Headlines

kerala14.in

ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

മലപ്പുറം: വളാഞ്ചേരി അത്തിപ്പറ്റയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് അത്തിപ്പറ്റ സ്വദേശിനിയായ ഫാത്തിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൃതദേഹം കണ്ടെത്തിയ വീടിന് സമീപത്തെ മറ്റൊരു വീട്ടിലെ ജോലിക്കാരിയാണ് ഇവര്‍. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആള്‍ത്താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ടാങ്കില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കണ്ടെത്തിയ വാട്ടര്‍ടാങ്കിലെ വെള്ളം കൃഷി ആവശ്യത്തിനാണ് ഉപയോഗിച്ചിരുന്നത്. ടാങ്കില്‍ ആമകളെയും വളര്‍ത്തിയിരുന്നു. ഈ വീടിന്റെ ഉടമസ്ഥനും…

Read More

യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു; 83  പേര്‍ക്ക് പരിക്ക്

കീവ്: ഞായറാഴ്ച രാവിലെ വടക്കന്‍ യുക്രൈനിലെ സുമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടെന്നും 83 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതികരണം ഉണ്ടാവണമെന്ന് യുക്രൈന്‍ പ്രധാനമന്ത്രി വ്‌ളാദിമിര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഈ വര്‍ഷം യുക്രൈനില്‍ നടന്നതില്‍ ഏറ്റവും മാരകമായ ആക്രമണമായിരുന്നു ഇന്നത്തേത്. അധാര്‍മികര്‍ക്കു മാത്രമേ ഇത്തരത്തില്‍ പ്രവര്‍ത്തിക്കാനും സാധാരണക്കാരുടെ ജീവനെടുക്കാനും സാധിക്കൂ എന്ന് സെലന്‍സ്‌കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കത്തി നശിച്ച വാഹനങ്ങളും…

Read More

ആള്‍ത്താമസമില്ലാത്ത വീടിന്റെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്

മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞുകിടക്കുന്ന വീടാണിത്. വീടിനു പിന്‍വശത്തെ വാട്ടര്‍ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത് ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍…

Read More

അച്ഛനോടുള്ള വൈരാഗ്യത്തിന് 13 കാരനായ മകനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടി; എസ്ഐക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: അച്ഛനോടുള്ള വൈരാഗ്യത്തിന് 13 കാരനായ മകനെ ക്ഷേത്ര മുറ്റത്തിട്ട് ചവിട്ടിയ എസ്ഐക്കെതിരെ കേസെടുത്ത് പോലീസ്. ഉത്സവത്തിനിടെ ക്ഷേത്രപരിസരത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടാണ് യൂണിഫോമിൽ പോലുമല്ലാതിരുന്ന എസ്ഐ പതിമൂന്ന്കാരനായ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടിയത്. ചിറയിൻകീഴ് ‌സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മേനംകുളം സ്വദേശി വി എസ് ശ്രീബുവിനെതിരെയാണ് കഴക്കൂട്ടം പൊലീസ് കേസെടുത്തത്. രക്ഷിതാക്കളുടെ പരാതിയെത്തുടർന്നാണ് കേസ്. ആക്രമണത്തിൽ വലതുകാലിന് പരിക്കേറ്റ മേനംകുളം സ്വദേശി വിനായകൻ (13) ചികിത്സയിലാണ്. വിനായകന്‍റെ അച്ഛൻ സുമേഷും ശ്രീബുവും തമ്മിലുണ്ടായ തർക്കവും വൈരാഗ്യവുമാണ്…

Read More

കഴക്കൂട്ടത്ത് പട്ടാപ്പകൽ ബൈക്ക് മോഷ്ടിച്ച പ്രതികൾ പിടിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം . കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ്, അഖിൽ എന്നിവരാണ് പിടിയിലായത്. ഏപ്രിൽ ഏഴാം തീയതി ഉച്ചയ്ക്കാണ് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്‌തിരുന്ന ബൈക്ക് മോഷണം പോയത്. നമ്പർ മാറ്റി വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു

Read More

മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനു മരിച്ചനിലയില്‍

കൊല്ലം: മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി ജി മനുവിനെ കൊല്ലത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങള്‍ക്കായി താമസിച്ചിരുന്ന ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ് പി ജി മനു. ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചിരുന്നു. പീഡന കേസില്‍ പ്രതിയായതോടെ രാജിവെക്കുകയായിരുന്നു. എന്‍ഐഎ ഉള്‍പ്പെടെ ഏജന്‍സികളുടെയും അഭിഭാഷകനായിരുന്നു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസില്‍ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്….

Read More

സിപിഐയുടെ പരസ്യ പ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കാനാണ് സിപിഎം തീരുമാനം

തിരുവനന്തപുരം: മദ്യനയത്തിലും എക്സാലോജിക് കേസിലും പരസ്യമായി വിയോജിച്ച സിപിഐ നടപടിയില്‍ ഇടഞ്ഞ് സിപിഎം. പരസ്യ പ്രതികരണങ്ങള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കാനാണ് പാർട്ടി തീരുമാനം എക്സാലോജിക് കേസില്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ ബിനോയ് വിശ്വം തള്ളിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന സിപിഐക്കെതിരെ സ്വരം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. വീണ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ അവരെ പിന്തുണയ്ക്കേണ്ട ആവശ്യം സിപിഐക്കില്ല എന്നായിരുന്നു ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്….

Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ്
യുഡിഎഫ് പ്രവേശനം വേണമെന്ന് പി വി അൻവർ

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ്യുഡിഎഫ് പ്രവേശനം വേണമെന്ന് പി.വി. അൻവർ. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അൻവർ പറഞ്ഞു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം സാധ്യമായില്ലെങ്കിൽ മറ്റു കാര്യങ്ങൾ പിന്നീട് ആലോചിക്കേണ്ടിവരുമെന്നും പിവി അൻവർ പറഞ്ഞു. മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തോ, വിഎസ് ജോയിയോ കോൺഗ്രസ് സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തീരുമാനം പറയാൻ പറ്റില്ലെന്നും പി വി അൻവർ പറഞ്ഞു

Read More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ്. അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തില്‍ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മോഹന്‍ ബഗാന്‍ കിരീടം നിലനിര്‍ത്തിയത്. നേരത്തെ ലീഗ് വിന്നേഴ്സ് ഷീൽഡ് മോഹൻ ബഗാൻ നേടിയിരുന്നു. ഇതോടെ ഒറ്റ സീസണിൽ വിന്നേഴ്സ് ഷീൽഡും കപ്പും സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ ടീമായി മോഹൻ ബഗാനൻ മാറി. കളി തുടങ്ങി ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതി തുടങ്ങി 49ാം…

Read More

പിഎം ശ്രീ പദ്ധതിയില്‍ പിണറായി വഴങ്ങുമ്പോൾ കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ ഒരുങ്ങുന്നു

ചെന്നൈ: പിഎം ശ്രീ പദ്ധതിയില്‍ പിണറായി വഴങ്ങുമ്പോൾ കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് സ്റ്റാലിൻ ഒരുങ്ങുന്നു.കേന്ദ്ര ഫണ്ട് തടയുന്നതിനെതിരെ തമിഴ്നാട് സുപ്രീം കോടതിയിലേക്ക് നീങ്ങും.സമഗ്ര ശിക്ഷാ പദ്ധതിയിലെ 2152 കോടി നൽകണമെന്നാണ് ആവശ്യം. നിയമോപദേശം ലഭിച്ചെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പിഎം ശ്രീയുമായി ബന്ധിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധം എന്നാണ് വാദം. കേരളം അടക്കം സംസ്ഥാനങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര വിഹിതം ഉടൻ കൈമാറണമെന്ന പാർലമെന്‍ററി സമിതി റിപ്പോർട്ടും തമിഴ്നാട് ഉന്നയിക്കും. പിഎം ശ്രീയിൽ ചേരണമെന്ന് കേരളത്തിലെ സിപിഎം വാദിക്കുമ്പോഴാണ് തമിഴ്നാടിന്‍റെ   നീക്കം

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial