kerala14.in

ബസ് കാത്ത് നിന്ന യുവതിക്ക് ലിഫ്റ്റ് നൽകിയ ശേഷം ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ഒമ്പത് വർഷം കഠിന തടവും 50,000 രൂപ പിഴയും

മലപ്പുറം: ബസ് കാത്ത് നിന്ന യുവതിക്ക് ലിഫ്റ്റ് നൽകിയ ശേഷം ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ഒമ്പത് വർഷം കഠിന തടവും 50,000 രൂപ പിഴയും. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാനിനാണ് കൽപ്പറ്റ അഡീഷണൽ ഡിസ്കട്രിക് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തവിഞ്ഞാൽ 43-ാം പടിയിൽ വെച്ചാണ് പ്രതി ബസ് കാത്തുനിന്ന യുവതിയെ കാണുന്നത്. പിന്നാലെ യുവതിയോട് ബസ് വരാൻ വൈകുമെന്നും താൻ കൊണ്ടാക്കാമെന്നും പ്രതി പറഞ്ഞു….

Read More

2025-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട് സംവിധായിക പായൽ കപാഡിയ

2025-ലെ കാന്‍ ഫിലിം ഫെസ്റ്റിവലിൽ ജൂറി അംഗമായി തിരഞ്ഞെടുക്കപ്പെട്ട് സംവിധായിക പായൽ കപാഡിയ. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയര്‍മാനായ സമിതിയിലാണ് പായല്‍ കപാഡിയ ഇടംനേടിയിരിക്കുന്നത്. മേളയുടെ സംഘാടകർ ഈ വിവരം തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. മെയ് 13 മുതല്‍ 24 വരെയാണ് ഈ വർഷത്തെ കാൻ ചലച്ചിത്രമേള നടക്കുന്നത്. അമേരിക്കന്‍ നടിയും സംവിധായികയുമായ ഹാലി ബെറി, ഇറ്റാലിയന്‍ നടി ആല്‍ബ റോര്‍വാക്കെര്‍, ഫ്രഞ്ച് മൊറോക്കന്‍ എഴുത്തുകാരി ലൈല സ്ലിമാനി, സംവിധായകനും നിര്‍മാതാവുമായ ഡ്യൂഡോ ഹമാഡി, കൊറിയന്‍ സംവിധായകനും…

Read More

തന്റെ പുതിയ ആല്‍ബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര്‍ വേടന്‍

തൃശ്ശൂര്‍: തന്റെ പുതിയ ആല്‍ബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് റാപ്പര്‍ വേടന്‍. അതേ സമയം പുലിപ്പല്ലുമായി ബന്ധപ്പെട്ട കാര്യം ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്നും രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നും വേടന്‍ പറഞ്ഞു. വേടന്റെ പുലിപ്പല്ല് ലോക്കറ്റ് വിവാദമായിരിക്കെ പ്രതികരിച്ച് ലോക്കറ്റ് പണിത വിയ്യൂര്‍ സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാര്‍ രംഗത്തെത്തി വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിഞ്ഞില്ലെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. പുലിപ്പല്ല് വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് വേടനായിരുന്നില്ല. ലോക്കറ്റാക്കിയ ശേഷം വാങ്ങാന്‍ എത്തിയത് വേടനും സുഹൃത്തും…

Read More

മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്

മാനന്തവാടിയിൽ ബസുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. കാട്ടിക്കുളം 55ൽ വെച്ചാണ് അപകടം ഉണ്ടായത്. കർണാടക ആർടിസിയുടെ ബസും ടൂറിസ്റ്റ് ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്ക് പറ്റിയവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.ഇരുപത്തിയഞ്ചോളം പേർ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Read More

എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് 9ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കൃത്യസമയത്ത് തന്നെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിജയിക്കുന്ന എല്ലാവര്‍ക്കും അഡ്മിഷന്‍ നല്‍കാനാവുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പതും ഗള്‍ഫ് മേഖലയിലെ ഏഴും കേന്ദ്രങ്ങളിലുമായി ആകെ 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതിയതെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍. 28,358 കുട്ടികളാണ് പരീക്ഷയെഴുതുന്നത്. ആലപ്പുഴ…

Read More

വയനാട് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്

വയനാട് കരടിയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്. ചെതലയം കൊമ്മഞ്ചേരി കാട്ടു നായിക്ക ഉന്നതിയിലെ ഗോപി (45) ആണ് പരുക്കേറ്റത്. സമീപത്തെ വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. ഗുരുതരമായി പരുക്കേറ്റ ഗോപിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് സംഭവം. അതിനിടെ, പാലക്കാട് അട്ടപ്പാടിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. അട്ടപ്പാടി സ്വർണഗദ്ധയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരുക്കേറ്റത്. സ്വർണഗദ്ധ സ്വദേശി കാളിയെയാണ് കാട്ടാന ആക്രമിച്ചത്. വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം. നെഞ്ചിനും…

Read More

ദേശീയ സുരക്ഷയ്ക്കായി പെഗാസസ്  ഉപയോഗിക്കാമെന്ന് സുപ്രീംകോടതി

ദേശീയ സുരക്ഷയ്ക്കായി പെഗാസസ് എന്ന ചാര സോഫ്റ്റ്വെയർ ഉപയോഗിക്കാമെന്ന് സുപ്രീംകോടതി. സര്‍ക്കാരിന് പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ വ്യക്തികളുടെ സ്വകാര്യത ലംഘിക്കാന്‍ സോഫ്റ്റ്വെയർ ദുരുപയോഗം ചെയ്താല്‍ അത് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. പെഗാസസ് വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും തടസ്സമില്ലെന്നും ആര്‍ക്കെതിരെ ഉപയോഗിക്കുന്നു എന്നതിലാണ് ചോദ്യമെന്നും സുപ്രീംകോടതി പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷ ബലിനല്‍കാനാവില്ലെന്നും പൗരൻ്റെ സ്വകാര്യത ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചതിനെതിരായ ഹരിജകള്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ പരാമർശം.

Read More

മെയ് ഒന്ന് മുതല്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി തീവണ്ടി യാത്ര ചെയ്യാന്‍ സാധിക്കില്ല

ഇന്ത്യന്‍ റെയില്‍വെയില്‍ മെയ് ഒന്ന് മുതല്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. സ്ലീപ്പര്‍, എസി കോച്ചുകളില്‍ ഇനി മുതല്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായിയാത്ര ചെയ്യാന്‍ സാധിക്കില്ല. കണ്‍ഫേം ടിക്കറ്റുമായി യാത്രചെയ്യുന്നവരുടെ സുരക്ഷിതത്വവും യാത്രാ അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിയമം ലംഘിക്കുന്നവർക്ക് ടിടിഇ കനത്ത പിഴ ഈടാക്കും. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ധാരാളം പേര്‍ സ്‌ളീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുകയും അത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യം വന്നതോടെയാണ് ഇങ്ങനെയുള്ള തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. ചില…

Read More

സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞും പീഡിപ്പിച്ചു; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതി

കണ്ണൂര്‍ പായം സ്വദേശിയായ യുവതിയുടെ ആത്മഹത്യ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടര്‍ന്നെന്ന് പരാതി സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞുമാണ് സ്‌നേഹയെ ഭര്‍ത്താവ് ജിനീഷ് പീഡിപ്പിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജിനീഷിനെ ഇരിട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബത്തിനുമാണെന്നാണ് സ്‌നേഹയുടെ രണ്ട് വരി ആത്മഹത്യ കുറിപ്പ്.. അഞ്ച് വര്‍ഷം മുമ്ബായിരുന്നു സ്‌നേഹയും ജിനീഷും തമ്മിലുള്ള വിവാഹം. സ്‌നേഹയുടെ മേലുള്ള സംശയമായിരുന്നു ആദ്യ ഘട്ടത്തില്‍ പ്രശ്‌നങ്ങളുടെ തുടക്കം. കുഞ്ഞ് പിറന്നതോടെ കുഞ്ഞിന്റെ…

Read More

സ്വർണ വില കൂടി; പവന് 320 രൂപ വർദ്ധിച്ചു

സംസ്ഥാനത്ത് സ്വർണ വിലയിൽ  വർദ്ധനവ്.ഏഴുദിവസത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില കൂടിയത്. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,980 രുപയും പവന് 71840 രൂപയുമായാണ് ഉയര്‍ന്നത്. ഇന്നലെ പവന് 520 രൂപ കുറഞ്ഞ് 71,520 രൂപയും ഗ്രാമിന് 65 രൂപ കുറഞ്ഞ് 8940 രൂപയുമായിരുന്നു. ഏപ്രില്‍ 22നായിരുന്നു സ്വര്‍ണത്തിന് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വില. അന്ന് 74,320 രൂപയിലേക്കാണ് സ്വര്‍ണം കുതിച്ചത്. തുടര്‍ന്നുള്ള രണ്ട് ദിവസം വിലയിടിഞ്ഞു. പിന്നീട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial