Headlines

kerala14.in

എബോള വ്യാപനത്തിൽ ദില്ലി വിമാനത്താവളത്തിൽ സുരക്ഷ മുന്നറിയിപ്പുകൾ

എബോള വ്യാപനത്തിൽ ദില്ലി വിമാനത്താവളത്തിൽ സുരക്ഷ മുന്നറിയിപ്പുകൾ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് മുന്നറിയിപ്പുള്ളത്. ജാഗ്രതാ നിർദേശം നൽകിയത് ഈ രാജ്യങ്ങളിൽ എബോള കേസുകൾ വർധിച്ചതിന് പിന്നാലെയാണ്.രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ഉടൻ തന്നെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടാൻ നിർദേശമുണ്ട്. പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, രക്തസ്രാവം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. എബോള ബാധിച്ച് ചികിത്സയിലായിരുന്നവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയവരും അരോഗ്യ വിഭാഗവുമായി റിപ്പോർട്ട് ചെയ്യണമെന്ന് നി‌ർദ്ദേശമുണ്ട്. എബോള വ്യാപനം…

Read More

കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതില്‍ പ്രതിഷേധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ ബ്ലോക്ക്. നടപടി പ്രതീക്ഷിച്ചിരുന്നതായി സ്ഥാപകന്‍ അഭിജിത് ദീപകെ പറഞ്ഞു. 165 K പേരാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയെ എക്‌സിലൂടെ ഫോളോ ചെയ്തത്. നിയമപരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വിലക്കെന്നാണ് വിവരം. എന്നാല്‍ 12.6 മില്ല്യണ്‍ ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇപ്പോഴും നിലവിലുണ്ട്. കഴിഞ്ഞയാഴ്ച്ച കോടതി നടപടികള്‍ക്കിടെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ…

Read More

‘റേഷനും പെൻഷനുമില്ല’; വോട്ടിനൊപ്പം പൗരത്വവും ആനുകൂല്യങ്ങളും റദ്ദാക്കുന്ന എസ്ഐആർ

ന്യൂഡൽഹി: രാജ്യത്തെ 14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പൂർത്തിയായ എസ്‌ഐആർ പ്രക്രിയ വലിയൊരു വിഭാഗം ജനങ്ങളെ പൗരത്വ പ്രതിസന്ധിയിലേക്കും കടുത്ത സാമ്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും തള്ളിവിടുന്നതായി റിപ്പോർട്ട്. രാജ്യത്തെ പ്രായപൂർത്തിയായ ആളുകളുടെ എണ്ണവും വോട്ടർമാരുടെ എണ്ണവും തമ്മിൽ 7 കോടിയിലധികം വ്യത്യാസമുണ്ടെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്യുന്നു. 5 കോടി ജനങ്ങൾ വോട്ടുപട്ടികയ്ക്ക് പുറത്ത് 2024-25 വർഷത്തെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന ഏകദേശം 5 കോടിയോളം പേർ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സ്ഥലത്തില്ലാത്തവർ , താമസം മാറിയവർ,…

Read More

മീഡിയ അക്കാഡമി കോഴ്സുകൾ: അപേക്ഷാ തീയതി നീട്ടി

            തിരുവനന്തപുരം : സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം & കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിങ്ങ് എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക്  ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തിയതി മെയ് 27 വരെ നീട്ടി. പൊതുപ്രവേശന പരീക്ഷ ജൂൺ 1-ന് ഓൺലൈനായി നടക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പട്ടികജാതി,…

Read More

‘നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു’ ; പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

      കൊച്ചി : മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേയ്ക്കു കടത്തി പെണ്‍വാണിഭം നടത്തിയ കേസില്‍ പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍. മദ്യത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്നു യുവതി പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയെന്നും ഇവര്‍ പറയുന്നു. ”ഇവിടെനിന്ന് പറഞ്ഞതല്ല അവിടെ എത്തിയപ്പോള്‍ സംഭവിച്ചത്. വലിയൊരു ട്രാപ്പായിരുന്നു. അവിടെ ഇതുപോലെ പെട്ടുകിടക്കുന്ന ഒരുപാടു പേരുണ്ട്. കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കി. എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞത് സിന്ധുവാണ്. ഒരു ആശുപത്രിയില്‍ വച്ചാണു…

Read More

പാലുകൊടുത്ത് ഉറക്കാന്‍ കിടത്തിയ മൂന്നു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കാസര്‍കോട്: പാലു നല്‍കി ഉറക്കാന്‍ കിടത്തിയ കുഞ്ഞ് മരിച്ചു. കാസര്‍കോട്, നെല്ലിക്കുന്ന്, കസബ, തായല്‍ ഹൗസിലെ ഷാജഹാന്‍- ആയിഷ ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള മകന്‍ ത്വാഹ അബ്ദുള്ളയാണ് മരിച്ചത്. രാത്രി ഒരു മണിക്ക് പാല്‍ നല്‍കി ഉറക്കാന്‍ കിടത്തിയതായിരുന്നു. ബുധനാഴ്ച രാവിലെ ആറുമണി ആയിട്ടും കുട്ടി ഉണര്‍ന്നില്ല. സംശയം തോന്നി ഉടന്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതായിരിക്കാം മരണ കാരണമായതെന്നു സംശയിക്കുന്നു. ആശുപത്രി അധികൃതര്‍…

Read More

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ‘ഇന്ദിരാ ഗ്യാരന്റി’ പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തും. സാമ്പത്തിക നിലയോ വരുമാന പരിധിയോ നോക്കാതെ എല്ലാ സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് സൂചന. മറ്റു ചില സംസ്ഥാനങ്ങളിൽ സൗജന്യ യാത്രയ്ക്കായി പ്രത്യേക കാർഡുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ തിരിച്ചറിയൽ രേഖകൾ മാത്രം കാണിച്ച് യാത്ര ചെയ്യാനാവുന്ന തമിഴ്‌നാട് മാതൃകയാകും പിന്തുടരുക. ഏതൊക്കെ ബസുകളിൽ? നിലവിലുള്ള 4,700 ഓളം കെ.എസ്.ആർ.ടി.സി ബസുകളിൽ 3,000 എണ്ണം…

Read More

ഒടുവിൽ സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ, തീരുമാനം ഇന്നത്തെ മിൽമ ഡയറക്ടർ ബോർഡിൽ

       തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽവില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പായതിനാൽ വില വ‌ർധനയ്ക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള…

Read More

പൊലീസിനെ ബോംബെറിഞ്ഞ കേസ്;  ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോൾ

          ഡിവൈഎഫ്ഐ നേതാവ് വികെ നിഷാദിന് വീണ്ടും പരോൾ. അഞ്ചുദിവസത്തേക്ക് അടിയന്തര പരോൾ അനുവദിച്ച് കേരള ഹൈക്കോടതി. ഭാര്യാ മാതാവിൻറെ അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു അപേക്ഷ. പൊലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് നിഷാദ്. പൊലീസ് ഉദ്യോഗസ്ഥരെ ബോംബെറിഞ്ഞ് കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിച്ചു വരികയാണ് നിഷാദ്. അതേസമയം കഴിഞ്ഞ പരോൾ സമയത്ത് വി കെ നിഷാദ് ചട്ടം ലംഘിച്ച് സിപിഐഎം പ്രതിഷേധ പ്രകടനത്തിൽ നേരത്തെ പങ്കെടുത്തിരുന്നു.പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ്…

Read More

ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു

മസ്‌കത്ത്: സന്ദർശക വീസയില്‍ ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചുമസ്‌കത്തിലെ ഗ്ലോബല്‍ എക്‌സ്‌ചേഞ്ചില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട അങ്ങാടിക്കല്‍ സൗത്ത് വൈശാഖത്തില്‍ സതീഷ് പരമേശ്വര കുറുപ്പിന്റെ മകൻ ആകര്‍ഷ് ആണ് മരിച്ചത്. 22 വയസായിരുന്നു. സൂറിന് സമീപം വാദി ഷാബില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. രാത്രി പത്തരയോടെയാണ് മൃതദേഹം കണ്ടെടുത്ത്. റോയല്‍ ഒമാന്‍ പൊലീസ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് മസ്‌കത്തില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ഒമാന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial