kerala14.in

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ

തൃശൂർ: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കെടിഡിസി യിൽ അസി. മാനേജരായി ജോലി വാങ്ങി തരാമെന്ന് പറഞ്ഞ് പണം തട്ടിയ പൊരി ബസാർ കാട്ടുപറമ്പിൽ ഷാനി എന്നു വിളിക്കുന്ന ഷാനീർ (50 ) നെയാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ മതിലകം ശാന്തിപുരം പള്ളിനട സ്വദേശിയായ നിഹാന്റെ പക്കൽ നിന്നും ഘഡുക്കളായി 19 ലക്ഷം രൂപയാണ് പ്രതി തട്ടിയത്. ജോലിയുടെ കാര്യം അന്വേഷിച്ച് പ്രതിയെ സമീപിക്കുമ്പോൾ ഇയാൾ ഒഴിഞ്ഞ്…

Read More

വീട്ടിൽ സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ.

ചിറ്റൂർ: വീട്ടിൽ സൂക്ഷിച്ച 446 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ. പെരുമാട്ടി മല്ലൻചള്ള സ്വദേശി നാനേഷ് (32), കോരയാർചള്ള സ്വദേശി എ. രാധാകൃഷ്ണൻ (40) എന്നിവരാണ്‌ അറസ്റ്റിലായത്. ചിറ്റൂർ എക്സൈസ് സർക്കിളും പാലക്കാട് തോപ്പ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഇതുകൂടാതെ വീടിന് സമീപം നിർത്തിയിട്ട പിക്കപ്പ് വാനിൽ നിന്ന് 360 ലിറ്റർ കള്ളും പിടികൂടി. ചിറ്റൂർ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ ഞായറാഴ്ച പുലർച്ചെ നാലുമണിയോടെ നാനേഷിന്റെ പെരുമാട്ടി മല്ലൻചള്ളയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്…

Read More

ആർത്തവ സമയത്തു അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്തത്തിന്റെ പേരിൽ യുവതിയെ കൊന്നു കെട്ടിതൂക്കി ഭർതൃ വീട്ടുകാർ

മുംബൈ: ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്തതിൻ്റെ പേരിൽ യുവതിയെ കൊന്ന് കെട്ടിത്തൂക്കി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലാണ് സംഭവം. കിനോദ് ഗ്രാമവാസിയായ ഗായത്രി കോലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇരുപത്താറുകാരിയായ ഗായത്രിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്നാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഗായത്രിയുടെ ഭർത്താവും കുടുംബവും ഒളിവിൽ പോയി. ആർത്തവസമയത്തു ഭക്ഷണം പാകം ചെയ്യാനായി ഗായത്രി അടുക്കളയിൽ എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. അടുക്കളയിലെത്തിയ യുവതിയോട് ഭർതൃമാതാവും ഭർതൃസഹോദരിയും മോശമായി പെരുമാറിയെന്നാണ് ആരോപണം. പിന്നീട് അത് തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ…

Read More

രാഷ്ട്രപതി ആദ്യമായി ശബരിമലദർശനം നടത്തും ഈ മാസം 19 ന് ദർശനം നടത്തുമെന്നു അറിയിപ്പ് നൽകി

ഒരു രാഷ്ട്രപതി ആദ്യമായി ശബരിമലയിലേക്ക്. ഈ മാസം 19 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ശബരിമല ദര്‍ശനം നടത്തുമെന്ന് രാഷ്ട്രപതിഭവനിൽ നിന്ന് അറിയിപ്പ് തിരുവിതാംകൂര്‍ ദേവസ്വം വകുപ്പിന് നൽകി. 18 ന് പാല സെന്‍റ് തോമസ് കോളേജിലെ ജൂബിലി സമ്മേളനത്തിൽ പങ്കെടുക്കും. തുടര്‍ന്നായിരിക്കും 19ന് പമ്പയിലെത്തി ശബരിമലയിലേക്ക് പോവുകയെന്നാണ് വിവരം. കോട്ടയം കുമരകത്തായിരിക്കും രാഷ്ട്രപതി തങ്ങുകയെന്നാണ് വിവരം. ഇടവ മാസ പൂജയ്ക്കായി ശബരിമല നട തുറക്കുമ്പോള്‍…

Read More

സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഈ മാസം മണ്ണെണ്ണ ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഈ മാസം മണ്ണെണ്ണ ലഭിക്കും. കേന്ദ്ര സർക്കാർ അനുവദിച്ച വിഹിതത്തിൽനിന്നാണ് റേഷൻ കടകൾ വഴി വിതരണം ചെയ്യുക. മഞ്ഞ കാർഡ് ഉടമകൾക്ക് ഒരു ലീറ്റർ മണ്ണെണ്ണയാണ് ഈ മാസം ലഭിക്കുക. പിങ്ക്, നീല, വെള്ള കാർഡ് ഉടമകൾക്ക് അര ലീറ്റർ വീതവും ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുള്ളവർക്ക് ആറു ലീറ്റർ മണ്ണെണ്ണ ലഭിക്കും. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വിഹിതമാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെർമിറ്റുള്ള മത്സ്യബന്ധന…

Read More

മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. അടിമാലി അമൽ കെ ജോമോൻ്റെ മൃതദേഹം കളരിയമാക്കൽ ചെക്ക് ഡാമിന് സമീപത്ത് നിന്ന് ലഭിച്ചത്. ഇന്നലെ വൈകിട്ട് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ മുണ്ടക്കയം സ്വദേശി 21കാരനായ ആൽബിൻ ജോസഫിൻ്റെ മൃതദേഹം ലഭിച്ചു. അപകടമുണ്ടായ വിലങ്ങുപാറ കടവിൻ 200 മീറ്ററുകൾ മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് ആൽബിൻറെ മൃതദേഹം ലഭിച്ചത്. ശനിയാഴ്ച വൈകീട്ടാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. നാല് വിദ്യാർത്ഥികളാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേരെ…

Read More

തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് പരിക്ക്. വെടിക്കെട്ടിനിടെ അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണാണ് പരിക്കേറ്റത്. ചാലക്കുടി ഫയര്‍ഫോഴ്‌സ് യൂണിറ്റിലെ ഫയര്‍ഫോഴ്‌സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്. പരിക്കേറ്റ ജോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് തിരുവമ്പാടിയുടെ സാമ്പിള്‍ വെടിക്കെട്ട് നടന്നത്. നാലു മിനുട്ടോളം നീണ്ടു നിന്ന തിരുവമ്പാടിയുടെ വെടിക്കെട്ടിനിടെയാണ് അമിട്ട് പൊട്ടിയതിന്റെ അവശിഷ്ടം വീണ് ഉദ്യോഗസ്ഥന് പരിക്കേറ്റത്. രാത്രി എട്ടരയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്.

Read More

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി യുവതിക്ക് നേരെ വധശ്രമം

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തിയ പാക്കിസ്ഥാനി യുവതിക്ക് നേരെ വധശ്രമം. ഇന്ത്യയിലെത്തിയതോടെ വാർത്തകളിൽ നിറഞ്ഞ സീമ ഹൈദറിനെയാണ് യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സീമയും കാമുകൻ സച്ചിൻ മീനയും താമസിക്കുന്ന ഗ്രേറ്റർ നോയ്ഡയിലെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് യുവാവ് സീമയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സീമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. ഗുജറാത്ത് സ്വദേശിയായ തേജസ് ജാനി എന്നയാളാണ് ആക്രമണത്തിന് പിന്നിൽ. നിരവധി തവണ കരണത്തടിച്ച ശേഷമാണ് സീമയുടെ കഴുത്ത് ഞെരിക്കാൻ അയാൾ ശ്രമിച്ചത്. ഇയാളെ വീട്ടുകാരും നാട്ടുകാരും…

Read More

പത്താം ക്ലാസ് പരീക്ഷയിൽ തോറ്റ മകൻ്റെ തോൽ‌വി കേക്ക് മുറിച്ച് ആഘോഷമാക്കി മാതാപിതാക്കൾ.

പത്താം ക്ലാസ് പരീക്ഷയിൽ തോറ്റ മകൻ്റെ നിരാശ മറികടക്കാൻ കേക്ക് മുറിച്ച് ആഘോഷമാക്കി മാതാപിതാക്കൾ.കർണാടകയിലാണ് ഒരു ദമ്പതികൾ മകൻ്റെ തോൽവിയിൽ നിന്ന് വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തത്. വിജയത്തിനായുള്ള മകൻ്റെ ആത്മാർത്ഥമായ ശ്രമങ്ങളെ അംഗീകരിക്കുന്നതിനാണ് മാതാപിതാക്കൾ ഒരു പാർട്ടി തന്നെ സംഘടിപ്പിച്ചത്. കർണാടകയിലെ ബാഗൽകോട്ടിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ അഭിഷേക് സംസ്ഥാന ബോർഡ് പരീക്ഷയിൽ 625 ൽ 200 മാർക്ക് മാത്രം നേടി എല്ലാ വിഷയങ്ങളിലും പരാജയപ്പെട്ടു. എന്നാൽ അഭിഷേകിൻ്റെ മാതാപിതാക്കൾ കുട്ടിയെ വഴക്കുപറയുന്നതിനുപകരം മനോവീര്യം…

Read More

എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; വിസ തട്ടിപ്പ് കേസിലെ പ്രതിയായ കാർത്തിക, പ്രതിക്ക് ക്വാട്ടേഷൻ സംഘങ്ങളുമായി ബന്ധമെന്നു റിപ്പോർട്ട്‌

കൊച്ചി: വീസ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡോക്ടർ കാർത്തിക പ്രദീപിന് ക്വട്ടേഷൻ സംഘങ്ങളുമായും ബന്ധമെന്ന് റിപ്പോർട്ട്. കാപ്പാ കേസിൽ ഉൾപ്പെട്ട കൊടും ക്രിമിനലുകളുമായും കാർത്തികയ്‌ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കാർത്തികയുടെ തട്ടിപ്പിനിരയായവർ പണം തിരികെ ചോദിക്കുമ്പോൾ ക്രിമിനലുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതിനായി നിരവധി ക്രിമിനലുകളുമായും യുവതി ബന്ധം പുലർത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് വിസ തട്ടിപ്പുകേസിൽ പത്തനംതിട്ട സ്വദേശിനി കാർത്തിക പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ‘ടേക്ക് ഓഫ് ഓവർസീസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial