കൊച്ചിയിൽ നിന്ന് 16 കിലോ കഞ്ചാവ് പിടികൂടി; ബംഗാൾ സ്വദേശികൾ പിടിയിൽ
കൊച്ചി: കൊച്ചി എലൂരിൽ നിന്ന് 16 കിലോ കഞ്ചാവ് പിടികൂടി. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും ഡാൻസഫും നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ വെസ്റ്റ് ബംഗാൾ സ്വദേശികളായ അഫ്സൽ ഹുസൈൻ, റോണി സേഖ് എന്നിവരാണ് അറസ്റ്റിലായത്. എലൂർ ഫാക്ട് ഭാഗത്തു വെച്ചാണ് സംഘം കഞ്ചാവ് പിടികൂടിയത്. 2 ട്രാവൽ ബാഗുകളിലായി കുത്തി നിറച്ച നിലയിലായിരുന്നു കഞ്ചാവ്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച കഞ്ചാവാണിത്. ഇവർ കളമശ്ശേരി, ഫോർട്ട്കൊച്ചി, എറണാകുളം നോർത്ത് ഭാഗങ്ങളിലാണ് കഞ്ചാവ് വിതരണം നടത്തിയിരുന്നത്….

