Headlines

kerala14.in

സ്വർണ്ണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന അന്തർ സംസ്ഥാന തട്ടിപ്പ് സംഘം കാസർ കോഡ് പിടിയിൽ.

സ്വർണ്ണാഭരണങ്ങളെന്ന വ്യാജേന മുക്കുപണ്ടം വിൽപന നടത്തി പണം തട്ടുന്ന അന്തർ സംസ്ഥാന തട്ടിപ്പ് സംഘം കാസർ കോഡ് പിടിയിൽ.കർണാടക മാണ്ഡ്യയിൽ നിന്നുള്ള നാലംഘ സംഘത്തെ കാസർകോഡ് പൊലീസ് പിടികൂടി. കർണാടക മാണ്ഡ്യ സ്വദേശികളായ അർജുൻ സോളങ്കി, ഗണേഷ് സോളങ്കി ഹരിലാൽ, ജീവൻലാൽ എന്നിവരാണ് കാസർഗോഡ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക‌്വാഡും കാസർകോഡ് ടൗൺ പോലീസും നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം പിടിയിലായത്. സ്വർണ്ണാഭരണങ്ങൾ വിൽക്കാനുണ്ടെന്ന് പറഞ്ഞ് ആവശ്യക്കാരെ കണ്ടെത്തി മുക്കുപണ്ടം…

Read More

കൊല്ലത്ത് ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു

കൊല്ലം: കൊട്ടാരക്കരയിൽ ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്‌കൂളിൽ തടഞ്ഞ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു. സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെയാണ് പിരിച്ചുവിട്ടത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്‌മെന്‍റിന്‍റെ നടപടി. സ്കൂളിലെ പ്രധാനാധ്യാപികയായ സിന്ധു എസ് നായരെ അന്യായമായി തടഞ്ഞു വെച്ചതിനാണ് പൊലീസ് കേസ് എടുത്തത്. പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം സ്‌കൂൾ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവെച്ചുവെന്നും ഇത് സ്‌കൂൾ കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ പരാതിക്കാരിയുടെ അന്തസ്സിന് ഹാനി വരുത്തിയതായും എഫ്ഐആറിൽ പറയുന്നുണ്ട്….

Read More

ഫുട്‌ബോള്‍ പരിശീലനത്തിന് വിട്ടില്ല, വിദ്യാര്‍ത്ഥിയെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: വീടിനുള്ളിലെ ശുചിമുറിയില്‍ വിദ്യാർത്ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. എലക്കോട് പോന്തക്കോടുള്ള ശിവപ്രസാദ്-സജിത ദമ്പതികളുടെ മകൻ വിശ്വജിത്താണ് (13) മരിച്ചത് കൊഴിഞ്ഞാമ്പാറ സെന്റ് പോള്‍സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു വിശ്വജിത്ത്. ഇന്ന് രാവിലെയായിരുന്നു സംഭവം. സാധാരണപോലെ കുളിക്കാനായി കയറിയതായിരുന്നു വിശ്വജിത്ത്. എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും കുട്ടി പുറത്തിറങ്ങാതിരുന്നതോടെ മാതാപിതാക്കള്‍ ആശങ്കയിലാവുകയും തുടർന്ന് കുളിമുറിയുടെ വാതില്‍ പൊളിച്ചു നോക്കിയപ്പോള്‍ തോർത്തില്‍ തൂങ്ങിയ നിലയില്‍ വിശ്വജിത്തിനെ കണ്ടെത്തുകയുമായിരുന്നു. ഫുട്ബോള്‍ അക്കാദമിയില്‍ പരിശീലനത്തിന് പോകണമെന്ന് കുട്ടി മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ പരിശീലനം…

Read More

ആന തുമ്പിക്കൈ കൊണ്ട് അടിച്ചു; കോട്ടൂര്‍ ആന പരിശീലന കേന്ദ്രത്തില്‍ പാപ്പാന് ദാരുണാന്ത്യം

തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. ആനയെ കുളിപ്പിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു താഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം

Read More


ശബരിമല സ്വര്‍ണക്കൊള്ള  കട്ടിളപ്പാളി കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം; 

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലൻസ് കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദ്വാരപാല കേസില്‍ പോറ്റിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നാല് പ്രതികള്‍…

Read More

ഓസ്ട്രേലിയയിൽ ഗാന്ധി പ്രതിമ നശിപ്പിച്ചു; ശക്തമായി അപലപിച്ച് ഇന്ത്യ

   മെൽബണിലെ റോവില്ലിലുള്ള മഹാത്മാഗാന്ധി പ്രതിമ നശിപ്പിച്ചതിനെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. “മെൽബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി പ്രതിമ അജ്ഞാതരായ ആളുകൾ നശിപ്പിച്ചതും നീക്കം ചെയ്തതും ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യ ഈ വിഷയം ഓസ്‌ട്രേലിയൻ അധികാരികളോട് ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും, കാണാതായ പ്രതിമ വീണ്ടെടുക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു…

Read More

വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കയറിപ്പിടിച്ചു, മോശമായി പെരുമാറി; പത്തനംതിട്ടയില്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

      റാന്നി : പത്തനംതിട്ടയില്‍ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് മോശമായി പെരുമാറി വനംവകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. റാന്നി ഡിവിഷൻ കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെഎ അശോകനെയാണ് ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം നേര്യമംഗലം സ്വദേശിയാണ് അശോകൻ. ഇന്ന് രാവിലെയാണ് അശോകനെതിരെ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരാതി നല്‍കിയത്. പിന്നാലെ ഉച്ചയോടെ പൊലീസ് അശോകനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വനിതാ ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥയെ അശോക് കടന്നുപിടിച്ചെന്നാണ് പരാതി. വനിതാ…

Read More

തോക്കുമായി രോഗി ആശുപത്രിയിൽ; ലാബിൽ എത്തി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി, പത്തനംതിട്ടയിൽ ആശുപത്രിയെ വിറപ്പിച്ച് യുവാവ് പിടിയിൽ

       പത്തനംതിട്ട : പത്തനംതിട്ട കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്സി) രോഗിയുടെ അതിക്രമം. ചികിത്സ വൈകിയാൽ വെടിവച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയർഗണ്ണുമായി എത്തി ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും നേരെ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി. കുന്നന്താനം CHC യിൽ രാവിലെയാണ് സംഭവം നടന്നത്. ലാബിൽ എത്തിയ കുന്നന്താനം സ്വദേശി ലിനു (38) തോക്ക് എടുത്ത് മേശമേൽ വച്ചു. ശേഷം ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി….

Read More

പത്തനംതിട്ട കോന്നിയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ചപ്രതി പിടിയിൽ

കോന്നി: പത്തനംതിട്ട കോന്നിയിൽ യുവാവിനെ സംഘം ചേർന്ന് മർദിക്കുകയും ഇടിവളയുപയോഗിച്ച് മൂക്കിലിടിക്കുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. കേസിലെ രണ്ടാംപ്രതിയായ തെങ്ങുംകാവ് പന്നിക്കണ്ടം ഇളപ്പിന്റെ വടക്കേതിൽ വീട്ടിൽ ശ്രീരാജ് എസ്. നായർ (29) ആണ് അറസ്റ്റിലായത്. ഇടിയിൽ യുവാവിന്റെ മൂക്കിലെ അസ്ഥി പൊട്ടിക്കുകയും ഗുരുതരമായി പരിക്കേൽക്കും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സംഭവം. അട്ടച്ചാക്കൽ പള്ളി പെരുന്നാളിനോടനുബന്ധിച്ച ലൈറ്റ് ഡെക്കറേഷൻ കണ്ട് തിരികെ മടങ്ങുകയായിരുന്ന യുവാവിനെയാണ് പ്രതികൾ കോന്നി ടൗണിൽ വെച്ച് ദേഹോപദ്രവമേല്പിച്ചത്. ഇടിവള…

Read More

കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം

കണ്ണൂർ:കണ്ണൂർ ജില്ലയിൽ നാളെ സ്വകാര്യ ബസ് സമരം.കണ്ണൂർ-തലശ്ശേരി റൂട്ടിൽ നടാലിൽ അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് ഓപ്പറേറ്റേർസ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സമരം നടത്തുന്നത്. അടിപ്പാത ഇല്ലാത്തതിനാൽ ബൈപ്പാസ് നിർമാണം പൂർത്തിയായാൽ തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന നാൽപ്പതോളം ബസ്സുകൾക്ക് ഏഴ് കിലോ മീറ്റർ ദൂരം അധികം ഓടേണ്ടി വരുമെന്നാണ് ബസ്സുടമകൾ പറയുന്നത്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial