kerala14.in

വർക്കലയിൽ മിന്നലേറ്റ് യുവാവ് മരിച്ചു

വർക്കല: വർക്കല ഇലകമണിൽ പെയ്ത ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ ഇടിമിന്നലിൽ യുവാവ് മരിച്ചു. വിളപ്പുറം വാർഡിൽ ചാരുംകുഴി ലക്ഷംവീട് കുന്നുംപുറം കോളനിയിൽ താമസിക്കുന്ന രാജമണി, ദീപ ദമ്പതികളുടെ മകൻ രാജേഷ് (19) ആണ് മരിച്ചത്. രാത്രി എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്.വീടിന് മുന്നിൽ ഇരിക്കവേയാണ് രാജേഷിന് മിന്നലേറ്റത്. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട സമയം മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. ഇവർക്ക് അപായം സംഭവിച്ചില്ല. കൂലിപണി ചെയ്തു വരികയായിരുന്നു രാജേഷ്. ശക്തമായ…

Read More

വീട്ടിലേക്ക് വഴിയൊരുക്കാൻ സ്വന്തം ബന്ധുക്കള്‍ വസ്തു നല്‍കിയില്ല;ക്ഷേത്രഭൂമി വിട്ടുകൊടുത്ത് ലക്ഷ്മിയും പാര്‍വതിയും; മലപ്പുറത്തെ മറ്റൊരു റിയല്‍ കേരള സ്റ്റോറി

താനൂർ: ഇതര മതസ്ഥന് വീട്ടിലേക്കുള്ള വഴിക്കായി ക്ഷേത്ര ഭൂമി നല്‍കി അയല്‍വാസികളായ സ്ത്രീകള്‍. താനൂരിലെ കൊളങ്ങശ്ശേരി കുടുംബാംഗങ്ങളായ ലക്ഷ്മി സുമയും പാർവതിയുമാണ് അയല്‍വാസിയായ സലീമിന്റെ വീട്ടിലേക്ക് വഴിയൊരുക്കാൻ കുടുംബ ക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി നല്‍കിയത്. കുടുംബക്ഷേത്രത്തിന്റെ നിലവിലെ ഉടമകളാണ് ലക്ഷ്മിയും പാർവതിയും. താനൂരിലെ പ്രിയം റെസിഡെൻസ് അസോസിയേഷൻ അംഗമായ മൊയ്തീങ്കാനകത്ത് സലീമിന് വീട്ടിലേക്കുള്ള വഴിയൊരുക്കാനാണ് ഇവർ ക്ഷേത്ര ഭൂമി സൗജന്യമായി നല്‍കിയത്. താനൂർ വിളക്കീരി വെള്ളരിപ്പറമ്ബ് റോഡിനോട് ചേർന്ന് താമസിച്ചുവരുന്ന സലീമിന്റെ വീട്ടിലേക്ക് വഴിസൗകര്യം ഉണ്ടായിരുന്നില്ല. വഴിക്കായി…

Read More

ആലുവയിൽ മദ്യപിച്ചു സംഘർഷം; യുവാവിന് വെട്ടേറ്റു

ആലുവ: ആലുവയില്‍ യുവാവിന് വെട്ടേറ്റു. ആലുവ ബസ് സ്റ്റാന്‍ഡില്‍ ഇന്നു ഉച്ചയോടെയാണ് സംഭവം. യുവാക്കള്‍ തമ്മിലുള്ള വാക്കേറ്റം വലിയ സംഘര്‍ഷത്തിലേക്കു കടക്കുകയായിരുന്നു. തിരുവനന്തപുരം സ്വദേശി അന്‍ഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു മദ്യപാനവുമായുണ്ടായ തര്‍ക്കമാണ് ഇത്തരത്തില്‍ വലിയൊരാക്രമണത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. പരിക്കേറ്റ യുവാവിന്റെ കൈവശം 5000 രുപയോളം ഉണ്ടായിരുന്നു. ഇതു വേണമെന്ന് ആവശ്യപ്പെട്ട് യുവാക്കള്‍ തമ്മില്‍ വാക്കേറ്റം നടക്കുകയായിരുന്നു. പ്രതികളില്‍ നാലുപേരില്‍ രണ്ടു പേരെ പോലിസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍…

Read More

പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിച്ചേക്കും; അന്തിമ തീരുമാനം ഒരാഴ്ച്ചക്കകം

കോഴിക്കോട്: പി വി അന്‍വറിനെ യുഡിഎഫില്‍ സഹകരിപ്പിക്കാന്‍ ധാരണ. കോഴിക്കോട് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് തിരുമാനം. ഏത് രീതിയില്‍ സഹകരിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അന്തിമ തീരുമാനം ഒരാഴ്ച്ചക്കകം എന്നാണ് റിപോര്‍ട്ടുകള്‍. തീരുമാനമെടുക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ചുമതലപ്പെടുത്തി എന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായും മറ്റു ഘടകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്തതിനു ശേഷമായിരിക്കും തീരുമാനം. അതേസമയം, യുഡിഎഫ് യോഗത്തിലെ തീരുമാനത്തില്‍ വലിയ സന്തോഷം ഉണ്ടെന്ന് പി വി അന്‍വര്‍ പറഞ്ഞു. ഫാസിസത്തിനെതിരേ പോരാടുന്ന ആശയമാണ്…

Read More

പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പത്താം ക്ലാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കൂടല്ലൂർ കല്ലിങ്ങൽ മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹിം ബാദുഷയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് വിവരം. ആനക്കര ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു ഇബ്രാഹിം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായ ശേഷം കൂടല്ലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.

Read More

കല്ലറ ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വയോധികയുടെയും മാല പൊട്ടിക്കാൻ ശ്രമം

     കല്ലറ : കല്ലറ ആശുപത്രിയിൽ വയോധികയുടെ മാല പൊട്ടിച്ച കേസ് അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു വയോധികയുടെയും മാല പൊട്ടിക്കാൻ ശ്രമം. സംഭവത്തിൽ തമിഴ്‌നാട് മധുര സ്വദേശി ശോഭ (43) അറസ്റ്റിലായി. കല്ലറ സ്വദേശിനിയായ സക്കീനാ ബീവിയുടെ (73) മാല അപഹരിക്കാനുള്ള ശ്രമത്തിനിടെയാണ്‌ ഇവർ പിടിയിലായത്. ഇന്നലെ രാവിലെ ഒൻപതു മണിയോടെ കല്ലറ തറട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. ആശുപത്രിയിൽ ഒപി വിഭാഗത്തിൽ കൊച്ചു മകനോടൊപ്പമെത്തിയ സക്കീനാ ബീവിയുടെ പിന്നിലെത്തിയ മൂന്നംഗ സംഘത്തിലെ അംഗമായ ശോഭ…

Read More

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ

മുംബൈ: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പണം തട്ടിയയാൾ പിടിയിൽ. ഓഹരി വിപണിയിൽ നിക്ഷേപിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് 27 കാരിയായ സ്ത്രീയിൽ നിന്ന് 88,000 രൂപ തട്ടി പ്രതി നാടുവിടുകയായിരുന്നു. ‘ബംബിൾ’ എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതി യുവതിയെ പരിചയപ്പെട്ടത്. ലാബ് ടെക്നോളജിസ്റ്റായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തു. പരിചയത്തിലായതിന് പിന്നാലെ പ്രതിയായ ഡാനിഷ് പെട്ടെന്ന് തന്നെ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി. ജനുവരിയിൽ ഇരുവരും തമ്മിൽ നല്ല സുഹൃത്തുക്കളായി….

Read More

13വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പിടിയിൽ

സൂറത്ത്: 13വയസ്സുള്ള വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ ട്യൂഷൻ അധ്യാപിക പിടിയിൽ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ പരാതി നൽകിയത്. ഇരുവരും പൂണെ പൊലീസ് സ്റ്റേഷന് കീഴിലുള്ള മഗോബ് പ്രദേശത്തെ ഒരേ ഹൗസിംഗ് സൊസൈറ്റിയിലാണ് താമസിച്ചിരുന്നത്. ഏപ്രിൽ 25നാണ് 23 വയസ്സുകാരിയായ മാൻസി എന്ന അധ്യാപികയെയും 13വയസ്സുള്ള വിദ്യാർത്ഥിയെയും കാണാതാകുന്നത്. മൂന്ന് വർഷമായി യുവതി കുട്ടിക്ക് ട്യൂഷനെടുത്തിരുന്നു എന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു. അധ്യാപിക മൂന്നാം നിലയിലും കുട്ടിയും കുടുംബവും രണ്ടാം നിലയിലുമാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക്…

Read More

ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഭുവനേശ്വർ: ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെഐഐടി) ഹോസ്റ്റൽ മുറിയിൽ നേപ്പാളി ബിരുദ വിദ്യാർത്ഥിനിയെ വ്യാഴാഴ്ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് മാസത്തിനുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ കേസാണിത്. ക്യാമ്പസിലെ ഹോസ്റ്റൽ മുറിയിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായും ആത്മഹത്യ ചെയ്തതായിരിക്കാമെന്ന് സംശയിക്കുന്നതായും ഭുവനേശ്വർ പോലീസ് കമ്മീഷണർ എസ് ദേവ്ദത്ത് സിംഗ് പറഞ്ഞു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ല. മൂന്ന് മാസം മുമ്പ് മൂന്നാം വർഷ ബിടെക് വിദ്യാർഥി ക്യാമ്പസ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തിരുന്നു….

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത് എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കല്‍ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു. കേരളത്തിന്‍റെ ദീർഘകാലമായ സ്വപ്നമാണ് വിഴിഞ്ഞം പദ്ധതിയെന്നും ഏറെ അഭിമാനകരമായ നിമിഷമാണെന്നും മുഖ്യമന്ത്രി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial