kerala14.in

1500 രൂപ നല്‍കിയില്ല; വൃദ്ധന്റെ മരണം കൊലപാതകം, മകന്‍ അറസ്റ്റില്‍

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ വൃദ്ധനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. പുതുപ്പറമ്പില്‍ മോഹനന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തര്‍ക്കത്തിനിടെ മോഹനനെ മദ്യലഹരിയിലായിരുന്ന വിഷ്ണു കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യലഹരിയില്‍ ആയിരുന്ന വിഷ്ണു വീട്ടിലെത്തി ബൈക്കിന് സിസി അടക്കാന്‍ 1500 രൂപ ആവശ്യപ്പെട്ടു. പിന്നീട് ഇരുവരും തമ്മില്‍ വഴക്കായി. എന്നാല്‍ അമ്മ കുമാരി…

Read More

ബലി പെരുന്നാള്‍ ജൂണ്‍ ഏഴിന്

കോഴിക്കോട്: കേരളത്തില്‍ ബലി പെരുന്നാള്‍ ജൂണ്‍ ഏഴിന്. ചൊവ്വാഴ്ച മാസപ്പിറ ദൃശ്യമാകാത്തിനാല്‍ ദുല്‍ഹിജ് ഒന്ന് വ്യാഴാഴ്ച ആയിരിക്കും. അറഫ നോമ്പ് ജൂണ്‍ ആറിനായിരിക്കുമെന്നും ബലി പെരുന്നാള്‍ ജൂണ്‍ ഏഴിനായിരിക്കുമെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ എന്നിവർ അറിയിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനാല്‍ നാളെ ദുല്‍ഖഅദ് 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ദുല്‍ഹിജ് 1 ആയിരിക്കുമെന്ന് പാളയം ഇമാം ഡോ…

Read More

തിരുവനന്തപുരത്ത് നഗരഹൃദയത്തിൽ മൂന്ന് ദിവസം ജലവിതരണം മുടങ്ങും

                  തിരുവനന്തപുരം : നഗരത്തിൽ അടുത്ത മാസം മൂന്ന് ദിവസം ജലവിതരണം മുടങ്ങും. ജൂൺ 3,4,5 തീയതികളിലാണ് ജലവിതരണം മുടങ്ങുക. വെള്ളയമ്പലത്തെ ശുദ്ധജലസംഭരണികളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതാണ് കാരണം. കുര്യാത്തി, തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്ഠേശ്വരം തുടങ്ങിയ വാർഡുകളും, കൈതമുക്ക് പാസ്‌പോർട്ട് ഓഫിസിന്റെ ചുറ്റുമുള്ള സ്ഥലങ്ങൾ, ചമ്പക്കട എന്നിവിടങ്ങളിലുമാണ് ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Read More

പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഏകാഗ്രത കുറയാനുള്ള സാധ്യത കൂടുതൽ- പഠനം

          ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലവും ഹോർമോൺ അസന്തുലിതാവസ്ഥ കാരണവുമൊക്കെ സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം. പിസിഒഎസ് ശരീരത്തെ മാത്രമല്ല മനസ്സിനെക്കൂടി ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് ഐഐടി ബോംബെയിലെ ഗവേഷകർ നടത്തിയ പഠനം. പിസിഒഎസ് ഉള്ളവരിൽ ഏകാഗ്രത കുറവായിരിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. പിസിഒഎസ് സംബന്ധിച്ചുള്ള മിക്ക പഠനങ്ങളും ശാരീരികവും ഹോർമോൺ സംബന്ധവുമായ മാറ്റങ്ങളേക്കുറിച്ചാണ് വിശദീകരിച്ചിട്ടുള്ളത്. എന്നാൽ പിസിഒഎസ് എങ്ങനെ മസ്തിഷ്കത്തിന്റെ പ്രവർത്തനത്തെ ബാധിക്കുകയും ഏകാഗ്രത പോലുള്ളവ നഷ്ടപ്പെടുകയും ചെയ്യുന്നതെന്നാണ് പഠനത്തിൽ വിലയിരുത്തിയത്. ബിഎംസി എന്ന ജേണലിലാണ് പഠനം…

Read More

മാനേജരെ മർദ്ധിച്ച കേസ് ; ഉണ്ണി മുകുന്ദൻ മുൻകൂർ ജാമ്യം തേടി

കൊച്ചി: മാനേജരെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ഉണ്ണി മുകുന്ദന്‍ എറണാകുളം ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതിയെന്ന് ഉണ്ണി മുകുന്ദന്‍ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമാണ് പരാതിയെന്നും ഉണ്ണി മുകുന്ദന്‍ ആരോപിച്ചു.ഇന്നലെയാണ് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് മാനേജര്‍ പരാതി പറഞ്ഞത്. ഡിഎല്‍എഫ് ഫ്ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാണ് പരാതി ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ഗെറ്റ് സെറ്റ് ബേബി…

Read More

ബെംഗളൂരുവിൽ കാസർകോട് സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരു കാടുഗോഡിയിൽ കാസർകോട് സ്വദേശിയായ യുവാവ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. കാസർഗോഡ് നീർച്ചാൽ കന്യാപാടി ബിസ്മില്ല മൻസിലിൽ അബ്‌ദുൽ ഷുക്കൂറിന്റെ മകൻ മുഹമ്മദ് ഉനൈസ് ആണ് മരിച്ചത്. സ്വകാര്യ ഫാൻസി കടയിൽ ജോലിചെയ്ത് വരികയായിരുന്നു ഉനൈസ്. 19 വയസായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അപകടം. കാടുഗോഡിയിലെ സ്വകാര്യ ലോഡ്ജ് കെട്ടിടത്തിൽ നിന്നാണ് താഴേയ്ക്ക് വീണത്. ഗുരുതരമായി പരുക്കേറ്റ ഉനൈസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

Read More

തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കത്താണ് സംഭവം. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. വക്കം ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാര്‍, ഭാര്യ ഷീജ, മക്കളായ ആകാശ്, അശ്വിൻ എന്നിവരാണ് മരിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കടയ്ക്കാവൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമാണ് വീട്. കടബാധ്യതയാണ് ജീവനൊടുക്കാനുള്ള കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Read More

സ്വര്‍ണത്തരി പെറുക്കാന്‍ ജ്വല്ലറിയുടെ മാലിന്യ ടാങ്കില്‍ ഇറങ്ങി; വിഷ വാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു

ജയ്പൂര്‍: മാലിന്യ ടാങ്കില്‍ നിന്നും സ്വര്‍ണ, വെള്ളി തരികള്‍ വേര്‍തിരിച്ച് എടുക്കുന്നതിനിടെ വിഷ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു. ജയ്പൂരിലെ സീതാപുര ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന അചല്‍ ജുവല്‍സ് പ്രൈവറ്റ് ലിമിറ്റഡിലെ വ്യാവസായിക മാലിന്യം തള്ളുന്ന ടാങ്കിലാണ് തൊഴിലാളികള്‍ ഇറങ്ങിയത്. നാല് പപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് തൊഴിലാളികളുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ഡിസ്ചാര്‍ജ് ചെയ്തു.സ്വര്‍ണത്തിന്റേയും വെള്ളിയുടേയും തരികള്‍ വേര്‍തിരിച്ചെടുക്കാന്‍ 10 അടി ആഴമുള്ള…

Read More

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും വടക്കൻ ജില്ലകളിലുമാണ് പ്രളയ മുന്നറിയിപ്പുകൾ ഉള്ളത്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂർ ജില്ലയിലെ പെരുമ്പ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസർകോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നീ നദികളിൽ മഞ്ഞ അലേർട്ട് നിലനിൽക്കുകയാണ്. ഈ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാനാണ്…

Read More

പരാതിയുമായി മുന്നോട്ടില്ലെന്ന് താരം; ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പോക്‌സോ കേസ് അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: ബിജെപി നേതാവും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) (WFI) മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പോക്‌സോ കേസ് അവസാനിപ്പിച്ചു. കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡല്‍ഹി കോടതി അംഗീകരിച്ചു. പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരം നല്‍കി ലൈംഗിക പീഡന പരാതിയിലാണ് ബ്രിജ് ഭൂഷനെതിരെ കേസെടുത്തത്. പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഗോമതി മനോച്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കുട്ടികള്‍ക്കെതിരായ അതിക്രമം തടയല്‍ ( പോക്‌സോ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial