ഇൻസ്റ്റഗ്രാം വഴി പരിചയം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ
മലപ്പുറം: ഇൻസ്റ്റഗ്രം വഴി പരിചയപ്പെട്ട ഉത്തരേന്ത്യക്കാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ഈജിപ്‌തിലേക്കു കടക്കാൻ ശ്രമിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് അറസ്റ്റിലായത്. ഹരിയാന പൊലീസും സൈബർ ക്രൈം വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചിൽ…

