kerala14.in

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ സെൻ്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

പത്തനംതിട്ട: നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായി ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെൻ്ററിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിൽ വ്യാജ ഹാൾ ടിക്കറ്റ് ചമച്ചത്. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്‌സാം സെൻ്റർ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥിയെ ചോദ്യം ചെയ്യുന്നു. സംഭവവുമായി ഹാൾടിക്കറ്റിൽ പേരുണ്ടായിരുന്ന വിദ്യാർഥിക്ക് ബന്ധമുണ്ടോയെന്നും സെൻ്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും…

Read More

താമരകുളത്തിൽ യുവാവിനെ മരിചനിലയിൽ കണ്ടെത്തി

പാലക്കാട്: താമരക്കുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ. പാലക്കാട് ഒറ്റപ്പാലം 19ാം മൈലിലെ താമരക്കുളത്തിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണിയംപുറം കിഴക്കേത്തല മണികണ്ഠനാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മണികണ്ഠനെ ഇന്നലെ വൈകുന്നേരം മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നു.

Read More

ഇംഗ്ളണ്ടിലെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിക്കപ്പെട്ട എട്ടുപേർ അറസ്റ്റിൽ

ലണ്ടൻ: ഇംഗ്ളണ്ടിലെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്ന് ആരോപിക്കപ്പെട്ട എട്ടുപേർ അറസ്റ്റിൽ. രണ്ട് ഓപറേഷനുകളിലായാണ് ഏഴ് ഇറാൻ പൗരന്മാർ വ്യത്യസ്ത എട്ടുപേരെ അറസ്റ്റ് ചെയ്തത്. 29 മുതൽ 46 വരെ വയസ്സുള്ള അഞ്ചുപേരെ ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്നും 39, 44, 55 വയസ്സുള്ള മൂന്ന് പേരെ ലണ്ടനിൽനിന്നും കസ്റ്റഡിയിലെടുത്തു. ഒരാളുടെ പൗരത്വം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. പിടിയിലായവരെ ചോദ്യം ചെയ്ത കുറ്റം ചുമത്തിയിട്ടില്ലെന്ന് ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. ലണ്ടൻ, വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ, വെസ്റ്റേൺ ഇംഗ്ലണ്ടിലെ സ്വിൻഡൺ…

Read More

ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. പ്രതിയെ ഓടിച്ചിട്ട് പിടികൂടി പോലീസിൽ ഏല്പിച്ചു നാട്ടുകാരും ബസ്ജീവനക്കാരും

തൃശൂർ : ബസ് യാത്രയ്ക്കിടെ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. പ്രതിയെ പിടികൂടി വടക്കേകാട് പൊലീസ് മാളപ്പള്ളിപ്പുറം തേമാലിപറമ്പിൽ ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരം കുന്നംകുളം – വെളിയങ്കോട് റൂട്ടിലെ സ്വകാര്യ ബസിലാണ് സംഭവം. ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു വെളിയങ്കോട് സ്വദേശിയായ യുവതി. യുവതി പ്രതികരിച്ചപ്പോൾ ഇയാൾ ബസിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പൊലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ മാള സ്റ്റേഷനിൽ സ്ത്രീപീഡന കേസ് ഉണ്ടെന്ന് പൊലീസ്…

Read More

തെറ്റായ ബാങ്ക് ട്രാൻസ്ഫറിനെ തുടർന്ന് അക്കൗണ്ടിൽ എത്തിയ പണം തിരികെ  നൽകാത്തിനെതുടർന്ന് കോടതി ഇടപ്പെട്ടു യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവായി

അബുദാബി:  തെറ്റായ ബാങ്ക് ട്രാൻസ്ഫറിനെ തുടർന്ന് യുവാവിൻ്റെ അക്കൗണ്ടിലേക്ക് 57,000 ദിർഹം എത്തി. അബദ്ധത്തിലാണ് പണം എത്തിയത് എന്നറിയിച്ച തുക തിരികെ കിട്ടിയിട്ടും യഥാർത്ഥ യുവാവ് തയ്യാറായില്ല. ഒടുവിൽ അവകാശിയുടെ പണം പ്രതി നിയമവിരുദ്ധമായി കൈവശം വെക്കുകയായിരുന്നെന്ന് കോടതി കണ്ടെത്തി. അനധികൃതമായി കൈവശം വെച്ചിരിക്കുന്ന 37,000 ദിർഹം തിരിച്ചടയ്ക്കാനും 3000 ദിർഹം കൂടി അധിക നഷ്ടപരിഹാരം നൽകാനും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വഹിക്കണമെന്നും അൽ ഐൻ കോടതി ഉത്തരവിട്ടു. അക്കൗണ്ടിൽ 57,000 ദിർഹം നിക്ഷേപം സ്വീകരിച്ചതാണ്…

Read More

മഞ്ചേശ്വരത്തു പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ സ്വർണഭാരണങ്ങൾ മോക്ഷണം പോയി

കാസർഗോഡ്: മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. ഏപ്രിൽ 21 ന് നവീനും കുടുംബവും വിദേശത്തേക്ക് പോയി ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഇരുനില വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തി. മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മുൻപും മഞ്ചേശ്വരം – കുമ്പള ഭാഗത്ത് തുടർച്ചയായ മോഷണങ്ങൾ പതിവായിരുന്നു ഇപ്പോൾ…

Read More

ഡ്യൂട്ടിയെ ചൊല്ലി തർക്കം നെടുമങ്ങാട്‌ ഡിപ്പോയിൽ കെഎസ്ആർടിസി ജീവനക്കാരും സ്വിഫ്റ്റ് ജീവനക്കാരും തമ്മിലുള്ള അടിപിടിയിൽ പോലീസ് കേസെടുത്തു

നെടുമങ്ങാട്‌: നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ജീവനക്കാരായ രണ്ട് പേരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിൽ അടി. ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂർ ബസിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഈ ബസിൽ ഡ്യൂട്ടിക്ക് പോകാൻ സ്വിഫ്റ്റിലെ ജീവനക്കാർ വിസമ്മതിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ബസിൽ ഡീസൽ നിറയ്ക്കുവാൻ കെഎസ്ആർടിസി ഡ്രൈവറെ വെഹിക്കിൾ സൂപ്പർവൈസർ ചുമതലപ്പെടുത്തി.  ഡീസൽ നിറച്ചു കൊണ്ടിരിക്കുമ്പോൾ സ്വിഫ്റ്റ് ജീവനക്കാരായ രണ്ടുപേർ മർദ്ദിച്ചെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ പരാതി. ഡ്രൈവറും മർദ്ദിച്ചു എന്ന് സ്വിഫ്റ്റ് ജീവനക്കാരനും…

Read More

ഫിറ്റ്നസ്സ് പരിശോധന പാസ്സായി,ഇനി പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട് രാമചന്ദ്രനും ശിവകുമാറും 

തൃശൂർ : തൃശൂർ പൂരത്തിന് ഫിറ്റ്നസ് പരിശോധന പാസ്സായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചെമ്പൂക്കാവ് ഭഗവതിയുടെ തിടബേറ്റുക രാമനായിരിക്കും. ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായി ടാഗ് കൈമാറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറമെ കൊച്ചി ദേവസ്വം ബോർഡിൻറെ ശിവകുമാറും ഫിറ്റ്നസ് പരിശോധനകൾ പാസ്സായി.നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ പൂര വിളംബരം നടത്തും. സ്ഥിരമായി പൂരങ്ങളുടെ താരമാണ് എറണാകുളം ശിവകുമാർ. പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക നാളെ വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് 93 ആനകളെയാണ് പരിശോധനയ്ക്ക്…

Read More

പോലീസ് ഉദ്യോഗസ്ഥൻ ആത്‍മഹത്യ ചെയ്തനിലയിൽ കണ്ടെത്തി, ജോലി സമ്മർദ്ദമാണോ മരണകാരണമെന്ന് അന്വേഷിക്കും

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. കിളികൊല്ലൂർ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനെയാണ് ഇന്ന് രാവിലെ കൊല്ലത്തെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടൻ മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. എസ്‌എസ്‌ബിയിൽ തുടരുന്നത് തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നെന്നും എസ്‌എസ്‌ബിയിൽ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് ഓമനക്കുട്ടൻ മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റർ അയക്കുകയും ചെയ്തതായി സഹപ്രവർത്തകർ വ്യക്തമാക്കി. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പേ വിഷബാധയേറ്റു മരിച്ച അഞ്ചുവയസുകാരിയുടെ കുടുംബം.

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ അഞ്ച് വയസുകാരി സിയയുടെ കുടുംബം. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് തലയിലെ മുറിവിന് സ്റ്റിച്ച് ഇട്ടതെന്ന് സിയയുടെ പിതാവ് സൽമാൻ ഫാരിസ് ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ 48 മണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞ് വിട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും ഫാരിസ്. നായയുടെ കടിയേറ്റ് അര മണിക്കൂറിനകം കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ അവിടെയെത്തിയപ്പോൾ ഇതിന് ചികിത്സയില്ലെന്നാണ് പറഞ്ഞത്. പിന്നീടാണ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial