kerala14.in

കീം പരീക്ഷാഫലം  ഹൈക്കോടതി റദ്ദാക്കി

കീം പരീക്ഷാഫലം  ഹൈക്കോടതി റദ്ദാക്കി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.കീം റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. സിബിഎസ്ഇ വിദ്യാര്‍ഥികളുടെ മാര്‍ക്ക് ഏകീകരണത്തില്‍ മാറ്റം വരുത്തിയ നടപടിയാണ് നിലവില്‍ റദ്ദാക്കിയത്. പ്രവേശന നടപടികളുടെ അന്തിമഘട്ടത്തില്‍ പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്തിയത് തെറ്റെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മാര്‍ക്ക് ഏകീകരണം നിയമവിരുദ്ധവും ഏകപക്ഷീയവുമെന്ന് ഹൈക്കോടതി അറിയിച്ചു. ജസ്റ്റിസ് ഡി കെ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്.

Read More

പ്രധാനമന്ത്രി പദം ഒഴിഞ്ഞ ഋഷി സുനക് ജോലിക്കു കയറി, വീണ്ടും ഗോള്‍ഡ്മാന്‍ സാക്‌സില്‍; ശമ്പളം ചാരിറ്റിക്ക്

ഇന്ത്യന്‍ വംശജനും യുകെ മുന്‍ പ്രധാനമന്ത്രിയുമായ ഋഷി സുനക് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന കമ്പനിയുമായ ഗോള്‍ഡ്മാന്‍ സാക്‌സില്‍ സുപ്രധാന പദവി വഹിക്കും. 2001 – 2004 സമയത്ത് ഗോള്‍ഡ്മാന്‍ സാക്‌സില്‍ അനലിസ്റ്റ് ആയിരുന്ന ഋഷി സുനക് സീനിയര്‍ അഡ്വൈസര്‍ ആയാണ് കമ്പനിയില്‍ തിരിച്ചെത്തുന്നത്. രാജ്യാന്തരതലത്തില്‍ സ്ഥാപനത്തിന്റെ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഋഷി സുനകിന്റെ സേവനം വിനിയോഗിക്കുമെന്ന് സിഇഒ ഡേവിഡ് സോളമന്‍ അറിയിച്ചു.2022 ഒക്ടോബര്‍ മുതല്‍ 2024 ജൂലൈ വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക്…

Read More

കൊന്നത് ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്’; ഹോട്ടലുടമയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തലസ്ഥാന നഗരത്തില്‍ ഹോട്ടല്‍ ഉടമയുടെ കൊലപാതകത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനാണ് കൊലപാതകം നടത്തിയതെന്ന് പ്രതികളായ ഡേവിഡും സുരേഷും പൊലീസിന് മൊഴി നൽകി. ഇടപ്പഴിഞ്ഞി കേരള കഫേ ഹോട്ടല്‍ ഉടമ ജസ്റ്റിന്‍ രാജിനെയാണ് മുൻ ജീവനക്കാർ കൊലപ്പെടുത്തിയത്. തിരുവനന്തപുരം അടിമലത്തുറയില്‍ നിന്നാണ് പ്രതികളായ വിഴിഞ്ഞം സ്വദേശിയെയും നേപ്പാള്‍ സ്വദേശിയെയും ഇന്നലെ അറസ്റ്റ് ചെയ്തത്. ആക്രമിച്ചശേഷം കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി. ഇടപ്പഴഞ്ഞിയിലെ വീട്ടിലാണ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദിവസവും രാവിലെ അഞ്ചിന്…

Read More

സംസ്ഥാനത്ത് നാളെ എസ്എഫ്ഐ  പഠിപ്പുമുടക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത്  നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്ഐ. കേരള സർവ്വകലാശാല സംഘർഷത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കും. സർവകലാശാലകൾ കാവി വത്കരിക്കുന്ന ഗവർണറുടെ നടപടികൾക്കെതിരെയായിരുന്നു ഇന്നലെ എസ് എഫ് ഐ പ്രതിഷേധം. കേരളാ സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 30 പ്രവർത്തകരെ കോടതി റിമാൻഡ് ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ പഠിപ്പ്മുടക്ക്

Read More

പണിമുടക്കിൽ സ്തംഭിച്ചു സെക്രട്ടറിയേറ്റ്; 91 ശതമാനത്തിലധികം ജീവനക്കാർ പണിമുടക്കി

തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ നടത്തുന്ന ദേശീയ പണിമുടക്ക് സെക്രട്ടറിയേറ്റിന്റെ പ്രവർത്തനത്തെ സ്തംഭിപ്പിച്ചു. ഇന്ന് സെക്രട്ടറിയേറ്റിൽ ആകെ ജോലിക്കെത്തിയത് 423 പേർ മാത്രമാണ്. ആകെ 4686 പേരിൽ 423 പേർ മാത്രമാണ് ഇന്ന് പ‌ഞ്ച് ചെയ്തിട്ടുള്ളത്. 90% ജീവനക്കാരും പണിമുടക്കി. പൊതു ഭരണ വകുപ്പിൽ 320 പേരാണ് എത്തിയത്. ഫിനാൻസിൽ 99 പേരും നിയയമ വകുപ്പിലെ 4 പേരുമാണ് ഇന്ന് സെക്രട്ടറിയേറ്റിൽ ജോലിക്കെത്തിയത്

Read More

‘ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ഉപേക്ഷിക്കാൻ തീരുമാനിച്ചിരുന്നു; അവസാനമായി ബിഗ് ഡീൽ നടത്താൻ ശ്രമിച്ചു’; പ്രതി എഡിസൺ

       ഡാർക്ക് നെറ്റ് വഴിയുള്ള ലഹരികച്ചവടം ആദ്യം ആരംഭിച്ചത് താനാണെന്ന് മുഖ്യപ്രതി എഡിസൺ. കേസിൽ പിടിയിലായ നാല് പേരും ഒരേ കോളജിൽ ഒരേ ബാച്ചിൽ പഠിച്ചവരാണെന്നും എഡിസൻ മൊഴി നൽകി. ലഹരിക്കച്ചവടം പൂർണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചതിനിടയിലാണ് പിടിയിലായതെന്നും പ്രതിയുടെ മൊഴി. അവസാനമായി ബിഗ് ഡീൽ നടത്തുന്നതിനിടെയാണ് പിടിയിലായതെന്ന് എഡിസൺ പറഞ്ഞു. അവസാനമായി 25 കോടിരൂപയുടെ ലഹരിമരുന്ന് എത്തിച്ച് രാജ്യത്താകമാനം വിതരണം ചെയ്യാനായിരുന്നു തീരുമാനം. ആ വലിയ ഡീലിനായി നീക്കം നടത്തുന്നതിനിടയിലാണ് പിടിയിലായതെന്നാണ് എഡിസന്റെ മൊഴി. ആദ്യം താൻ…

Read More

സംസ്ഥനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ വരെ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു, മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ പതിനൊന്നാം തീയതി യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഈ മാസം പന്ത്രണ്ടിന് യെല്ലോ അലർട്ടായിരിക്കുമെന്നും…

Read More

ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരനെ തിരുപ്പതി ദേവസ്വം സസ്പെൻഡ് ചെയ്തു

തിരുമല: ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുത്തതിന്റെ പേരിൽ ജീവനക്കാരനെ തിരുപ്പതി ദേവസ്വം സസ്പെൻഡ് ചെയ്തു. തിരുപ്പതി ദേവസ്വം അസിസ്റ്റൻഡ് എക്സിക്യുട്ടിവ് ഓഫിസറായ എ.രാജശേഖർ ബാബുവിനെയാണ് ജോലിയിൽ നിന്നും പിരിച്ചുവിട്ടത്. ഹിന്ദുമത വിശ്വാസം പിന്തുടരുന്നവർക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തിൽ ജോലിക്ക് അർഹത എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജശേഖർ ബാബു എല്ലാ ഞായറാഴ്ച്ചകളിലും ക്രിസ്ത്യൻ പ്രാർത്ഥനയിൽ പങ്കെടുക്കുന്നു എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. തിരുപ്പതി ദേവസ്വം ജീവനക്കാർക്കായുള്ള സർവീസ് നിയമത്തിൽ ‘ഹിന്ദുമതം പിന്തുടരുന്നവർക്ക് മാത്രമാണ് തിരുപ്പതി ദേവസ്വത്തിൽ ജോലി ചെയ്യാൻ അർഹതയുള്ളത്…

Read More

മുക്കത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരന്റെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങി; രക്ഷകരായെത്തി അഗ്നിരക്ഷാ സേന

കോഴിക്കോട്: മുക്കത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരന്റെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങി. രക്ഷകരായെത്തി അഗ്നിരക്ഷാ സേന. മലപ്പുറം വാഴക്കാട് സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസ്സുകാരനായ മകനന്റെ തലയിലാണ് അലുമിനിയം പാത്രം കുടുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഇതിന് തൊട്ടുമുമ്പ് വരെ കുട്ടിയുടെ അച്ചച്ചൻ കുട്ടിയോടൊപ്പം ഉണ്ടായിരുന്നു. അച്ചച്ചൻ കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയിൽ കുട്ടി അവിടെ ഉണ്ടായിരുന്ന അലൂമിനിയം പാത്രം തലയിൽ ഇടുകയായിരുന്നു. വീട്ടുകാർ പാത്രത്തിൽ നിന്ന് തല പുറത്ത് എടുക്കുന്നതിനു…

Read More

പാലക്കാട് അട്ടപ്പാടിയിൽ വൻ ചാരായ വേട്ട; വീട്ടിൽ വാറ്റിയ 387 ലിറ്റർ കോടയും ചാരായവുമായി 65 കാരി പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിലെ അഗളിയിൽ സ്വന്തം വീട്ടിൽ ചാരായം വാറ്റിവരികയായിരുന്ന 65 വയസ്സുകാരി എക്സൈസിന്റെ പിടിയിലായി. ഗൂളിക്കടവ് സ്വദേശിനിയായ ഉഷയെയാണ് 387 ലിറ്റർ കോടയും 3 ലിറ്റർ ചാരായവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. വീട്ടിൽ ചാരായ വിൽപ്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് അഗളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജെ.ആർ. അജിത്തും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ഉഷ പിടിയിലായത്. പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മണി, സിവിൽ എക്സൈസ് ഓഫീസർമാരായ ദിലീപ്, അഷ്‌കർ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial