kerala14.in

കണ്ണൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു

കണ്ണൂർ: കണ്ണൂരിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. ഉളിക്കൽ നെല്ലിക്കാംപൊയിൽ സ്വദേശി അൽഫോൻസ ജേക്കബ് (19) ആണ് മരിച്ചത്. ചെമ്പേരി വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിനിയാണ് മരിച്ചത്. കോളേജിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കി ലും ജീവൻ രക്ഷിക്കാനായില്ല

Read More

ഇടുക്കിയിൽ വീണ്ടും കാട്ടാനക്കലി; ഏലം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

ഇടുക്കി : ഇടുക്കി പൂപ്പാറ ചൂണ്ടലിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. പന്നിയാർ സ്വദേശിയായ ജോസഫ് വേലുച്ചാമി (62) യാണ് മരിച്ചത്. ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു. ചക്കക്കൊമ്പൻ കാട്ടാനയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റിയത് സംഭവം നടന്ന് അരമണിക്കൂറിന് ശേഷം ആർ ആർ ടി എത്തിയാണ്. പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. ചൂണ്ടൽ പന്തടിക്കളം മേഖലയിൽ കാട്ടാന കൂട്ടവും, ചക്കക്കൊമ്പനും ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. ചക്കകൊമ്പൻ അക്രമകാരിയാണെന്നാണ്…

Read More

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി; നിരവധി കുട്ടികൾ നിരീക്ഷണത്തിൽ

രാജ്യത്ത് ചുമ മരുന്ന് കഴിച്ചുള്ള മരണം 17 ആയി. മധ്യപ്രദേശിൽ 14 കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്ദ്വാഡയിലുള്ള 14 കുട്ടികൾ നാഗ്പൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ് അതിൽ തന്നെ ആറുപേരുടെ നില ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ മരിച്ച 14 കുട്ടികളിൽ 11 പേരും ഉപയോഗിച്ചത് കോൾഡ്രിഫ് സിറപ്പ് എന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിൽ കോൾഡ്രിഫ് ചുമ മരുന്ന് നിരോധിച്ചു. കഫ് സിറപ്പുകൾ പിടിച്ചെടുക്കാൻ ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയിരിക്കുകയാണ്….

Read More

വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; 88 റണ്‍സിന്റെ തകര്‍പ്പന്‍ ജയം

കൊളംബോ: ഏഷ്യാകപ്പിന് പിന്നാലെ വനിതാ ലോകകപ്പിലും പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 88 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 248 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 159 റണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപ്തി ശര്‍മ, ക്രാന്തി ഗൗത് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്‌നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ്…

Read More

വെറും മൂന്ന് ദിവസത്തെ ചാറ്റിംഗ് പരിചയം, വീട്ടമ്മ ഊരിനല്‍കിയത് 10 പവൻ; സ്വര്‍ണവുമായി മുങ്ങിയ പ്രതിയെ പിടികൂടി പൊലീസ്

കോഴിക്കോട് : സാമൂഹിക മാധ്യമം വഴി ബന്ധം സ്ഥാപിച്ച ശേഷം കോഴിക്കോട് സ്വദേശിയായ വീട്ടമ്മയുടെ പത്ത് പവന്‍ സ്വര്‍ണാഭരണം തട്ടിയ പ്രതി പിടിയില്‍. നീലേശ്വരം സ്വദേശി ഷെനീര്‍ കാട്ടിക്കുളത്തെയാണ് കോഴിക്കോട് മെഡിക്കല്‍ പൊലീസ് പിടികൂടിയത്. കൂടൂതല്‍ തുകയ്ക്ക് പണയം വെക്കാമെന്ന് പറഞ്ഞ് സ്വര്‍ണം വാങ്ങിയ ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. മൂന്നു ദിവസത്തെ പരിചയത്തിന്‍റെ പുറത്താണ് വീട്ടമ്മ സ്വര്‍ണം കൈമാറിയത്. ഷാനു എന്‍എല്‍ എന്ന പേരില്‍ ആദ്യം ഫേസ് ബുക്ക് അക്കൗണ്ടുണ്ടാക്കി. പിന്നെ കോഴിക്കോട് സ്വദേശിയായ വീട്ടമ്മക്ക് റിക്വസ്റ്റയച്ചു….

Read More

പൂജാ അവധിക്ക് ഹോസ്റ്റലില്‍ നിന്നും വീട്ടിലെത്തി; തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

      തിരുവനന്തപുരം: തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. മണലേത്ത് പച്ച സ്വദേശികളായ സന്തോഷ്- സന്ധ്യാ ദമ്പതികളുടെ മകള്‍ സൗപർണികയാണ് മരിച്ചത്. പതിനഞ്ചുകാരിയായ സൗപർണികയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സൗപർണിക ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. ആലപ്പുഴ കലവൂർ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് സൗപർണിക. പട്ടികജാതി പ്രീ മെട്രിക് ഹോസ്റ്റലില്‍ താമസിച്ചാണ് പഠനം നടത്തുന്നത്. പൂജാ അവധിയ്ക്ക് നാട്ടില്‍ എത്തിയതായിരുന്നു വിദ്യാർത്ഥിനി.

Read More

മദ്യലഹരിയില്‍ ഒരു വയസുകാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്

മദ്യലഹരിയില്‍ ഒരു വയസുകാരനെ കുത്തിക്കൊലപ്പെടുത്തി പിതാവ്. ഉത്തര്‍പ്രദേശിലെ സുരെമന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം കിനു എന്ന ഒരു വയസുകാരനാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ പരാതിയില്‍ രൂപേഷ് തീവാരിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുട്ടിയുടെ അമ്മയും മുത്തശ്ശനും വീട്ടിലില്ലാത്ത സമയത്താണ് പ്രതി കൃത്യം നടത്തിയത്.മദ്യ ലഹരിയിലായിരുന്ന രൂപേഷ് യുവതിയെ ആക്രമിക്കുകയും പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഇരുവരും മറ്റൊരു വീട്ടിലേക്ക് ഓടിപ്പോയി. ഈ സമയത്താണ് പ്രതി കുഞ്ഞിനെ ആക്രമിച്ചത്. രൂപേഷ് മകന്റെ താടിയെല്ലില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു….

Read More

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിർണയം; പ്രകാശ് രാജ് ജൂറി ചെയര്‍മാന്‍

   സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി ചെയർമാനായി നടൻ പ്രകാശ് രാജിനെ തിരഞ്ഞെടുത്തുക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 128 സിനിമകളാണ് അവാര്‍ഡിനായി ഇക്കുറി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. നാളെ രാവിലെ ജൂറി സ്‌ക്രീനിംഗ് ആരംഭിക്കും. സംവിധായകരായ രഞ്ജന്‍ പ്രമോദ്, ജിബു ജേക്കബ് എന്നിവര്‍ പ്രാഥമിക വിധി നിര്‍ണയ സമിതിയിലെ രണ്ട് സബ് കമ്മിറ്റികളുടെ ചെയര്‍മാന്മാരായിരിക്കും. ഇരുവരും അന്തിമ വിധിനിര്‍ണയ സമിതിയിലെയും അംഗങ്ങളുമായിരിക്കും. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍,…

Read More

ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവം മന്ത്രി ശാസിച്ചതിന് പിന്നാലെയാണ് നടപടി; ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിന് സ്ഥലം മാറ്റം

കൊല്ലം: ഗതാഗത മന്ത്രിയുടെ ഗണേഷ് കുമാര്‍ നടത്തിയ മിന്നല്‍ പരിശോധന നടത്തിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സ്ഥലംമാറ്റം. ബസിന് മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടെന്ന സംഭവത്തില്‍ മന്ത്രി ശാസിച്ചതിന് പിന്നാലെയാണ് നടപടി. ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിനെ തൃശൂര്‍ പുതുക്കാടേക്കാണ് സ്ഥലം മാറ്റിയത്. കൊല്ലം ആയൂരില്‍ വച്ചായിരുന്നു ബസ് തടഞ്ഞു നിര്‍ത്തി കെ ബി ഗണേഷ് കുമാര്‍ ജീവനക്കാരെ ശാസിച്ചത്. കോട്ടയം – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ ജീവനക്കാരോട് ആയിരുന്നു മന്ത്രിയുടെ രോഷ പ്രകടനം. ബസുകള്‍ വൃത്തിയായി…

Read More

വയലാർ അവാർഡ് ഇ സന്തോഷ്കുമാറിന് ;തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ആണ് പുരസ്കാരം

വയലാർ അവാർഡ് ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛൻ’ എന്ന നോവലിന് ആണ് പുരസ്കാരം. ടി ഡി രാമകൃഷ്ണൻ, എൻ പി ഹാഫീസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത് വയലാർ രാമവർമ്മ മെമ്മോറിയല്‍ ടെസ്റ്റ് പ്രസിഡണ്ട് പെരുമ്പടം ശ്രീധരനാണ് അവാർഡ് പ്രഖ്യാപിച്ചത്.ഒക്ടോബർ 27 ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച്‌ പുരസ്കാരം സമ്മാനിക്കും. 2024ല്‍ പ്രസിദ്ധീകരിച്ച നോവലാണിത്. 2024 ല്‍ മാധ്യമം വീക്കിലിയിലാണ് തപോമയിയുടെ അച്ഛൻ ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. പിന്നീട് ഡി.സി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial