kerala14.in

ശബരിമലയിൽ ഈ തീർത്ഥാടന കാലം മുതൽ ‘ഫ്രഷ്’ അരവണ നൽകിത്തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്.

തിരുവനന്തപുരം: ശബരിമലയിൽ ഈ തീർത്ഥാടന കാലം മുതൽ ‘ഫ്രഷ്’ അരവണ നൽകിത്തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. മണ്ഡലകാലം ആരംഭിക്കുന്നതിനു ഒരുമാസം മുന്‍പേ അരവണ തയാറാക്കി വെക്കുന്നതായിരുന്നു പതിവ്. പ്ലാന്റിന്റെ ഇപ്പോഴത്തെ പ്രതിദിന ഉത്പാദനശേഷി 2.70 ലക്ഷം ടിന്‍ ആണ്. പ്രതിദിന വില്‍പ്പനയാകട്ടെ 3.25 ലക്ഷം ടിന്‍വരെ പോകാറുണ്ട്. അടുത്ത മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് മുന്‍പ് നാലുകോടിയോളം രൂപ ചെലവില്‍ പ്ലാന്റ് നവീകരിക്കുമെന്ന് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. അടുത്ത തീർത്ഥാടനകാലം മുതൽ ദിവസേന മൂന്നരലക്ഷം ടിന്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്….

Read More

ലോങ്-നോസ് ട്രക്കുകൾ വീണ്ടും നിരത്തിലിറക്കാൻ കേന്ദ്രസർക്കാർ

1964-ൽ ആദ്യമായി ഇന്ത്യൻ റോഡുകളിൽ പ്രത്യക്ഷപ്പെട്ട മോഡലായിരുന്നു ടാറ്റയുടെ 1210 D ട്രക്ക്. ഇന്ത്യൻ വാണിജ്യ വാഹന വിപണിയിൽ നിർണായക പങ്കുവഹിച്ച മോഡലായിരുന്നു ഇത്. 1990-കളിൽ ഇന്ത്യൻ നിരത്തുകളിൽ ലോങ്-നോസ് ട്രക്കുകൾ എന്ന് പൊതുവെ അറിയപ്പെടുന്ന ഇത്തരം വാഹനങ്ങൾ നിറസാന്നിധ്യമായി മാറി. പിന്നീട് ടാറ്റയുടെ തന്നെ SE 1613 മോഡൽ ലോറികളും നിരത്തുകൾ വാണു. ഡ്രൈവറുടെ മുന്നിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന ഒരു ഹുഡും എൻജിനുമായിരുന്നു ലോങ്-നോസ് ട്രക്കുകളുടെ സവിശേഷത. നീണ്ട മൂക്കുള്ള മഞ്ഞ മുൻഭാഗം എന്നു പറഞ്ഞാൽ…

Read More

പ്ലസ്‌വൺ രണ്ടാം അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം,:  പ്ലസ്‌വൺ രണ്ടാം അലോട്‌മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചു. അർഹരായവർക്ക് ഇന്ന് രാവിലെ 10-നും ബുധനാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്‌കൂളിൽ ചേരാം. ടിസി, സ്വഭാവസർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ നിർബന്ധമാണ്. യോഗ്യതാസർട്ടിഫിക്കറ്റിന്റെ അസൽ ഹാജരാക്കാൻ സാവകാശം ലഭിക്കും. ആദ്യ ഓപ്ഷനിൽ തന്നെ അലോട്‌മെന്റ് ലഭിച്ചവർ സ്ഥിരംപ്രവേശനം നേടണം. അല്ലാത്തവർക്ക് ആവശ്യമെങ്കിൽ താത്കാലിക പ്രവേശനമാകാം.തത്സമയ വാർത്ത,/ ആകെ 4,63,686 അപേക്ഷകളാണ്. ഏകജാലകം വഴിയുള്ള മെറിറ്റ് സീറ്റ് 3,16,507. ഇതിൽ 2,43,155 പേർക്കാണ് ഇതുവരെ അലോട്‌മെന്റ് ലഭിച്ചത്. രണ്ടാം അലോട്‌മെന്റിനു ശേഷം…

Read More

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തിൽ ദുരൂഹത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്‌

കൊല്ലം : കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ ദുരുപയോഗം ചെയ്തെന്നാണ് പൊലീസ് സംശയിക്കുന്നത്. കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് തെളിയിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ബന്ധുവായ 14 വയസുകാരന്‍ ചൈല്‍ഡ് ലൈന്‍ നിരീക്ഷണത്തിലാണ്. ഏപ്രില്‍ 19നായിരുന്നു ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണം. കുട്ടി ഓട്ടിസം ബാധിതയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയും ക്ഷീണവും കാരണമാണ്…

Read More

ഇന്ത്യൻ വിദ്യാർത്ഥിയെ ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസുകാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഇന്ത്യൻ വിദ്യാർത്ഥിയെ ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് വിമാനത്താവളത്തിൽ വെച്ച് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പൊലീസുകാർ. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വൻ വിവാദങ്ങൾക്ക് വഴി തെളിച്ചു. ഇന്ത്യൻ-അമേരിക്കൻ സംരംഭകനായ കുനാൽ ജെയിനാണു വീഡിയോ പങ്കുവെച്ചത്. വിദ്യാർത്ഥിയെ നാടുകടത്തുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. ആൾക്കൂട്ടത്തിൽ വെച്ച് പൊലീസുകാർ യുവാവിനെ നിലത്തേക്ക് വലിച്ചിട്ട് കമഴ്ത്തി കിടത്തിയ ശേഷം വിലങ്ങ് വെയ്ക്കുകയായിരുന്നു. വിഷയം അന്വേഷിക്കാനും വിദ്യാർത്ഥിക്ക് സഹായം നൽകാനും സംരംഭകൻ യുഎസിലെ ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടു. വിദ്യാർത്ഥിക്ക് സഹായം തേടി ഇന്ത്യൻ…

Read More

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് പഠിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച  സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക കൂടിക്കാഴ്ച നടത്തും.

ഡൽഹി: ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സംഘങ്ങളുടെ വിദേശ പര്യടനം പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് ഏഴു മണിക്കാണ് കൂടിക്കാഴ്ച. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നയിച്ച സംഘവും ദൗത്യം ‌പൂര്‍ത്തിയാക്കി ഇന്ന് ഇന്ത്യയില്‍ മടങ്ങിയെത്തും. വിവാദ വിഷയങ്ങളിൽ ശശി തരൂർ നടത്തിയ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി ഉണ്ടായിരുന്നു. ഇതിൽ തരൂർ എന്ത് നിലപാട് എടുക്കുമെന്നതാണ് ആകാംഷ. അതേസമയം ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം…

Read More

കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചു.

വയനാട്: കാറിന് സൈഡ് നൽകിയില്ലെന്നാരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചു. വയനാട് സുൽത്താൻബത്തേരി ബീനാച്ചിയിലായിരുന്നു സംഭവം. ഇന്നലെ രാത്രിയിൽ KL 65 1472 എന്ന നമ്പറിലുള്ള കാറിലെത്തിയ യാത്രക്കാരാണ് ബസ് ജീവനക്കാരെ മർദ്ദിച്ചത്. ആക്രമണത്തിൽ ബസ് ഡ്രൈവർ മത്തായിക്കും, കണ്ടക്ടർ റിയാസിനും കുത്തേറ്റുവെന്നാണ് വിവരം. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Read More

അബുദാബിയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു

അബുദാബി: വാഹനത്തിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. പതിമൂന്ന് വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനുമാണ് അപകടത്തിൽ പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് ദേശീയ പാത E311ൽ ആയിരുന്നു അപകടം. അജ്മാനിൽ നിന്ന് ഷാർജയിലേക്ക് പോകുകയായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ രണ്ട് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതോടെയാണ് സംഭവം. അപകടത്തിൽ 6 മുതൽ 12 വയസ്സ് വരെ പ്രായമുള്ള 13 കുട്ടികളും ഒരു അധ്യാപികയും കൂടുതലാണ്. അപകടമുണ്ടായതായി വിവരം ലഭിച്ചതിന് പിന്നാലെ 13…

Read More

സ്കൂള്‍ സമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല,രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും : വി ശിവന്‍കുട്ടി

തിരുവനന്തപുരം :  സംസ്ഥാനത്തെ  വിദ്യാഭ്യാസ കലണ്ടറില്‍  പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും. അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരും. അക്കാദമിക്ക് കലണ്ടർ ഉടൻ തയാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺ-എയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ 2025-26 അധ്യയന വർഷത്തിലെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനപ്പെടുത്തിയുളള കുട്ടികളുടെ കണക്കെടുപ്പ് ഇന്ന് നടക്കും. വൈകിട്ട് 5 മണി വരെ കുട്ടികളുടെ എണ്ണം…

Read More

വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍ വിരമിച്ചു;ക്രിക്കറ്റ് ലോകത്ത് ഞെട്ടല്‍

ന്യൂഡല്‍ഹി: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍ നിക്കോളാസ് പുരാന്‍  വിരമിച്ചു. 29-ാം വയസിലാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. വെസ്റ്റ് ഇന്‍ഡീസിനായി ഏറ്റവും കൂടുതല്‍ ടി20 റണ്‍സും മത്സരങ്ങള്‍ കളിച്ചതിന്റെയും റെക്കോര്‍ഡ് സ്വന്തമാക്കിയ ഇടംകൈയ്യന്‍ ബാറ്റര്‍, വൈകാരികമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. ഏറെ ബുദ്ധിമുട്ടി എടുത്ത തീരുമാനമാണിത്. തീരുമാനം എടുക്കുന്നതിന് മുന്‍പ് ഏറെനേരം ആലോചിച്ചതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ താരമാണ് പുരാന്‍. 61 ടി20കളും 106…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial