kerala14.in

മകനെ പെണ്‍സുഹൃത്തുമായി കണ്ട ദേഷ്യത്തിൽ മകനെയും സുഹൃത്തിനെയും  പരസ്യമായി മര്‍ദിച്ചു       മാതാപിതാക്കൾ

കാന്‍പുര്‍: തങ്ങളുടെ മകനൊപ്പം മകന്റെ പെണ്‍സുഹൃത്തിനെയും മാതാപിതാക്കള്‍ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ ഗുജൈനിയിലാണ് സംഭവമുണ്ടായത്. ശിവ് കിരണ്‍ – സുശീല ദമ്പതിമാരാണ് ഇവരുടെ 21 വയസുകാരനായ മകന്‍ രോഹിത്തിനെയും ഇയാളുടെ പെണ്‍സുഹൃത്തിനെയും പരസ്യമായി മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മകനെ പെണ്‍സുഹൃത്തിനൊപ്പം കണ്ടതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. രോഹിത്തും പെണ്‍സുഹൃത്തും റോഡരികിലെ ഭക്ഷണശാലയില്‍നിന്ന് ചൗമെയ്ന്‍ കഴിക്കുന്നതിനിടെയാണ് മകനെ മാതാപിതാക്കള്‍ കണ്ടത്….

Read More

രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവേ പാക് ജവാനെ പിടികൂടിയെന്ന് റിപ്പോർട്ടുകൾ.

ഡൽഹി: ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവേ പാക് ജവാനെ പിടികൂടിയെന്ന് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ ഇന്ത്യ പാക് അതിർത്തിയിൽ നിന്നാണ് പാക് റേഞ്ചേഴ്സ് ജവാനെ ബിഎസ്എഫ് പിടികൂടിയത്. ഇന്ന് രാവിലെ പിടികൂടിയ ഇയാളെ ചോദ്യം ചെയ്ത് വരുകയാണ്. അതേ സമയം, പാകിസ്ഥാൻ കപ്പലുകളും ഉൽപ്പന്നങ്ങളും ഇന്ത്യയിലെത്തുന്നത് തടയുന്നതടക്കം കൂടുതൽ നടപടികൾ പ്രഖ്യാപിച്ച് ഇന്ത്യ. ബാലിസ്റ്റിസ് മിസൈൽ പരീക്ഷിച്ച് പാകിസ്ഥാൻ വിരട്ടാൻ നോക്കിയതിന് പിന്നാലെയാണ് ഇന്ത്യ കൂടുതൽ നടപടികൾ പ്രഖ്യാപിച്ചത്. ഭീകരരെ സംരക്ഷിക്കുന്നവർക്ക് കടുത്ത തിരിച്ചടി നല്കുമെന്ന് നരേന്ദ്ര മോദി…

Read More

വീടിന്റെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നു സ്വർണാഭരണങ്ങൾ മോഷണം നടത്തിയ    കേസിൽ ബന്ധുവായ സ്ത്രീ അറസ്റ്റിൽ.

കാസ‍ർഗോഡ്: ചെറുവത്തൂർ പയ്യങ്കിയിൽ സ്വർണാഭരണങ്ങൾ മോഷണം പോയ കേസിൽ ബന്ധുവായ സ്ത്രീ അറസ്റ്റിൽ. വീട്ടിൽ സൂക്ഷിച്ചിരുന്ന 3.5 പവൻ വരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. 44 കാരിയായ ബിന്ദു കെ ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. വീടിന്റെ വാതിൽ താക്കോൽ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തിയത്. പരാതിക്കാരിയായ സ്ത്രീ ഒരു മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയ തക്കത്തിൽ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് സൂക്ഷിച്ച താക്കോൽ എടുത്ത് തുറന്നാണ് മോഷണം. പരാതി ലഭിച്ചയുടൻ പൊലീസ് അന്വേഷണം ആരംഭിക്കുകയും അന്വേഷണത്തിൽ…

Read More

പാകിസ്താനി യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചതിന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു

ന്യൂഡൽഹി: പാകിസ്താനി യുവതിയെ വിവാഹം ചെയ്ത വിവരം മറച്ചുവെച്ചതിന് സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സി.ആർ.പി.എഫ് കോൺസ്റ്റബിൾ മുനീർ അഹ്മദിനെയാണ് പിരിച്ചുവിട്ടത്. ജമ്മു സ്വദേശിയായ മുനീർ, വിസാ കാലാവധി കഴിഞ്ഞെന്ന് അറിഞ്ഞിട്ടും ഭാര്യയ്ക്ക് അഭയം നൽകിയെന്നും അദ്ദേഹത്തിന്റെ പ്രവൃത്തി സേനയുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധവും ദേശ സുരക്ഷയ്ക്ക് ഹാനികരവുമെന്ന് വിലയിരുത്തിയാണ് നടപടി. എന്നാൽ മുനീർ വിവാഹം ചെയ്ത മിനാൽ ഖാനെ തിരിച്ചയക്കുന്നത് ജമ്മു കശ്മീർ ഹൈകോടതി തടഞ്ഞിരുന്നു. മിനാൽ ഖാനെ ദീർഘകാല വിസ അപേക്ഷയിൽ തീരുമാനമെടുക്കുന്നതുവരെ നാടുകടത്തുന്നത് കോടതി…

Read More

ബിജെപി പ്രവർത്തകന്റെ പൂജാ മുറിയിൽ സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയും പിടികൂടി

കണ്ണൂർ: ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ നിന്ന് ലഹരി മരുന്ന് പിടികൂടി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. തലശ്ശേരി ഇല്ലത്ത് താഴെയിലെ റെനിലിൻ്റെ വീട്ടിൽ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്. 1.2 കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. പൂജാ മുറിയിലാണ് കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. പോലീസ് പരിശോധനക്കെത്തിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടുകയായിരുന്നു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്താറുണ്ടെന്ന് സഹോദരൻ മൊഴി നൽകി. മൂന്ന് ദിവസം മുമ്പ് റിനിലിൻ്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. അന്ന്…

Read More

ഉറക്കത്തിൽ കിടന്ന് വർത്തമാനം പറയുന്നവരാണോ നിങ്ങൾ അതിനുള്ള കാരണങ്ങൾ ഏതൊക്കെയാണെന്ന്  അറിയാം

ഉറക്കത്തിൽ കിടന്ന് വർത്തമാനം പറയുന്നവരാണോ നിങ്ങൾ? നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും ഉറക്കത്തിൽ ഉച്ചത്തില്‍ ചിരിക്കുകയും കരയുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടോ? എങ്കിൽ ഇത് ഒരു സാധാരണമായ കാര്യമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചിലർ പറയും സ്വപ്നം കണ്ടിട്ടാണ് രാത്രിയിൽ ഈ ചിരിയും ബഹളവുമൊക്കെയെന്ന്. എന്നാൽ ഇതിന് പിന്നിൽ മറ്റ് ചില കാര്യങ്ങൾ കൂടി ഉണ്ട്. ഉറക്കവൈകല്യങ്ങളോ നാഡീവ്യവസ്ഥയുടെ തകരാറു മൂലമോ ആളുകള്‍ ഇത്തരത്തില്‍ ഉറക്കത്തില്‍ ചിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉറക്കത്തിൽ ആളുകൾ ചിരിക്കുന്നതിന്റെ കാരണങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക്…

Read More

പ്രണയബന്ധം ഉപേക്ഷിച്ച വൈരാഗ്യത്തിൽ യുവതിക്കെതിരെ ആസിഡ് ആക്രമണം നടത്തി മുൻകാമുകൻ

ലക്‌നൗ: ഉത്തർപ്രദേശിൽ പ്രണയബന്ധം ഉപേക്ഷിച്ചതിൻ്റെ പേരിൽ യുവതിക്ക് നേരെ ആക്രമണം. യുപിയിലെ മാവ് ജില്ലയിലായിരുന്നു സംഭവം. യുവതിയുടെ വിവാഹം നടക്കാനായി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവെയായിരുന്നു ആസിഡ് ആക്രമണം. സംഭവത്തിൽ യുവതിയുടെ മുൻകാമുകൻ രാം ജനം സിംഗ് പട്ടേൽ തിരഞ്ഞെടുത്ത മൂന്ന് പേർ പേർ. പ്രണയബന്ധം അവസാനിപ്പിച്ചിരുന്നുവെങ്കിലും യുവതി മറ്റൊരാളെ വിവാഹം കഴിക്കുന്നത് റാം എതിർത്തിരുന്നു. മേയ് 27നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പിതാവ് മരണപ്പെട്ടതിനാൽ യുവതി തന്നെയായിരുന്നു വിവാഹകാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ച ബാങ്കിൽ…

Read More

റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംമേധാവി.

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ സർക്കാരിന് റിപ്പോർട്ട് നൽകി വനംമേധാവി. വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽന്യായീകരിച്ചിരിക്കുന്നത്. എന്നാൽ, ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നു. അന്വേഷണത്തിന് മുന്‍പ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് വിശദാംശങ്ങള്‍ പറ‍ഞ്ഞതും തെറ്റാണെന്ന് റിപ്പോർട്ടിൽ വിമർശിക്കുന്നു. പുലിനഖ കേസിലെ അറസ്റ്റിൽ മുഖ്യമന്ത്രിയും മന്ത്രിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തെളിവുകളൊന്നുമില്ലാതെയുള്ള അറസ്റ്റിലെ കോടതിയും നിശിതമായി വിമർശിച്ചു. ഇതേ തുടർന്നാണ് അറസ്റ്റിൽ നടപടി ക്രമങ്ങള്‍ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി എ.കെ.ശശീന്ദ്രൻ…

Read More

മുസ്ലിം ആയതിന്റെ പേരിൽ ആറ് വയസ്സുള്ള  ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ പൗരന് 53 വർഷം തടവ്

ഇല്ലിനോയിസ്: ആറ് വയസ്സുള്ള പലസ്തീൻ അമേരിക്കൻ ആൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അമേരിക്കൻ പൗരന് 53 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. വിദ്വേഷ കുറ്റകൃത്യങ്ങൾക്കും കൊലപാതകത്തിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാൾക്ക് ശിക്ഷ വിധിക്കുകയായിരുന്നു. അമേരിക്കയിലെ ഇല്ലിനോയിസിലാണ് സംഭവം. വെള്ളിയാഴ്ചയാണ് 2023 ഓക്ടോബറിൽ നടന്ന വംശീയ ആക്രമണത്തിൽ കോടതി ശിക്ഷ വിധിച്ചത്. ജോസഫ് സൂബ എന്ന 73കാരനാണ് ഇസ്രയേൽ ഗാസയിൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ അമേരിക്കൻ പലസ്തീൻ ബാലനെ കുത്തിക്കൊലപ്പെടുത്തിയത്. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ 6 വയസുകാരൻ…

Read More

ഓവർഹെഡ് ഇലക്ട്രിക്കൽ വയറുകളിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഗോരഖ്പൂർ: ഉത്തർപ്രദേശിലെ സഹ്ജൻവ റെയിൽവേ സ്റ്റേഷന് പിന്നിലുള്ള ഓവർഹെഡ് ഇലക്ട്രിക്കൽ വയറുകളിൽ നാല് മാസം പ്രായമുള്ള ഒരു ഗർഭസ്ഥ ശിശു തൂങ്ങിക്കിടക്കുന്നത് കണ്ടെത്തിയത്. സഹ്ജൻവ റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിന് പിന്നിലുള്ള കേശവ്പൂർ പവർ സബ്‌സ്റ്റേഷന് സമീപമുള്ള വയറുകളിലാണ് ജഡം കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. അധികാരികൾ എത്തുന്നതിനുമുമ്പ് പ്രദേശവാസികൾ ഈ ദാരുണമായ രംഗത്തിന്റെ വീഡിയോകൾ പകർത്തി. സ്ഥലത്തെത്തിയ പോലീസ് ഗർഭസ്ഥ ശിശുവിനെ പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചു. മറ്റെവിടെയെങ്കിലും നടത്തിയ ഗർഭഛിദ്രത്തിന് ശേഷം, ഉയരത്തിൽ നിന്ന്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial