ബിജെപി നേതാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ
കണ്ണൂര്‍: കര്‍ണാടക സുള്ള്യയിൽ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപെടുത്തിയ കേസിലെ പ്രധാന പ്രതി കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയിൽ. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ അബ്ദുൽ റഹ്‌മാന്‍ എന്നയാളാണ് പിടിയിലായത്. ഖത്തറില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷത്തോളമായി ഒളിവിലായിരുന്നു അബ്ദുൽ റഹ്‌മാനെന്ന് എന്‍ഐഎ അറിയിച്ചു. റഹ്‌മാനും ഒളിവിലുള്ള മറ്റ് രണ്ട് പേരുള്‍പ്പെടെ നാല് പ്രതികളെ എന്‍ഐഎ ഈ വര്‍ഷം ഏപ്രിലില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുറ്റപത്രത്തില്‍ ആകെ 28 പേരാണ് ഉള്ളത്. ഒളിവിലുള്ള…

