വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. പുന്നംപറമ്പ് നഗറിൽ സുരേഷിൻ്റെ ഭാര്യ രേണുകയാണ് മരിച്ചത്. 41വയസായിരുന്നു. ഇന്നലെ ശക്തമായ മഴയും ഇടിമിന്നലുമുണ്ടായ സമയത്ത് വീട്ടിലെ ലൈറ്റ് ഓഫ് ചെയ്യുമ്പോഴാണ് ഷോക്കേറ്റത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വിവിധയിടങ്ങളിൽ അപകടവും വ്യാപക നാശവും. തൃശൂർ-ഗുരുവായൂർ റൂട്ടിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍ അമല പരിസരത്ത് ആണ് സംഭവം. റെയിൽവേ ട്രാക്കിൽ ഇലക്ട്രിക് ലൈനിലേക്ക്…

