kerala14.in

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആലോചനയെന്നാണ് വ്യക്തമാകുന്നത്. തീരുമാനത്തില്‍ എതിര്‍പ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ആദ്യ ഗ്യാരന്റി ഒരു മാസത്തിനുളളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച യുഡിഎഫ് സര്‍ക്കാര്‍, കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസില്‍, എത്ര ദൂരം…

Read More

കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്ട‌ിൽ കുടുങ്ങി ദാരുണമായി മരിച്ചു.

പൂനെ: കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്ട‌ിൽ കുടുങ്ങി ദാരുണമായി മരിച്ചു. പൂനെയിലെ സിദ്ധി വിനായക് അപ്പാർട്ട്മെന്റിലെ ബഹു നില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് ശിവാംശ് ശൈലേഷ് ധൂത് എന്ന കുട്ടി കുടുങ്ങിയത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം .ഫ്ലാറ്റിന് താഴെ കൂട്ടുകാർക്കൊ പ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ലിഫ്റ്റിൽ കയറി ബട്ടൻ അമർത്തുകയായിരുന്നു എന്നു കരുതുന്നു. മണിക്കൂറുകളോളം കുട്ടിയെ കാണാതെ വീട്ടുകാരും മറ്റും തിരച്ചിൽ നടത്തിയെങ്കിലും പാതിരാത്രിയോടെയാണ് ലിഫ്ട് പാതിവഴിയിൽ കുടുങ്ങിയ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഫയർഫോഴ്‌സിനെയും പോലീസിനെയും…

Read More

നിയന്ത്രണം വിട്ട കാർ ഇടിച്ചു; സിനിമാ നടനുൾപ്പെടെ രണ്ടു പേർക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ് : കണ്ണവത്ത് നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം. കണ്ണവം പൊലീസ് സ്റ്റേഷന് മുൻ വശത്ത് ടയർ പഞ്ചറ് കട നടത്തുന്ന തൊടീക്കളം കൂടൽ എള്ളുകണ്ടി വീട്ടിൽ പുതുക്കുടി സജീഷ് എന്ന ബാബു (52), കണ്ണവം സ്വദേശിയായ ഇസ്മായിൽ (52) എന്നിവരാണ് മരിച്ചത്. പേരാവൂർ ഭാഗത്തു നിന്ന് എത്തിയ കാർ കണ്ണവം ഭാഗത്തേക്ക് നടന്നു പോവുകയായിരുന്ന ഇരുവരെയും ഇടിച്ച ശേഷം പൊലീസിന്റെ ക്യാമറ പോസ്റ്റ് ഇടിച്ച് തകർത്താണ് നിന്നത്. ഇരുവരും സംഭവം സ്ഥലത്ത് വച്ചുതന്നെ…

Read More

കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 2011 മാര്‍ച്ചിലായിരുന്നു ഇതിന് മുന്‍പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്ന് 4020 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. നിലവിൽ  985 ഒഴിവുകളാണ് ഉള്ളത്. *അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6.* *1. വകുപ്പ് :* കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് *2. ഉദ്യോഗപ്പേര് :* ഇലക്ട്രിസിറ്റി വര്‍ക്കര്‍ *3. ശമ്പളം…

Read More

തിരുവനന്തപുരത്ത് രണ്ടാമത് ഒരു മെഡിക്കൽ കോളേജ് തുടങ്ങുന്നത് പരിഗണനയിൽ; സിസ്റ്റം ശരിയാക്കുമെന്ന് കെ മുരളീധരൻ

യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ മുഖം മിനുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളേജ് തുടങ്ങുന്നതും മെഡിക്കൽ കോളേജുകൾക്കായിപ്രത്യേക മാസ്റ്റർ പ്ലാൻ തുടങ്ങുന്നതും പരിഗണനയിലാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവാദമായ ചികിത്സാ പിഴവ് ആരോപണങ്ങൾ അന്വേഷിക്കും. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സിസ്റ്റം ശരിയാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ പറഞ്ഞു.കെ മുരളീധരൻ ആരോഗ്യമന്ത്രി ആയതോടെ വകുപ്പിൽ സുപ്രധാന മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മെഡിക്കൽ കോളേജുകളുടെ അടിസ്ഥാന വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും രോഗികൾ നിലത്ത് കിടക്കുന…

Read More

മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാം; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ന്യൂഡൽഹി: ജീവന് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ കൊല്ലാമെന്ന് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തണമെന്നും കോടതി നിർദേശിച്ചു. പൊതുസ്ഥലങ്ങളായ ആശുപത്രികൾ, സ്കൂളുകൾ, കോളജുകൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവ് നായ്ക്കളെ മാറ്റണമെന്ന 2025 നവംബറിലെ ഉത്തരവ് പിൻവലിക്കണമെന്ന മൃഗസ്നേഹികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. കണ്ണടച്ചുപിടിച്ച് യാഥാർഥ്യങ്ങൾ കാണാതിരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തെരുവ് നായ്ക്കളുടെ ആക്രമണം കുട്ടികളുടെയും മുതിർന്ന പൗരന്മാരുടെയും സുരക്ഷക്ക് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണെന്ന് മുൻ ഉത്തരവിനെ…

Read More

കാമുകനുമൊത്ത് ജീവിക്കാൻ ജീവനക്കാരി ജ്വല്ലറിയിൽ നിന്നും മോഷ്‌ടിച്ചത് 1.66 കോടി രൂപയുടെ സ്വർണം

അഹമ്മദാബാദ്: കാമുകനുമൊത്ത് ജീവിക്കാൻ ജ്വല്ലറി ഷോറൂമിൽ നിന്ന് 1.66 കോടി രൂപയുടെ സ്വർണം മോഷ്ടിച്ച ജീവനക്കാരിയുടെ അറസ്റ്റ് സിനിമ കഥയെയും വെല്ലുന്ന കഥ. അഹമ്മദാബാദിലെ നിക്കോൾ പ്രദേശത്തുള്ള ഒരു ജ്വല്ലറി ഷോറൂമിൽ നിന്നാണ് ഇവിടുത്തെ തന്നെ ജീവനക്കാരിയായ യുവതി 1.66 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ, വജ്രാഭരണങ്ങൾ മോഷ്ടിച്ചത്. കേസിൽ ഹർഷിദ ഷെട്ടി എന്ന യുവതിയും കാമുകനുമാണ് ഒടുവിൽ അറസ്റ്റിലായത് മേയ് 11-ന് നിക്കോളിലെ അൻമോൾ സർക്കിളിന് സമീപമുള്ള ഗ്രാവിറ്റി ഷോപ്പിംഗ് മാളിലെ ജ്വല്ലറി ഷോറൂമിലാണ് മോഷണം…

Read More

പ്രണയത്തിൽ നിന്നും പിൻമാറാൻ തയ്യാറായില്ല; പതിനേഴുകാരിയായ മകളെ കുഴിച്ചുമൂടി പിതാവ്

ബംഗളൂരു: ശക്തമായി എതിർത്തിട്ടും പ്രണയത്തിൽ നിന്ന് പിൻമാറാൻ തയാറാകാഞ്ഞതോടെ പതിനേഴുകാരിയായ മകളെ കൊന്ന് കുഴിച്ചുമൂടി പിതാവ്. കർണാടകയിലെ തുമകൂരു ജില്ലയിൽ ശിര താലൂക്കിലെ ലിങ്കമരദഹള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ദുരഭിമാന കൊല നടത്തിയ പെൺകുട്ടിയുടെ പിതാവ് 48 കാരനായ തിമ്മരായപ്പയെ കല്ലംബെല്ല പൊലീസ് അറസ്റ്റ് ചെയ്തു. മാതാവിന്റെ ബന്ധുവായ യുവാവുമായി മേഘ്ന എന്ന പതിനേഴുകാരി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തെ തിമ്മരായപ്പ ശക്തമായി എതിർക്കുകയും ഇതേച്ചൊല്ലി വീട്ടിൽ നിരന്തരം തർക്കങ്ങൾ പതിവാകുകയും ചെയ്തിരുന്നു. പ്രണയത്തിൽ നിന്ന് പിന്മാറാൻ…

Read More


സഞ്ജു ഇല്ല പകരം ഇഷാൻ കിഷൻ; അഫ്ഗാൻ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷന് നറുക്ക് വീണു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ യുവതാരങ്ങൾക്ക് വലിയ അവസരമാണ് സെലക്ടർമാർ നൽകിയിരിക്കുന്നത്.യുവതാരം ശുഭ്മാൻ ഗിൽ ടീമിനെ നയിക്കുമ്പോൾ ശ്രേയസ് അയ്യരാണ് വൈസ് ക്യാപ്റ്റൻ. രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവർ ടീമിലുണ്ട്. ടി20 ലോകകപ്പ് വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചിട്ടും സഞ്ജു സാംസണെ ഏകദിന…

Read More

സെക്രട്ടറിയേറ്റിന്റെ ‘സമര കവാടം’ 10 വർഷത്തിനുശേ ഷം തുറന്നു; ബാരിക്കേടുകൾ നീക്കി

സെക്രട്ടറിയേറ്റിന്റെ പ്രധാനപ്പെട്ട കവാടമായ നോർത്ത് ഗേറ്റ് 10 വർഷത്തിനുശേഷം തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഗേറ്റ് തുറന്നത്.പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേടുകൾ ഒരു വശത്തേക്ക് നീക്കുകയായിരുന്നു. സമര കവാടമെന്നാണ് ഈ കവാടം അറിയപ്പെടുന്നത്. ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ഗേറ്റ് കുറച്ചുനാൾ തുറന്ന് കിടന്നെങ്കിലും സുരക്ഷാപ്രശ്‌ം ചൂണ്ടിക്കാട്ടി ഗേറ്റ് അടക്കുകയായിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളാണ് ഗേറ്റ് ആവേശപൂർവ്വം തുറന്നത്.കേരള ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടി എന്നതിന്റെ തെളിവാണ് ഇന്നലത്തെ സത്യപ്രതിജ്ഞ ചടങ്ങെന്നും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial