Headlines

kerala14.in

കിളിമാനൂരിൽ യുവാവിനെ സുഹൃത്ത് അടിച്ചു കൊലപ്പെടുത്തി

കിളിമാനൂർ സ്റ്റേഷൻ പരിധിയിൽ കാട്ടുംപുറം അരിവാരികുഴിയിൽ ആണ് യുവാവിനെ സുഹൃത്ത് അടിച്ചു കൊന്നത്. കാട്ടുപ്പുറം പന്തടിക്കളം സ്വദേശി 28 വയസുള്ള അഭിലാഷ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്തു അരുണിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം ആണ് സംഭവം എന്നാണ് പ്രാഥമിക നിഗമനം. മദ്യപാനത്തിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.പ്രതിയായ അരുണിന്റെ കൂടെ ഒരു സ്ത്രീയും ഉണ്ടായിരുന്നു.

Read More

‘പ്രചരിക്കുന്നത് വ്യാജവാർത്തയാണ്, ദയവുചെയ്‌ത് അവഗണിക്കൂ’  വിവാഹ വാർത്തയിൽ പ്രതികരിച്ചു നടൻ പ്രഭാസ്

സൂപ്പർതാരം പ്രഭാസ് വിവാഹിതനാകുന്നു എന്ന വാർത്തകൾ ഇന്ന് പുറത്തു വന്നിരുന്നു. ഹൈദരാബാദിലെ ഒരു പ്രധാന ബിസിനസുകാരന്റെ മകളാണ് വധു എന്നായിരുന്നു വാർത്തകൾ. എന്നാൽ ‘പ്രചരിക്കുന്നത് വ്യാജവാർത്തയാണ്, ദയവുചെയ്‌ത് അവഗണിക്കൂ’ എന്നാണ് ടീം പ്രഭാസ് ഈ വാർത്തയിൽ പ്രതികരിച്ചിരിക്കുന്നത്. പ്രഭാസ് വിവാഹിതനാകുന്നെന്നും നടന്റെ അന്തരിച്ച അമ്മാവനും നടനും കേന്ദ്രമന്ത്രിയുമായിരുന്ന കൃഷ്ണം രാജുവിന്റെ ഭാര്യ ശ്യാമളാദേവിയാണ് വിവാഹക്കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതെന്നും വിവാഹം ഉടൻതന്നെ ഉണ്ടാകുമെന്നുമായിരുന്നു പ്രചരിച്ച വിവരം. ഈ വിവരങ്ങളാണ് അദ്ദേഹത്തിന്റെ ടീം നിഷേധിച്ചത്. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ…

Read More

12 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം 94കാരനു ആറ് വർഷം  തടവിനും 25000 രൂപ പിഴയും ചുമത്തി പോക്സോ കോടതി

തൃശൂർ: 12കാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 94കാരനെ ശിക്ഷിച്ച് കുന്നംകുളം പോക്സോ കോടതി. ആറ് വർഷം വെറും തടവിനും 25000 രൂപ പിഴയുമാണ് പോക്സോ കോടതി ജഡ്ജി എസ്.ലിഷ ശിക്ഷ വിധിച്ചത്. വടക്കേക്കാട് പൊലീസ് കഴിഞ്ഞ വർഷം സീനിയർ സിറ്റിസണായി ആദരിച്ച വടക്കേക്കാട് പുന്നയൂർക്കുളം പനന്തറ അവന്നോട്ടുങ്ങൽ കുട്ടനെയാണ് ശിക്ഷിച്ചത്. 2024 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ എസ് ബിനോയ് ഹാജരായി. പ്രോസിക്യൂഷൻ സഹായത്തിനായി ഗ്രെയ്ഡ് എസ് ഐ എം.ഗീതയും പ്രവർത്തിച്ചു….

Read More

തിക്കോടിയില്‍ മത്സ്യതൊഴിലാളി മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മുങ്ങി മരിച്ചു

കോഴിക്കോട്: തിക്കോടിയില്‍ മത്സ്യതൊഴിലാളി മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മുങ്ങി മരിച്ചു. തിക്കോടി പാലക്കുളങ്ങരകുനി പുതിയവളപ്പില്‍ ഷൈജു(40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പുതിയവളപ്പില്‍ രവി (59), തിക്കോടി പീടികവളപ്പില്‍ ദേവദാസ് (59) എന്നിവരെ രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം. കോടിക്കലില്‍ നിന്ന് പുറപ്പെട്ട തോണിയാണ് കാറ്റിലും തിരയിലുംപെട്ട് മറിഞ്ഞത്. ഷൈജു മത്സ്യബന്ധനത്തിനായി ഒരുക്കിയ വലയില്‍ കുടുങ്ങിപ്പോകുകയായിരുന്നു. കുറച്ചകലെയുണ്ടായിരുന്ന മറ്റൊരു തോണിയിലുള്ളവരെത്തി മൂന്നുപേരെയും കരയ്ക്കെത്തിച്ചു. ഉടന്‍ തന്നെ മൂന്ന് പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷൈജുവിനെ…

Read More

എമ്പുരാൻ കാണരുത്; ബഹിഷ്കരണ ആഹ്വാനവുമായി സംഘപരിവാർ

ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ നേർകാഴ്ച‌യിലേക്ക് വിരൽചൂണ്ടുന്ന എമ്പുരാന്റെ പ്രമേയത്തിൽ കലുഷിതരായി RSS പ്രവർത്തകർ. ലസിത പാലക്കൽ, ശശികല തുടങ്ങി മുതിർന്ന RSS നേതാവ് ജെ നന്ദകുമാർ അടക്കം നിരവധി പ്രവർത്തകരാണ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ചിത്രം കാണരുതെന്നും ബഹിഷ്‌കരിക്കണമെന്നും ഇവർ ആഹ്വാനം ചെയ്തു. പൃഥ്വിരാജിനെതിരെയും രൂക്ഷമായ ഭാഷയിൽ അധിക്ഷേപ പരാമർശങ്ങൾ ഉയരുന്നുണ്ട്

Read More

പ്രതിദിനം 85 ലക്ഷം രൂപ മലയാളികളിൽ നിന്ന് സൈബർ സംഘങ്ങൾ തട്ടിയെടുക്കുന്നു സംസ്ഥാനത്തു സൈബർക്രൈം പെരുകുന്നു

കൊച്ചി: എത്ര തവണ കബളിപ്പിക്കപ്പെട്ടാലും പിന്നേയും പിന്നെയും പോയി തട്ടിപ്പുകാർക്ക് തലവെച്ചു കൊടുക്കുകയാണ് മലയാളികൾ. പ്രതിദിനം 85 ലക്ഷം രൂപയാണ് മലയാളികളിൽ നിന്ന് സൈബർ സംഘങ്ങൾ തട്ടിയെടുക്കുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 300 കോടിയിലധികം രൂപ. ജനങ്ങൾക്കിടയിൽ നിരന്തരം ബോധവൽക്കരണം നടത്തിയിട്ടു പോലും ആളുകൾ വീണ്ടും തട്ടിപ്പുകളിൽ ചെന്ന് ചാടുകയാണ്. 2022 മുതൽ 2024 വരെ സംസ്ഥാനത്ത് നിന്ന് 1021 കോടി രൂപ സൈബർ ഫ്രോഡുകൾ അടിച്ചു മാറ്റിയതായി പോലീസ് പറയുന്നു….

Read More

കടലിൽ കുളിക്കാനിറങ്ങിയ പിജി വിദ്യാർത്ഥി ഒഴുക്കിപ്പെട്ട് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ട് ഒരു വിദ്യാർത്ഥി മരിച്ചു. വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് ഉച്ചയ്ക്കാണ് കാഞ്ഞിരംകുളം സർക്കാർ കോളേജിലെ വിദ്യാർത്ഥികള്‍ കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരമാലയില്‍ രണ്ട് വിദ്യാർത്ഥികള്‍ ഒഴിക്കിൽപ്പെടുകയായികുന്നു. മത്സ്യത്തൊഴിലാളികള്‍ ജീവനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പാർത്ഥസാരഥി എന്ന വിദ്യാർത്ഥിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. രണ്ട് പേരും കാഞ്ഞിരംകുളം കോളേജിലെ ഒന്നാം വർഷ പി ജി…

Read More

സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ചു തൃപ്പൂണിത്തുറ ആർഎൽ വി കോളേജിലെ  അധ്യാപിക മരണപെട്ടു

കൊച്ചി: സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് കോളേജ് അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ ആർഎൽ വി കോളേജിലെ വേദാന്തവിഭാഗം അധ്യാപികയും ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗവുമായ അല്ലപ്ര സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്. പെരുമ്പാവൂരിൽ എംസി റോഡിലെ കാഞ്ഞിരക്കാട് വളവിൽ രാവിലെ പത്തരയോടെയായിരുന്നു അപകടം. കാലടി ഭാഗത്തേക്ക് സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് സ്കൂട്ടർ കയറി ഇറങ്ങുകയായിരുന്നു. രഞ്ജിനി അപകട സ്ഥലത്ത് തന്നെ തൽക്ഷണം മരിച്ചു. മൃതദേഹം…

Read More

വാഹന പരിശോധനയിൽ കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചിറക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ

കോഴിക്കോട്: വാഹന പരിശോധനയിൽ കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചിറക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അലൻദേവിനെ പരിശോധിച്ചത്. 1.6 ഗ്രാം രാസലഹരിയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനക്കിടെ നല്ലളം പൊലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാനാണ് അലൻദേവ് ബുധനാഴ്ച പൊലീസ് സ്റ്റേഷനിലെത്തിയത്. സംശയം തോന്നി നല്ലളം ഇൻസ്പെക്ടർ സുമിത്ത് കുമാറും സംഘവും പ്രതിയെ പരിശോധിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം…

Read More

ആദ്യ ഷോ കഴിഞ്ഞതേ ഉള്ളു, ഇറങ്ങി എമ്പുരാന്റെ വ്യാജനും; ടെലഗ്രാമിലും സൈറ്റുകളിലും പ്രചരിക്കുന്നു

മലയാളികൾ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു മോഹൻലാൽ പൃഥ്വിരാജ് കൂട്ടുക്കെട്ടിന്റെ എമ്പുരാൻ. സിനിമ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞു മണിക്കൂറുകൾ പൂർത്തിയാകും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നതായി റിപ്പോർട്ട്. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്‌സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്‌റോക്കേഴ്‌സ് എന്നീ വെബ്‌സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial