Headlines

kerala14.in

ചതിക്കാൻ വേണ്ടിയാകാം പെട്രോൾ വാങ്ങിയത്; സോനയുടെ കുടുംബം തിരിഞ്ഞുനോക്കിയിരുന്നില്ലെന്നും റിജിൻലാലിന്റെ പിതാവ്

കോഴിക്കോട്: പേരാമ്പ്രയിൽ ഗർഭിണിയായ യുവതി കാർ കത്തി മരിച്ച സംഭവത്തിൽ ദുരൂഹതകൾ തുടരുന്നതിനിടെ, മരിച്ച സോനയുടെ ഭർത്താവ് റിജിൻലാലിന്റെ പിതാവ് രാജൻ പ്രതികരണവുമായി രംഗത്ത്. സോനയും റിജിൻലാലും കഴിഞ്ഞ മൂന്ന് വർഷമായി സന്തോഷകരമായ ജീവിതമായിരുന്നുവെന്ന് രാജൻ പറഞ്ഞു. സോന വലിയ ദുരിതങ്ങൾ അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണമെങ്കിൽ, അത്രയും നാളായി അവർ തിരിഞ്ഞുനോക്കാതിരുന്നതെന്താണെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ പ്രശ്നമുണ്ടായിരുന്നെങ്കിൽ ഒരുദിവസമെങ്കിലും വന്ന് അന്വേഷിക്കേണ്ടതായിരുന്നില്ലേ എന്നായിരുന്നു രാജന്റെ പ്രതികരണംപിസി ന്യൂസ്‌ വാർത്ത,സോന പെട്രോൾ പമ്പിൽ നിന്ന് കാനിൽ പെട്രോൾ വാങ്ങുന്ന…

Read More

പൊലീസുകാരെ തള്ളിയിട്ട് കടന്നു; വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂര്‍: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പൊലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ട വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പെരളശ്ശേരി വടക്കുമ്പാട് സ്വദേശികളായ അമല്‍, ജിനേഷ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ കാല്‍ടക്സില്‍ നിന്ന് ഇന്ന് ഉച്ചയോടെപ്രതികളെ പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച്ച അഴിക്കോട് വിവാഹ നിശ്ചയത്തിന് പോയി മടങ്ങുമ്പോള്‍ ഇരുവരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കുത്തേറ്റ ഇരുവരെയും നിസാര പരിക്കുകളോടെ കണ്ണൂരിലെ എ കെ ജി സ്മാരക സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഇവരെ അറസ്റ്റുചെയ്യാന്‍ പൊലീസെത്തിയപ്പോള്‍ സിപിഎം…

Read More

59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയിലേക്ക്

ചെന്നൈ: തമിഴ്നാട്ടിലെ വിജയ് സർക്കാരിലേക്ക് കോൺഗ്രസ്. കോൺഗ്രസിന്റെ മന്ത്രിമാരെ നിശ്ചയിച്ചു. എംഎൽഎമാരായ രാജേഷ് കുമാർ, പി വിശ്വനാഥ് എന്നിവർ മന്ത്രിമാരാകും. വ്യാഴാഴ്ച നടക്കുന്ന ചടങ്ങിൽ ഇവർ വിജയ് സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിസഭയിൽ ചേരാൻ കോൺഗ്രസ് എംഎൽഎമാർക്ക് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായി കെ സി വേണുഗോപാൽ എക്‌സിലെ കുറിപ്പിൽ അറിയിച്ചു. ‘ഇത് ഞങ്ങൾക്ക് ചരിത്രപരമായ ഒരു നിമിഷമാണ്, കാരണം…

Read More

വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ലോക്ഭവനിൽ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്നും വി ഡി സതീശന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞാ വേദിയില്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചതിനെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. വന്ദേമാതരം മുഴുവന്‍ ആലപിക്കുമെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ലോക്ഭവനിൽ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. വേദിയില്‍ നില്‍ക്കുമ്പോഴാണ് വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നത് കേള്‍ക്കുന്നത്. അതിനിടയില്‍പ്പോയി തടസ്സപ്പെടുത്താന്‍ കഴിയുമോ. നമ്മള്‍ അറിഞ്ഞുകൊണ്ടല്ല അതെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പേരിനൊപ്പം മേനോന്‍ എന്ന് പരാമര്‍ശിച്ചതിലും വി ഡി സതീശന്‍ വിശദീകരണം നല്‍കി. അച്ഛന്‍…

Read More

മലയിടംതുരുത്തിൽ നടന്ന പ്രതിഷേധത്തിൽ ഇടപെട്ട് സർക്കാർ

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടംതുരുത്തിൽ നടന്ന പ്രതിഷേധത്തിൽ ഇടപെട്ട് സർക്കാർ. പ്രതിഷേധം രൂക്ഷമായതോടെ ഒഴിപ്പിക്കൽ നടപടി നിർത്തിവയ്ക്കാൻ സർക്കാർ നിർദേശം നൽകി. മലയിടം തുരുത്തിൽ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഏഴ് പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികളാണ് നടന്നത്. കോടതി നിർദേശപ്രകാരം നടപടികൾ പൂർത്തിയാക്കുന്നതിനായി അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തിയെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. കുടിയൊഴിപ്പിക്കാനുള്ള പൊലീസ് നടപടിക്കിടെ സംഘർഷം ഉടലെടുത്തു. സമരപ്പന്തലിൽ ഒരാൾ പെട്രോൾ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കി. പ്രതിഷേധം…

Read More

ഒടുവിൽ മൂന്നാം നാൾ തീരുമാനം.വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരും വകുപ്പുകളും

1 വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി. 2 പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി 3 രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലൻസ്, കയർ 4 സണ്ണി ജോസഫ്- വൈദ്യുതി, പാർലമെന്ററികാര്യം, പരിസ്ഥിതി 5 കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം 6 മോൻസ് ജോസഫ്- ജലവിഭവം 7 ഷിബു ബേബി ജോൺ- വനം 8 അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലൈസ് 9 സി.പി. ജോൺ – ഗതാഗതം 10 എ.പി….

Read More

മിൽമ പാൽവില വർധനയ്ക്ക് അന്തിമ തീരുമാനം ഇന്ന്; നാളെ മുതൽ പുതിയ നിരക്ക്

മിൽമ പാൽവില വർധനയ്ക്ക് അന്തിമ തീരുമാനം ഇന്ന്. മിൽമ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരുന്നു.പാൽവില വർധനയാണ് യോഗത്തിലെ പ്രധാന അജണ്ട. ലിറ്ററിന് നാല് രൂപ വർധിപ്പിച്ച് 56 രൂപയാക്കാനാണ് തീരുമാനം. ഡയറക്ടർ ബോർഡിന്റെ അംഗീകാരത്തിന് പിന്നാലെ പുതിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. പാൽവില വർധനയ്ക്ക് മുൻ സർക്കാർ നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു. പുതിയ വർധനവിലൂടെ ലിറ്ററിന് 3.33 രൂപ അധികമായി കർഷകർക്ക് ലഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ഇതോടെ മിൽമയുടെ പാലിതര ഉൽപ്പന്നങ്ങൾക്കും…

Read More

പത്തു വയസ്സുകാരനെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: പത്തു വയസ്സുകാരനെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ, ചെരിയം പറമ്പിൽ രമേശൻ -ദിവ്യ ദമ്പതികളുടെ മകൻ ആഗത് (10)ആണ് മരിച്ചത്. ദിവ്യയുടെ വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിലാണ് ആഗതിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ആഗത് എന്തിനാണ് ഈ കടുംകൈ ചെയ്തതെന്നു വ്യക്തമല്ല. ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷം മാത്രമേ മരണം സംബന്ധിച്ച് യഥാർത്ഥ വസ്തുത വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അധികൃതർ പറഞ്ഞു

Read More

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതില്‍ വി ഡി സതീശന്‍ സര്‍ക്കാര്‍ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ണായക യോഗം ഇന്ന്. ഓര്‍ഡിനറി, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആലോചനയെന്നാണ് വ്യക്തമാകുന്നത്. തീരുമാനത്തില്‍ എതിര്‍പ്പ് തുടരുന്ന സ്വകാര്യ ബസുടമകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും. ആദ്യ ഗ്യാരന്റി ഒരു മാസത്തിനുളളില്‍ നടപ്പാക്കാന്‍ തീരുമാനിച്ച യുഡിഎഫ് സര്‍ക്കാര്‍, കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര തുടങ്ങുന്ന തീയതിയേ പ്രഖ്യാപിച്ചിട്ടുളളൂ. ഏതൊക്കെ ബസില്‍, എത്ര ദൂരം…

Read More

കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്ട‌ിൽ കുടുങ്ങി ദാരുണമായി മരിച്ചു.

പൂനെ: കുട്ടികൾക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്ന ഏഴ് വയസ്സുകാരൻ ലിഫ്ട‌ിൽ കുടുങ്ങി ദാരുണമായി മരിച്ചു. പൂനെയിലെ സിദ്ധി വിനായക് അപ്പാർട്ട്മെന്റിലെ ബഹു നില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് ശിവാംശ് ശൈലേഷ് ധൂത് എന്ന കുട്ടി കുടുങ്ങിയത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം .ഫ്ലാറ്റിന് താഴെ കൂട്ടുകാർക്കൊ പ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി ലിഫ്റ്റിൽ കയറി ബട്ടൻ അമർത്തുകയായിരുന്നു എന്നു കരുതുന്നു. മണിക്കൂറുകളോളം കുട്ടിയെ കാണാതെ വീട്ടുകാരും മറ്റും തിരച്ചിൽ നടത്തിയെങ്കിലും പാതിരാത്രിയോടെയാണ് ലിഫ്ട് പാതിവഴിയിൽ കുടുങ്ങിയ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഫയർഫോഴ്‌സിനെയും പോലീസിനെയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial