kerala14.in

അമിത വേഗത്തിൽ എത്തിയ ബസ് ഇടിച്ചു തെറിപ്പിച്ചു യുവാവിന് ദാരുണാന്ത്യം

ഇടുക്കി: അമിത വേഗതയിലെത്തിയ ബസ് എതിർ ദിശയിൽ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് ഏഴുമണിയോടെയാണ് അപകടം. മുതലക്കോടം സ്വദേശി 22 കാരനായ ആദിത്യൻ ദാസ് ആണ് മരിച്ചത്. വണ്ണപ്പുറത്തുനിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിർ ദിശയിൽ വന്ന ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബസിന്‍റെ അമിതവേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ് റോഡരികിൽ കിടന്ന ആദിത്യനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും മരണകാരണമായി.

Read More

കണ്ണൂര്‍ മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ടപൂര്‍ത്തീകരണത്തിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മുഴപ്പിലങ്ങാട്-ധര്‍മ്മടം സമഗ്ര ബീച്ച് ടൂറിസം വികസന പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയായി. ടൂറിസം മേഖലയെ കൂടുതല്‍ ആകര്‍ഷകവും പരിസ്ഥിതി സൗഹൃദവുമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പദ്ധതിയുടെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം വികസനത്തിന്‍റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടക്കുമ്പോള്‍ പരിസ്ഥിതി സംരക്ഷണത്തിന് കൂടി സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ വിനോദസഞ്ചാരികള്‍ക്ക് പ്രാദേശിക ജനതയില്‍നിന്ന്…

Read More

ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വൻ അപകടം അത്ഭുതകരമായി രക്ഷപെട്ടു വീട്ടുകാർ

ചേര്‍ത്തല: ഗ്യാസ് സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് അപകടം. വീടിന്റെ ഒരു ഭാഗം തകർന്നു. പുതിയ പാചക വാതകസിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. വീട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടത് അത്ഭുതകരമായി. കടക്കരപ്പള്ളി പഞ്ചായത്ത് 10-ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി. വി. ദാസപ്പന്റെ വീടാണ് ഭാഗികമായി തകർന്നത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു. അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും…

Read More

ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.അവസാന തീയതി മെയ്‌ 28

തിരുവനന്തപുരം: ബിരുദാനന്തര ഡിപ്ലോമ ജേർണലിസം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന്‍റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമ കോഴ്‌സാണിത്. അവസാന തീയതി മേയ് 23. 28 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.trivandrumpressclub.com വെബ്‌സൈറ്റിലും നേരിട്ടും ലഭിക്കും. അപേക്ഷയോടൊപ്പം 1000 രൂപ അപേക്ഷാ ഫീസ് പ്രസ് ക്ലബിന്‍റെ അക്കൗണ്ടിൽ അടച്ചതിന്‍റെ കൗണ്ടർഫോയിൽ കൂടി ഉൾപ്പെടുത്തണം. അപേക്ഷകൾ അയയ്ക്കേണ്ട ഇ-മെയിൽ: ijtrivandrum@gmail.com. വിശദവിവരങ്ങൾക്ക്…

Read More

വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്ക് എതിരെ പൊലീസ് കേസ് എടുത്തു; അന്വേഷണം വ്യാജ ഹാൾ ടിക്കറ്റ് നൽകിയ അക്ഷയ കേന്ദ്രത്തിലേക്കും

പത്തനംത്തിട്ട: പത്തനംതിട്ടയിൽ വ്യാജ ഹാൾടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിക്ക് എതിരെ പൊലീസ് കേസ് എടുത്തു. നടപടി പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍റെ പരാതിയിലാണ്. വ്യാജ ഹാൾ ടിക്കറ്റ് നൽകിയ നെയ്യാറ്റിൻകരയിലെ അക്ഷയ കേന്ദ്രത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട പൊലിസ് സ്ഥാപനത്തിൽ ഉടൻ പരിശോധന നടത്തും. ഒരു ജീവനക്കാരിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തായും സൂചനയുണ്ട്. പൊലീസ് സംശയിക്കുന്ന ജീവനക്കാരി ജോലിക്കെത്തിയിട്ട് നാല് മാസം മാത്രമാണ് ആയിട്ടുള്ളതെന്ന് സ്ഥാപന ഉടമ സത്യദാസ് പറഞ്ഞത്. പത്തനംതിട്ട നഗരത്തിലെ തൈക്കാവ്…

Read More

ക്ഷണിക്കാതെ കല്യാണ വീട്ടിൽ എത്തിയ യുവാവിന്റെ ആക്രമണത്തിൽ  വരന്റെ സുഹൃത്തിനു പരിക്ക്

കോഴിക്കോട്: കല്യാണ വീട്ടിൽ ക്ഷണിക്കാതെയെത്തിയ അതിഥിയുടെ പരാക്രമം. കോഴിക്കോട് പന്നിയങ്കരയിലാണ് കല്യാണ വീട്ടിൽ ക്ഷണിക്കാതെ എത്തിയ യുവാവ് ആക്രമണം നടത്തിയത്. ആക്രമണത്തെ തുടർന്ന് വരൻ്റെ സുഹൃത്തിന് പരിക്ക്. പന്നിയങ്കര സ്വദേശി ഇൻസാഫിൻ കവിളിൽ കുത്തേറ്റതിനെ തുടർന്ന് ബീച്ചാശുപത്രിയിൽ പ്രവേശിച്ചു. ബാർബർ ഷോപ്പിൽ കത്തി എടുത്ത് കവിളിൽ വരുകയായിരുന്നു. ആക്രമണം നടത്തിയ ചക്കുടവ് സ്വദേശി മുബീന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. പന്നിയങ്കര സ്വദേശിയായ വിഷ്ണുവിൻ്റെ വിവാഹമായിരുന്നു. സുഹൃത്തായ ഇൻസാഫും കല്യാണത്തിനെത്തിയിരുന്നു. തുടർന്നാണ് മുബീൻ…

Read More

സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പേവിഷബാധയേറ്റ് മരണം. വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ പത്തനാപുരം സ്വദേശിയായ ഏഴുവയസ്സുകാരിയാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം.ഏപ്രിൽ 8നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. കഴിഞ്ഞ മാസം 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്എടിയിലേക്കും കൊണ്ടു വന്നിരുന്നു. ഞരമ്പിൽ കടിയേറ്റ്, പേവിഷം രക്തത്തിലൂടെ തലച്ചോറിനെ ബാധിച്ചതെന്നാണ് വിവരം. സംസ്ഥാനത്ത് ഒരു മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് മൂന്ന് കുട്ടികളാണ്. വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിക്കുന്ന സംഭവം ആവർത്തിക്കുകയാണ്. നേരത്തെ പത്തനംതിട്ട…

Read More

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ

പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായി ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർഥിയുടെ പേരിലാണ് വ്യാജ ഹാൾ ടിക്കറ്റ് ചമച്ചത്. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്‌സാം സെന്റർ അധികൃതർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെ ചോദ്യം ചെയ്തുവരികയാണ്. സംഭവവുമായി ഹാൾടിക്കറ്റിൽ പേരുണ്ടായിരുന്ന വിദ്യാർഥിക്ക് ബന്ധമുണ്ടോയെന്നും സെന്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ…

Read More

അഞ്ചലിൽ പ്ലസ്ടു വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ

കൊല്ലം: കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുകോൺ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അഞ്ജനയാണ് മരിച്ചത്. കരുകോൺ പുല്ലാഞ്ഞിയോട് അരുണോദയത്തിൽ ബിജു -രജിത ദമ്പതികളുടെ മകളാണ് അഞ്ജന. പരീക്ഷയ്ക്ക് മാർക്ക് കുറയും എന്ന വിഷമത്തിൽ തൂങ്ങി മരിച്ചെന്നാണ് പ്രാഥമിക വിവരം. വീട്ടിലാണ് കുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ചൽ പൊലീസ് സ്ഥലത്തെ തുടർ നടപടികൾ സ്വീകരിച്ചു.

Read More

ഇസ്രായേലിലെ ഹെൻ ഗുറിയോൺ വിമാനത്താവളത്തിനു നേരെ  മിസൈലാക്രമണം വിമാന സർവീസുകൾ റദാക്കി എയർ ഇന്ത്യ

ടെൽ അവീവ് : ഇസ്രായേലിലെ ഹെൻ ഗുറിയോൺ വിമാനത്താവളത്തിനു നേരെ ബാലിസ്റ്റിക് മിസൈലാക്രമണമുണ്ടായ സാഹചര്യത്തിൽ തലസ്ഥാനമായ ടെൽഅവീവിലേക്കുള്ള വിമാനസർവീസുകൾ എയർഇന്ത്യ റദ്ദാക്കി. രണ്ടുദിവസത്തേക്കാണ് സർവീസുകൾ റദ്ദാക്കിയതെന്നും ഈ ദിവസങ്ങളിൽ ബുക്ക് ചെയ്തിട്ടുള്ള യാത്രികർക്ക് മറ്റൊരു ദിവസം യാത്ര സാധ്യമാക്കുകയോ പണം തിരികെ നൽകുകയോ ചെയ്യുമെന്നും എയർഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ഇന്ന് രാവിലെയാണ് ഹെൻ ഗുറിയോൺ വിമാനത്താവളത്തിനു നേരെ യമനിലെ ഹൂഥി വിമതരുടെ ആക്രമണം ഉണ്ടായത്. ആക്രമണ പശ്ചാത്തലത്തിൽ പ്രധാനമന്തരി ബെഞ്ചമിൻ നെതന്യാഹു പ്രതിരോധമന്ത്രിയുമായും ഉന്നത സൈനിക ഉദ്യോഗസ്ഥരുമായും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial