Headlines

kerala14.in

എംബിഎ വിദ്യാർത്ഥിനി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ബംഗളുരു: എംബിഎ വിദ്യാർത്ഥിനി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ. എംബിഎ വിദ്യാർത്ഥിനിയെ പഠനം പൂർത്തിയാക്കി ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കെയാണ് 24കാരിയായ വിദ്യാർത്ഥിനി തൂങ്ങി മരിച്ചത്. ബെലഗാവിയിലെ നെഹ്റു നഗറിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മുറിയ്ക്കുള്ളിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഫോറൻസിക് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വിശദ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. മരിച്ച വിദ്യാർത്ഥിനിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് ബെലഗാവി പൊലീസ് കമ്മീഷണർ…

Read More

കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്‌ഐക്കാർ മർദിച്ചതായി പരാതി

തവനൂർ : മലപ്പുറം ഗവ. കോളേജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി ശ്രീഹരിയെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചതായി പരാതി. പരിക്കേറ്റ ശ്രീഹരിയുടെ തലയിൽ ആറോളം തുന്നലുണ്ട്. ശൗചാലയത്തിൽവെച്ച് പത്തോളംവരുന്ന എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചെന്നാണ് പരാതിയിൽ പറയുന്നത്.തലയിലും കാലിലും വയറിൻ്റെ ഭാഗത്തും ചവിട്ടേറ്റ ശ്രീഹരി(22)യെ കുറ്റിപ്പുറം സർക്കാർ ആശുപത്രിയിലും പിന്നീട് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.എസ്എഫ്‌ഐ പ്രവർത്തകർക്ക് എതിരേ കെഎസ്‌യു കുറ്റിപ്പുറം പൊലീസിൽ പരാതി നൽകി.എസ്എഫ്‌ഐയെ കാംപസുകളിൽ നിരോധിക്കണമെന്ന് ചികിത്സയിൽ കഴിയുന്ന ശ്രീഹരിയെ സന്ദർശിച്ചശേഷം ഡിസിസി ജനറൽ സെക്രട്ടറി ഇ…

Read More

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സർക്കാർ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികൾക്കു ദാരുണാന്ത്യം

ലഖ്‌നൗ: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായുള്ള സർക്കാർ പുനരധിവാസ കേന്ദ്രത്തിൽ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് അസുഖം ബാധിക്കുകയും ചെയ്തതായി അധികൃതർ. ഉത്തർപ്രദേശിലെ പാര പ്രദേശത്താണ് സംഭവം. മാർച്ച് 23 ന് വൈകുന്നേരമായിരുന്നു ഭക്ഷ്യവിഷബാധയേറ്റ് 20 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 16പേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസുഖം ബാധിച്ചവരെ ഉത്തർപ്രദേശിലെ ലോക്ബന്ധു ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ…

Read More

ഊബറിനും ഒലയ്ക്കും എതിരാളി; കേന്ദ്ര സർക്കാറിൻ്റെ ഉടമസ്ഥതയിൽ പുതിയ സ്ഥാപനം; ‘സഹ്കർ ടാക്സി’; കേരളം പയറ്റി തോറ്റിടത്ത് അമിത് ഷായുടെ വരവ്

         ഓല, ഉബർ പോലുള്ള ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ മാതൃകയിൽ രാജ്യത്തെ ടാക്സി ഡ്രൈവർമാർക്കും ഉപഭോക്താക്കൾക്കുമായി സഹകരണ അധിഷ്ഠിത റൈഡ്-ഹെയ്‌ലിംഗ് സേവനമായ ‘സഹ്കർ ടാക്സി’ കേന്ദ്രസർക്കാർ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇടനിലക്കാരില്ലാതെ സഹകരണ സ്ഥാപനങ്ങൾക്ക് ഇരുചക്ര വാഹനങ്ങൾ, ടാക്സികൾ, റിക്ഷകൾ, ഫോർ വീലറുകൾ എന്നിവ സഹ്കർ ടാക്സിയിൽ രജിസ്റ്റർ ചെയ്യാവുന്ന നിലയിലാണ് പദ്ധതിക്ക് തുടക്കമിടുന്നത്. കേന്ദ്ര സഹകരണ വകുപ്പിന് കീഴിലാണ് പുതിയ പദ്ധതി. മൂന്നര വർഷമായി കേന്ദ്രസർക്കാർ ഇതിൻ്റെ…

Read More

ട്വിറ്ററിന്‍റെ ഐക്കോണിക് നീല പക്ഷിയെ ലേലത്തിൽ വിറ്റ് മസ്ക്; ലോഗോയ്ക്ക് ലഭിച്ചത് വൻ തുക

കാലിഫോര്‍ണിയ: ആഗോള ടെക് ഭീമൻ ഇലോൺ മസ്ക് ട്വിറ്റർ വാങ്ങിയതോടെ വൻ റീബ്രാൻഡിംഗ് പരിപാടികളാണ് കമ്പനിയിലാകെ നടത്തുന്നത്. ഇപ്പോളിതാ ട്വിറ്ററിന്‍റെ ഐക്കോണിക് ലോഗോയായ പക്ഷിയെ ലേലം ചെയ്തിരിക്കുകയാണ്. ട്വിറ്ററിന്‍റെ ഈ ഐക്കോണിക് ലോഗോ ഇലോൺ മസ്‌ക് ട്വിറ്ററിനെ വാങ്ങി എക്സ് ആക്കിയതിനു പിന്നാലെ നീക്കം ചെയ്തിരുന്നു. ഇപ്പോഴിതാ ഈ പഴയ ട്വിറ്റർ പക്ഷി ലോഗോ ഒരു ലേലത്തിൽ 35,000 ഡോളറിന് വിറ്റു. ആർആർ ഓക്ഷൻ എന്ന കമ്പനിയാണ് ഈ ലേലം നടത്തിയത്. 34,375 ഡോളറിനാണ് കമ്പനി ഈ…

Read More

ലഹരി വാങ്ങാൻ പണം നൽകിയില്ല, മാതാപിതാക്കളെ ആക്രമിച്ച ലഹരിക്കടിമയായ യുവാവിനെ നാട്ടുകാർ ചേർന്ന്  ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റി.

മലപ്പുറം: എംഡിഎംഎ വാങ്ങാൻ പണം നൽകാത്തതിനാൽ മാതാപിതാക്കളെ ആക്രമിച്ച യുവാവ്. മലപ്പുറം താനൂരിൽ ആണ് സംഭവം. യുവാവിൻ്റെ കൈകാലുകൾ കെട്ടിയിട്ടാണ് നാട്ടുകാർ യുവാവിൻ്റെ പരാക്രമം അവസാനിപ്പിച്ചത്. തുടർന്ന് യുവാവിനെ ഡി അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റി. ലഹരി വാങ്ങുവാൻ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു യുവാവ്. യുവാവിനെ നാട്ടക്കാർ ചേർന്ന് പിടികൂടി. കൈകാലുകൾ കെട്ടിയാണ് യുവാവിൻ്റെ പരാക്രമം അവസാനിപ്പിച്ചത്. നേരത്തെ ജോലിയ്ക്ക് പോവുകയും വീട് നോക്കുകയും ചെയ്തിരുന്നതാണ് യുവാവ്. അതിനിടയിലാണ് ലഹരി മരുന്ന് ഉപയോഗിച്ചു തുടങ്ങുന്നതും അതിന് അടിമയാവുന്നതും. പതിയെ…

Read More

വാഹനം പാർക്ക് ചെയുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ  അയൽവാസി കിണറിലെറിഞ്ഞ കുഞ്ഞിനെ അമ്മ കിണറ്റിൽ ചാടി രക്ഷിച്ചു

ചെന്നൈ: വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് അയൽവാസി കിണറ്റിലെറിഞ്ഞ കുഞ്ഞിനെ  അമ്മ കിണറ്റിൽ ചാടി രക്ഷിച്ചു. മൂന്നര വയസുള്ള കുഞ്ഞിനെയാണ് തർക്കം മൂർച്ഛിച്ചതോടെ അയൽവാസിയായ ജോണി മിൽട്ടൺ കിണറ്റിലെറിഞ്ഞത്. തിരിച്ച്രപ്പള്ളിയിലായിരുന്നു സംഭവം. കുഞ്ഞിൻ്റെ രക്ഷകയായി അമ്മ തന്നെ എത്തുകയായിരുന്നു. സമയപുരം ഇരുങ്കലൂർ സ്വദേശി മെർലിൻ സന്ധ്യയാണ് സാഹസികമായ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കിണറ്റിൽ വീണ കുഞ്ഞിനെ രക്ഷിച്ച് കയ്യിലെടുത്ത ശേഷം കിണറ്റിലുള്ള പൈപ്പിൽ പിടിച്ചു നിന്ന ഇവർ ഉറക്കെ നിലവിളിക്കുകയായിരുന്നു. കരച്ചിൽ കേട്ട് എത്തിയ സമീപവാസികളാണ്…

Read More

മധ്യവേനലവധിക്ക്
വാഹനം ഓടിക്കാൻനൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന്; എംവിഡി

കോഴിക്കോട് : വാഹനം ഓടിക്കാൻ നൽകി കുട്ടികളോടുള്ള സ്നേഹം കാണിക്കരുതെന്ന് മുന്നറിയിപ്പുമായി എംവിഡി, മധ്യവേനൽ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പ്രായപൂർ ത്തിയാകാത്ത കുട്ടികൾക്ക് വാഹനംഓടിക്കാൻ നൽകുന്ന രക്ഷിതാക്കൾ കനത്ത ശിക്ഷതന്നെ നേരിടേണ്ടി വരും, സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2019ൽ 11,168 പ്രായപൂർത്തിയാ കാത്ത കുട്ടികളാണ് നിരത്തിൽ മരിച്ചത്. അതുകൊണ്ടുതന്നെയാണ് 2019 ൽ മോട്ടോർ വാഹനം നിയമം സമഗ്രമായി…

Read More

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ പൂട്ടാൻ ഫെഫ്ക

കൊച്ചി : സിനിമ മേഖലയിലെ ലഹരി ഉപയോഗത്തെ തടയാൻ ജാഗ്രതാ സമിതിയുമായി ഫെഫ്ക. സംവിധായകനും സാങ്കേതിക പ്രവർത്തകരും ഉൾപ്പെട്ട 7 പേരടങ്ങുന്ന സംഘം സിനിമാ സെറ്റുകളിൽ രൂപീകരിക്കും. ഇതോടെ പുറത്തു നിന്നുള്ള പരിശോധനയുടെ ആവശ്യം വരില്ലെന്ന് ഫെഫ്ക ചെയർമാൻ B ഉണ്ണികൃഷ്ണൻ പറഞ്ഞു. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടാൽ വിവരം എക്സൈസിന് കൈമാറാനാണ് തീരുമാനം. ഫെഫ്കയുടെ കൺവൻഷനിൽ എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ് ലഹരി വിരുദ്ധ സന്ദേശം നൽകി.

Read More

46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി; ആശുപത്രിക്കാരും കൈവിട്ടു, രക്ഷയ്‌ക്കെത്തി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: 46കാരന്റെ ജനനേന്ദ്രിയത്തില്‍ മെറ്റല്‍ നട്ട് കുടുങ്ങി. ലൈംഗികാവയവത്തില്‍ കുടുങ്ങിയ നട്ട് ഊരിയെടുക്കാനായി രണ്ട് ദിവസത്തോളം സ്വയം ശ്രമിച്ചിട്ടും പറ്റാതായതോടെ ഇയാള്‍ ആദ്യം ആശുപത്രിയെ സമീപിച്ചു. എന്നിട്ടും രക്ഷയില്ലാതെ വന്നതോടെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് നട്ട് മുറിച്ചുനീക്കിയത്. കാഞ്ഞങ്ങാടാണ് സംഭവം. വാഷറിനും മറ്റും ഉപയോഗിക്കുന്ന ഒന്നര ഇഞ്ചോളം വ്യാസമുള്ള നട്ടാണ് 46കാരന്റെ ജനനേന്ദ്രിയത്തില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് ഇയാള്‍ ചികിത്സ തേടി കാഞ്ഞങ്ങാട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial