ കുഴിവിള തെങ്കവിള സ്വദേശി സനൽ കുമാർ (50) ആണ് മ്യൂസിയം പൊലീസിന്‍റെ പിടിയിലായത്. ക്ഷേത്ര ദർശനം നടത്താനെത്തിയ പെൺകുട്ടിയുടെ ബാഗിൽ നിന്നും 70000 രൂപ വില വരുന്ന ആപ്പിൾ ഐ ഫോണും സാംസങ് ഗാലക്സി 113…