kerala14.in

‘ആര്യയെ കാറിൽ കയറ്റിയപ്പോൾ സ്ത്രീകൾ പോലും എതിർത്തു’; രൂക്ഷ വിമർശനവുമായി ശിവൻകുട്ടി

തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ല കമ്മറ്റിയിൽ കടുത്ത വിമർശനവുമായി മുതിർന്ന നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടി. മേയർ എന്ന നിലയിലുള്ള ആര്യയുടെ പ്രവർത്തനം തികഞ്ഞ അവമതിപ്പുണ്ടാക്കി. തിരഞ്ഞെടുപ്പ് സമയത്ത് ആര്യയെ തന്റെ കാറിൽ കയറ്റിയപ്പോൾ സ്ത്രീകൾ പോലും എതിർത്തെന്നും ജില്ല കമ്മറ്റിയിൽ അദ്ദേഹം വെളിപ്പെടുത്തി. ആയിരം വോട്ട് ലീഡ് പ്രതീക്ഷിച്ചിടത്ത് കിട്ടിയത് അഞ്ച് വോട്ടെന്നും ശിവൻകുട്ടി തുറന്ന് പറഞ്ഞു.ആര്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് പോലും വോട്ട് കുറച്ചേക്കുമെന്ന് സാധാരണ പ്രവർത്തകർ ഭയന്നിരുന്നുവെന്നും…

Read More

മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു; ക്രൂരമായി മര്‍ദിച്ചു; നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കി; നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് യുവതി

       കൊച്ചി : മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്തില്‍ നേരിട്ട ക്രൂരത വെളിപ്പെടുത്തി പരാതിക്കാരി. ദുബായില്‍ എത്തിച്ച ശേഷം മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു. മര്‍ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി. നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കിയെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു. ദുബായിലെത്തുന്നത് വരെ ഇതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇതിന് വേണ്ടിയാണ് കൊണ്ടുപോയതെന്നും അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നും അവര്‍ വെളിപ്പെടുത്തി. പണം നല്‍കിയ ശേഷം ദുബായില്‍ എത്തിച്ചു….

Read More

ഇന്ധന വില വീണ്ടും കൂട്ടി; പെട്രോള്‍ ലിറ്ററിന് 86 പൈസയും ഡീസല്‍ ലിറ്ററിന് 83 പൈസയും വര്‍ധിപ്പിച്ചു

രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലീറ്ററിന് 86 പൈസയും ഡീസല്‍ ലീറ്ററിന് 83 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ പെട്രോളിന് 109 രൂപ 73 പൈസയും ഡീസലിന് 98 രൂപ 53 പൈസയുമായി. ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വില വര്‍ധനവാണിത്. അതേസമയം, രാജ്യത്ത് ഇന്ധന ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രം. അസംസ്‌കൃത എണ്ണ, പിഎന്‍ജി, എല്‍പിജി എന്നിവ മതിയായ അളവില്‍ ലഭ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി സാധാരണ നിലയിലായിട്ടില്ലെന്നും അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ,…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് തെക്കൻ ജില്ലകളിലും വടക്കൻ തീരമേഖലകളിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത പ്രവചിക്കുന്നത്. അതേസമയം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം കണ്ണൂർ ജില്ലയിലെ…

Read More

സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം; എം വി ഗോവിന്ദന് ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന ആവശ്യം ചില നേതാക്കൾ ഉയർത്തി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ നിലവാരത്തിൽ മാത്രമാണ് പ്രതികരിക്കുന്നതെന്ന ആക്ഷേപവും യോഗത്തിൽ ഉയർന്നു. സ്ഥാനാർഥി നിർണയത്തിലെ പിഴവുകളും ജില്ലയിലെ കനത്ത തോൽവിക്ക് കാരണമായെന്ന വിലയിരുത്തലാണ് യോഗത്തിൽ ശക്തമായി ഉയർന്നത്. മുതിർന്ന നേതാവ് ജി സുധാകരനെ…

Read More

പൂന്തുറയിൽ പത്തുവയസ്സുകാരനായ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരം പൂന്തുറയിൽ പത്തുവയസ്സുകാരനായ കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. കുട്ടിയെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ചതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. ഈ മാസം 14നാണ് സംഭവം ഉണ്ടായത്. നടന്നു വരികയായിരുന്ന കുട്ടിയെ ഒരു സംഘം ആളുകൾ പിടിച്ചുകൊണ്ടുപോയി ലഹരി നൽകിയശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയുടെ…

Read More

ഫേസ്ബുക്ക് കമന്റിനെച്ചൊല്ലി തർക്കം; നെടുങ്കണ്ടത്ത് കെഎസ്‌യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനം

ഇടുക്കി: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റിലിട്ട ഒരു കമന്റ് ഒടുവിൽ കലാശിച്ചത് രാഷ്ട്രീയ സംഘർഷത്തിൽ. ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്‌യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ഡിവൈഎഫ്ഐ – എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതായാണ് പരാതി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്‍റ് ബിബിൻ അമ്മഞ്ചേരി, കെഎസ്‌യു ജില്ലാ സെക്രട്ടറി അലൻ സജി, കെ എസ് യു മണ്ഡലം ഭാരവാഹി അലന്‍റ് ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ അലന്‍റ് ജോസ് ചികിത്സയിലാണ്. കഴിഞ്ഞ…

Read More

പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റിലെ പ്രധാനികളായ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഗ്ലാമർ ലോകത്തെ മോഹങ്ങൾ കാണിച്ച് പെൺകുട്ടികളെ വിദേശത്തേക്ക് കടത്തി പീഡിപ്പിക്കുന്ന വൻ സെക്സ് റാക്കറ്റിലെ പ്രധാനികളായ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിലായി. സിന്ധു, അലീന എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് ദുബായിലെത്തിച്ച ശേഷം മയക്കുമരുന്ന് നൽകിയും നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയുമാണ് തങ്ങളെ ക്രൂരമായ പീഡനത്തിന് ഇരയാക്കിയതെന്ന് ഇരയായ പെൺകുട്ടി പോലീസിന് മൊഴി നൽകി. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മറ്റ് പരാതികളും ഇപ്പോൾ…

Read More

വൈത്തിരിയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. മരിച്ചത് ചീരാൽ സ്വദേശികൾ

      കൽപ്പറ്റ: വയനാട് വൈത്തിരിയിൽ കെഎസ്ആർടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു. നമ്പിക്കൊല്ലി സ്വദേശിയായ നാരായണൻ, അദ്ദേഹത്തിൻ്റെ ഭാര്യ സിജി, മകൻ അഭി എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ സംഭവം അരങ്ങേറിയത് തിങ്കളാഴ്ച രാവിലെ വൈത്തിരി പരിധിയിൽ വെച്ച് കെഎസ്ആർടിസിയുടെ വേഗതയേറിയ ‘മിന്നൽ’ സർവീസ് ബസ് നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിലേക്ക് കടുത്ത രീതിയിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും…

Read More

മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി

മലപ്പുറം: മഞ്ചേരിയിൽ യുവാവിനെ അജ്ഞാതർ തട്ടിക്കൊണ്ട് പോയതായി പരാതി. ചെങ്ങര സ്വദേശി അൽഫയാദിനെയാണ് (21) കാണാതായത്. ഇന്നലെ രാത്രി 11.30 ഓടെയാണ് കാണാതായത്.ഇന്നോവ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. പൂക്കുളത്തൂരിൽ വെച്ചാണ് തട്ടിക്കൊണ്ട് പോയത്. മകന് എന്ത് പറ്റിയെന്ന് അറിയില്ലെന്നും മൊഴിയെടുക്കാൻ പൊലീസ് വൈകിച്ചെന്നും അൽഫയാദിന്റെ മാതാവ് സലീന ആരോപിച്ചു. എന്നാൽ കുടുംബത്തിന്റെ ആരോപണം മഞ്ചേരി പൊലീസ് നിഷേധിച്ചു. കേസിൽ അന്വേഷണം വേഗത്തിൽ തന്നെ ആരംഭിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങളിൽ യാതൊരുവിധ വീഴ്ചയും വന്നിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകലിന് പിന്നിൽ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial