പെൺകുട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞ് ലഭിച്ച പരാതി അന്വേഷിച്ച് ചെന്ന പോലീസ് കഞ്ചാവുകേസ് പ്രതിയെ പിടികൂടി
കോഴിക്കോട്: പെൺകുട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞ് ലഭിച്ച പരാതി അന്വേഷിച്ച് ചെന്ന പോലീസ് കഞ്ചാവുകേസ് പ്രതിയെ പിടികൂടി. കഞ്ചാവ് പിടികൂടുന്നതിനിടയില്‍ പോലീസിന്‍റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ട യുവാവാണ് തിരുവനന്തപുരത്ത് പോലീസിന്റെ പിടിയിലായത്. കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരിക്കണ്ടി അമീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പേരാമ്പ്ര പാലേരി കടുക്കാംകുഴി വോളീബോള്‍ കോര്‍ട്ടിന് സമീപം വാടക വീട്ടില്‍ താമസിച്ചുവരുകയായിരുന്നു. ഈ വീട്ടില്‍ നിന്നുമാണ് കഞ്ചാവ് ലഭിച്ചത്. എന്നാല്‍ പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം…

