ഭാരതാംബ വിവാദം കേരള സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് ഇന്നുചേരും
തിരുവനന്തപുരം: ഭാരതാംബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് ഇന്നു ചേരും. രജിസ്ട്രാര്‍ക്കെതിരേയുള്ള വൈസ് ചാന്‍സലറുടെ സസ്‌പെന്‍ഷന്‍ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് തിങ്കളാഴ്ച പരിഗണിക്കുന്നതിനാലാണ്, ഞായറാഴ്ച തന്നെ സിന്‍ഡിക്കേറ്റ് യോഗം ചേരാന്‍ വിസി ഡോ. സിസാ തോമസ് തീരുമാനിച്ചത്. അടിയന്തരമായി സിന്‍ഡിക്കേറ്റ് വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു അംഗങ്ങള്‍ വിസി ഡോ. സിസ തോമസിന് കത്തു നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്താണ് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍…

