kerala14.in

നിശബ്‍ദമായിരുന്ന പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നു

കാശ്മീർ: നിശബ്‍ദമായിരുന്ന പഹൽഗാമിലേക്ക് വീണ്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നു. പ്രദേശം വിനോദസഞ്ചാരികളെക്കൊണ്ട് സജീവമായതിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള സന്തോഷം പ്രകടിപ്പിച്ചു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ഒമർ അബ്‍ദുള്ള പഹൽഗാം സന്ദർശിക്കുന്നത്. തിരക്കേറിയ തെരുവുകളുടെയും ട്രാഫിക് ബ്ലോക്കുകളുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ് അദ്ദേഹം സന്തോഷം പങ്കുവെച്ചത്. കശ്മീരിലെ ടൂറിസം മേഖലയുടെ തിരിച്ചുവരവിന്‍റെ ആദ്യ സൂചനകളാണ് ഇവിടെ കാണാൻ കഴിയുന്നത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും പഹൽഗാമിലേക്ക് എത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ തവണ പഹൽഗാമിൽ പോയപ്പോൾ,…

Read More

വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് വിഎസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം .

Read More

നിലമ്പൂർ ആര്യാടൻ ഷൗക്കത്തിൻ്റെ ഭൂരിപക്ഷം 11005, ആവേശത്തിൽ യുഡിഎഫ്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ നിലമ്പൂർ തൂക്കി ആര്യാടൻ ഷൗക്കത്ത്. വഴിക്കടവ് പഞ്ചായത്തില്‍ നിന്നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യ മൂന്ന് റൗണ്ടിലും ആര്യാടന്‍ ഷൗക്കത്ത് ലീഡ് എടുത്തെങ്കിലും അത് പ്രതീക്ഷിച്ച നിലയില്‍ എത്തിയില്ല. ഇവിടെ പിവി അന്‍വര്‍ കരുത്ത് കാട്ടുകയും ചെയ്തതോടെ യുഡിഎഫ് ആശങ്കയിലായി. എന്നാല്‍ നാലാം റൗണ്ടില്‍ മൂത്തേടം പഞ്ചായത്ത് എണ്ണി തുടങ്ങിയതോടെ ഷൗക്കത്തിന്റെ ലീഡ് ആശ്വാസകരമായ നിലയിലേക്ക് ഉയര്‍ന്നു. എടക്കര പഞ്ചായത്ത് കൂടി എണ്ണി തുടങ്ങിയതോടെ ലീഡ് 4800ലേക്ക് കുതിച്ചു. ആറാം റൗണ്ട്…

Read More

തൃശൂരിൽ പതിനഞ്ചുകാരി തൂങ്ങി മരിച്ച നിലയിൽ

തൃശൂര്‍: പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കവെ പതിനഞ്ച്കാരി വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ. ചാലക്കുടി മേലൂര്‍ സ്വദേശി പ്രജീഷിന്‍റെയും സിബിയുടെയും മകള്‍ ശ്രീനന്ദയാണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.

Read More

ത്രിവർണ പതാകയ്ക്ക് പകരം കാവികൊടി; വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ കേസ്

പാലക്കാട്: ത്രിവർണ പതാകയ്ക്ക് പകരം കാവികൊടി ദേശീയപാതയാക്കണമെന്ന പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ കേസെടുത്ത് പോലീസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് കേസ്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് ബിജെപി നേതാവിനെതിരെ കേസ് എടുത്തത്. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും…

Read More

ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ

ലക്നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫിറോസാബാദ് സൗത്ത് മേഖലയിലെ ഹുമയൂൺപുർ സ്വദേശി 32 കാരനായ ശിവം എന്ന തനുവിനെയാണു വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഈ സമയം തനു വീട്ടിൽ ഒറ്റയ്ക്കായിരുന്നു. ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ തനുവിന് ജൂൺ 17ന് കോടതി ജാമ്യം നൽകിയിരുന്നു. വീട്ടിലെത്തിയ തനു വിഷാദത്തിലായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ…

Read More

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു

പാകിസ്ഥാനിൽ ബോട്ട് മറിഞ്ഞ് 4 വിനോദസഞ്ചാരികൾ മരിച്ചു. 3 പേരെ കാണാതായി. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് ബോട്ട് മറിഞ്ഞ് അപകടം സംഭവിച്ചത്. ഞായറാഴ്ചയാണ് സംഭവം. സ്വാത് ജില്ലയിലെ കലാമിലെ ഷാഹി ബാഗ് പ്രദേശത്ത് 10 വിനോദസഞ്ചാരികളുമായി പോയ ബോട്ടാണ് മറിഞ്ഞതെന്നാണ് നിഗമനം. അപകടത്തിൽ 4 പേർ മരിച്ചതായും 3 പേരെ നാട്ടുകാർ രക്ഷപെടുത്തിയതായും അധികൃതർ പറഞ്ഞു.നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിലും രക്ഷ പ്രവർത്തനവും തുടരുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും രക്ഷാപ്രവർത്തകരെയും…

Read More

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ A M M Aയുടെ ഭരണസമിതിയിലേക്ക് മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്തും

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ A M M Aയുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്. ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. എറണാകുളത്തെ ഗോകുലം പാര്‍ക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരാനില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മോഹന്‍ലാല്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ്…

Read More

കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായി ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 25 കാരി

കാമുകനുമായുള്ള ബന്ധത്തിന് തടസ്സമായ ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി 25 കാരി. സംഭവത്തിൽ അമ്മയായ മുസ്‌കാൻ എന്ന യുവതിയെ ഫിറോസാബാദ് ജില്ലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു. ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന്‍ കൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജൂണ്‍ 19 ന് ഉച്ചയ്ക്ക് റൂര്‍ക്കലി ഗ്രാമത്തിലാണ് സംഭവം. 2018 ലാണ് മുസ്കാന്‍റെയും വസീം അഹമ്മദിന്‍റെയും വിവാഹം കഴിഞ്ഞത്. ജോലി ആവശ്യങ്ങൾക്കായി വസീം മിക്കവാറും വീട്ടില്‍ നിന്നും അകലെയായിരിക്കും. ഈ സമയത്താണ് വസീമിന്‍റെ ബന്ധുവായ…

Read More

നെടുമങ്ങാട് സിപിഐ വിട്ട് 30 പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു

നെടുമങ്ങാട് : സിപിഐയിൽ കൂട്ട രാജി.സിപിഐ മുൻ പൂവത്തൂർ ലോക്കൽ കമ്മിറ്റി അംഗവും എഐടിയുസി ജില്ലാ എക്സിക്യൂട്ടീവ് അംഗവുമായ  വേലപ്പൻപിള്ളയുടെ നേതൃത്വത്തിൽ 30 പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐഎം നെടുമങ്ങാട് ഏരിയാ സെക്രട്ടറി കെ പി പ്രമോഷ് പാർട്ടി പതാക കൈമാറി ഇവരെ സ്വീകരിച്ചു. എസ് എസ് ബിജു, സി സാബു, ബി സതീശൻ, എസ് ആർ രതീഷ്, എം പി സജിത എന്നിവർ പങ്കെടുത്തു. സിപിഐ ള്ളിയൂർ ബ്രാഞ്ച് സെക്രട്ടറി കെ സുരേന്ദ്രൻ,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial