സോഷ്യൽ മീഡിയ വഴി ഓൺലൈൻ ലേലം, യുവാവിൽ നിന്നും തട്ടിയത് 25 ലക്ഷം രൂപ, പ്രതിയെ പിടികൂടി പോലീസ്
ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങിന്‍റെ (ലേലം) പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും 25.5 ലക്ഷം തട്ടിയ കേസിൽ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാട് സ്വദേശി കുന്നത്തു വളപ്പിൽ കെ എ ഷെജീറിനെ (41) ആണ് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ടെലിഗ്രാം, വാട്‌സാപ്പ് എന്നിവ വഴി സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി യുവാവിനെ കബളിപ്പിച്ചാണ് പണം തട്ടിയെടുത്തത്. കേസിൽ ഇനിയും കൂടുതൽ പ്രതികൾ ഉണ്ടെന്ന്…

