രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി; പ്രതിക്ക് ജാമ്യം
തൃശൂര്‍: രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു. പ്രിന്റുവിനെ തിരഞ്ഞ് ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കീഴടങ്ങല്‍. കുന്നംങ്കുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ജയന്തന്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു. കെ എസ് യുജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പേരാമംഗലം പൊലീസ് പ്രിന്റുവിനെതിരെ കേസെടുത്തത്….

