Headlines

kerala14.in

മഞ്ചേശ്വരത്തു പൂട്ടിയിട്ട വീട്ടിൽ നിന്നും 22 പവൻ സ്വർണഭാരണങ്ങൾ മോക്ഷണം പോയി

കാസർഗോഡ്: മഞ്ചേശ്വരത്ത് പൂട്ടിയിട്ട വീട്ടിൽ വൻ കവർച്ച. ബീച്ച് റോഡിലെ നവീൻ മൊന്തേരയുടെ വീട്ടിൽ നിന്ന് 22 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയി. ഏപ്രിൽ 21 ന് നവീനും കുടുംബവും വിദേശത്തേക്ക് പോയി ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഇരുനില വീടിന്റെ പിൻഭാഗത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടെത്തി. മോഷ്ട്ടാക്കളെ കുറിച്ചുള്ള സൂചനകൾ ഇതുവരെ ലഭിച്ചിട്ടില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുകയാണ്. മുൻപും മഞ്ചേശ്വരം – കുമ്പള ഭാഗത്ത് തുടർച്ചയായ മോഷണങ്ങൾ പതിവായിരുന്നു ഇപ്പോൾ…

Read More

ഡ്യൂട്ടിയെ ചൊല്ലി തർക്കം നെടുമങ്ങാട്‌ ഡിപ്പോയിൽ കെഎസ്ആർടിസി ജീവനക്കാരും സ്വിഫ്റ്റ് ജീവനക്കാരും തമ്മിലുള്ള അടിപിടിയിൽ പോലീസ് കേസെടുത്തു

നെടുമങ്ങാട്‌: നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ജീവനക്കാരായ രണ്ട് പേരും കെഎസ്ആർടിസി ജീവനക്കാരനും തമ്മിൽ അടി. ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തൃശൂർ ബസിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഈ ബസിൽ ഡ്യൂട്ടിക്ക് പോകാൻ സ്വിഫ്റ്റിലെ ജീവനക്കാർ വിസമ്മതിച്ചെന്ന് പരാതിയിൽ പറയുന്നു. ഇതേത്തുടർന്ന് ബസിൽ ഡീസൽ നിറയ്ക്കുവാൻ കെഎസ്ആർടിസി ഡ്രൈവറെ വെഹിക്കിൾ സൂപ്പർവൈസർ ചുമതലപ്പെടുത്തി.  ഡീസൽ നിറച്ചു കൊണ്ടിരിക്കുമ്പോൾ സ്വിഫ്റ്റ് ജീവനക്കാരായ രണ്ടുപേർ മർദ്ദിച്ചെന്നാണ് കെഎസ്ആർടിസി ഡ്രൈവറുടെ പരാതി. ഡ്രൈവറും മർദ്ദിച്ചു എന്ന് സ്വിഫ്റ്റ് ജീവനക്കാരനും…

Read More

ഫിറ്റ്നസ്സ് പരിശോധന പാസ്സായി,ഇനി പൂരത്തിന് തിടമ്പേറ്റാൻ തെച്ചിക്കോട് രാമചന്ദ്രനും ശിവകുമാറും 

തൃശൂർ : തൃശൂർ പൂരത്തിന് ഫിറ്റ്നസ് പരിശോധന പാസ്സായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. ചെമ്പൂക്കാവ് ഭഗവതിയുടെ തിടബേറ്റുക രാമനായിരിക്കും. ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായി ടാഗ് കൈമാറി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പുറമെ കൊച്ചി ദേവസ്വം ബോർഡിൻറെ ശിവകുമാറും ഫിറ്റ്നസ് പരിശോധനകൾ പാസ്സായി.നെയ്തലക്കാവ് അമ്മയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാർ പൂര വിളംബരം നടത്തും. സ്ഥിരമായി പൂരങ്ങളുടെ താരമാണ് എറണാകുളം ശിവകുമാർ. പൂരത്തിൽ പങ്കെടുക്കുന്ന ആനകളുടെ അന്തിമ പട്ടിക നാളെ വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും. തൃശൂർ പൂരവുമായി ബന്ധപ്പെട്ട് 93 ആനകളെയാണ് പരിശോധനയ്ക്ക്…

Read More

പോലീസ് ഉദ്യോഗസ്ഥൻ ആത്‍മഹത്യ ചെയ്തനിലയിൽ കണ്ടെത്തി, ജോലി സമ്മർദ്ദമാണോ മരണകാരണമെന്ന് അന്വേഷിക്കും

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. കിളികൊല്ലൂർ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനെയാണ് ഇന്ന് രാവിലെ കൊല്ലത്തെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടൻ മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. എസ്‌എസ്‌ബിയിൽ തുടരുന്നത് തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നെന്നും എസ്‌എസ്‌ബിയിൽ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് ഓമനക്കുട്ടൻ മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റർ അയക്കുകയും ചെയ്തതായി സഹപ്രവർത്തകർ വ്യക്തമാക്കി. ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി പേ വിഷബാധയേറ്റു മരിച്ച അഞ്ചുവയസുകാരിയുടെ കുടുംബം.

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി വാക്സിനെടുത്തിട്ടും പേ വിഷബാധയേറ്റ് മരിച്ച മലപ്പുറത്തെ അഞ്ച് വയസുകാരി സിയയുടെ കുടുംബം. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് തലയിലെ മുറിവിന് സ്റ്റിച്ച് ഇട്ടതെന്ന് സിയയുടെ പിതാവ് സൽമാൻ ഫാരിസ് ആരോപിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോൾ 48 മണിക്കൂർ കഴിഞ്ഞു വരാൻ പറഞ്ഞ് വിട്ടിലേക്ക് അയക്കുകയായിരുന്നുവെന്നും ഫാരിസ്. നായയുടെ കടിയേറ്റ് അര മണിക്കൂറിനകം കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ അവിടെയെത്തിയപ്പോൾ ഇതിന് ചികിത്സയില്ലെന്നാണ് പറഞ്ഞത്. പിന്നീടാണ്…

Read More

വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നതാണ് തൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് നടൻ ദിലീപ്.

വഴിയെ പോകുന്നവരും വരുന്നവരും അടിക്കുന്നതാണ് തൻ്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് നടൻ ദിലീപ്. അടി എന്തിനാണ് എന്നുപോലും അറിയില്ലെന്നും താരം പറയുന്നു. തൻ്റെ പുതിയ ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ പ്രമോഷൻ്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. എല്ലാം സംസാരിക്കുന്ന ഒരു ദിവസം വരുമെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോഴത്തെ കേസിനെ കുറിച്ച് തനിക്ക് സംസാരിക്കാൻ താൽപ്പര്യമില്ലെന്നും താരം പറയുന്നു. ഒരു ദിവസം ദൈവം എല്ലാം സംസാരിക്കാൻ അവസരം തരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘കേസുമായി ഒന്നും സംസാരിക്കാൻ…

Read More

ജാമ്യം ലഭിച്ചതിന് പിന്നാലെ വേടനു എന്റെ കേരളം പ്രദർശന മേളയിൽ വേദി ഒരുക്കി സർക്കാർ.

ഇടുക്കി: കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും ജാമ്യം ലഭിച്ചതിന് പിന്നാലെ റാപ്പർ വേടൻ വീണ്ടും വേദിയൊരുക്കി സർക്കാർ. ജാമ്യം ലഭിച്ച ദിവസങ്ങൾ പിന്നിടുമ്പോൾ, വിവാദങ്ങൾക്ക് പിന്നാലെ റദ്ദാക്കിയ ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിൽ വേടൻ വീണ്ടും വേദി നൽകിയിരിക്കുകയാണ് സർക്കാർ. നാളെ വൈകുന്നേരം വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിലാണ് വേടൻ്റെ റാപ്പ് ഷോ. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്. പുലിപ്പല്ലുമായി ബന്ധപ്പെട്ട വനം വകുപ്പ് എടുത്ത കേസ് കോടതി ജാമ്യം…

Read More

ഹൃദയാഘാതം മൂലം മലയാളി കുവൈത്തിൽ മരണപ്പെട്ടു, പ്രമേഹം കൂടി നാട്ടിലേക്കു മടങ്ങാനിരിക്കവേയായിരുന്നു അന്ത്യം.

കുവൈത്ത് സിറ്റി: ഹൃദയാഘാതം മൂലം മലയാളി കുവൈത്തിൽ മരണപ്പെട്ടു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂർ കുളം വീട്ടിൽ രാഹുൽ ആണ് മരണമടഞ്ഞത്. 26 വയസായിരുന്നു. പ്രമേഹം കൂടിയതിനാൽ ജോലിയിൽനിന്ന് ലീവെടുത്ത് അടുത്ത ദിവസം നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം. ജലീബ് ശുവൈഖിലെ കാലിക്കറ്റ് ലൈവ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുൽ. മോഹനന്റെയും രമണിയുടെയും ഏക മകനാണ് രാഹുൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. ഭൗതിക ശരീരം നാളെ രണ്ട് മണിക്ക്…

Read More

വാഹനം തെന്നി മാറി കൊക്കയിലേക്ക് മറിഞ്ഞു മൂന്ന് സൈനികർക്കു ദാരുണാന്ത്യം

ജമ്മു കാശ്മീരിൽ റംബാനിൽ വാഹനാപകടത്തിൽ 3 സൈനികർ മരിച്ചു. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് സൈനികർ മരിച്ചത്. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ച സൈനികരെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 700 അടി താഴ്ചയുള്ള മലയിടുക്കിൽ വീണ് വാഹനത്തിന്റെ അവശിഷ്ടങ്ങൾ തകർന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യൻ…

Read More

സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ വിടവാങ്ങി

മലപ്പുറം: സാക്ഷരതാ പ്രവർത്തക പത്മശ്രീ കെവി റാബിയ വിടവാങ്ങി. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിയും സാമൂഹിക പ്രവർത്തകയുമാണ്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. 59 വയസായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 2022-ലാണ് റാബിയയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. 2014-ൽ സംസ്ഥാന സർക്കാറിന്റെ ‘വനിതാരത്‌നം’ അവാർഡ് നേടി. “സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്”എന്ന കൃതിയാണ് റാബിയയുടെ ആത്മകഥ. സാക്ഷരത രംഗത്തെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആയിരുന്നു രാജ്യം റാബിയയെ ആദരിച്ചത്. മലപ്പുറം തിരൂരങ്ങാടി വെള്ളിലക്കാട് എന്ന ഗ്രാമത്തിൽ 1966…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial