Headlines

kerala14.in

ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന്റെ കൈ അറ്റുപോയതായി ദൃക്‌സാക്ഷികൾ

മലപ്പുറം: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികന്റെ കൈ അറ്റുപോയതായി ദൃക്‌സാക്ഷികൾ. ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മമ്പാട് എംഇഎസ് കോളേജ് വിദ്യാർഥിയായ എടവണ്ണ കാവനൂർ പന്നിപ്പാറ സ്വദേശി മുഹമ്മദ്‌ ശബാബുദ്ദീൻ എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. ടിപ്പറുമായുള്ള ഇടിയുടെ ആഘാതത്തിൽ യുവാവിന്റെ സ്കൂട്ടർ പൂർണമായും തകർന്നു. മമ്പാട് പൊങ്ങല്ലൂർ പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം. അപകടം കണ്ട നാട്ടുകാരാണ് യുവാവിന്റെ കൈ അറ്റുപോയ വിവരം അറിയിച്ചത്.

Read More

പിണങ്ങി പോയ ഭാര്യ തിരികെ വീട്ടിൽ എത്തിയില്ല വഴിയില്‍ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിച്ച് ഭര്‍ത്താവ്

കട്ടപ്പന: പിണങ്ങിക്കഴിയുന്ന ഭാര്യയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കാലുതല്ലിയൊടിച്ച് ഭര്‍ത്താവ്. സംഭവത്തിൽ കൊങ്ങിണിപ്പടവ് നാലുകണ്ടത്തില്‍ ദിലീപ് അറസ്റ്റിലായി. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം നടന്നത്. ദിലീപും ഭാര്യ ആശയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡില്‍ തടഞ്ഞുനിര്‍ത്തി ദിലീപ് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ ആശയുടെ കാല്‍ ഒടിഞ്ഞു. ഇതിന് പിന്നാലെ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തു. തെറ്റിപ്പിരിഞ്ഞ ഭാര്യ വീട്ടില്‍ തിരികെയെത്താത്തതിനാണ് കാല് തല്ലിയൊടിച്ചതെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്.

Read More

2005 ൽ ഭാര്യയെ ആക്രമിച്ച് ഒളിവിൽപ്പോയി; 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഭർത്താവ് പിടിയില്‍

കല്‍പ്പറ്റ: ഭാര്യയെ ആക്രമിച്ച് ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. ശാരീരികമായും മാനസികമായും ഭാര്യയെ ഉപദ്രവിച്ച കേണിച്ചിറ വാകേരി അക്കരപറമ്പില്‍ വീട്ടില്‍ ഉലഹന്നാന്‍ എന്ന സാബു(57)വിനെയാണ് കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് വെള്ളമുണ്ട പൊലീസ് പിടികൂടിയത്. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. കുടുംബ വഴക്കിനെ തുടർന്ന് പ്രതി ഭാര്യയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു. ഇതേതുടർന്ന് രാത്രയിൽ വീട്ടിൽ ഇയാൾ നിന്ന് ഇറങ്ങി പോയി. ശേഷം സാബു വീട്ടിലേയ്ക്ക് തിരിച്ച് എത്തിയില്ല. ഭാര്യയുടെ പരാതി പ്രകാരമാണ് സാബുവിനെതിരെ കേസ്…

Read More

പത്തനാപുരത്ത് കുഞ്ഞ്‌ ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി നടത്തിയ 4 പേർ പിടിയിൽ

പത്തനാപുരത്ത് കുഞ്ഞ്‌ ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി നടത്തിയ 4 പേർ പിടിയിൽ. തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂർ സ്വദേശി വിപിൻ (26), കുളത്തൂർ പുതുവൽ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരൺ ( 35 ), വഞ്ചിയൂർ സ്വദേശി ടെർബിൻ ( 21 ) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. പത്തനാപുരം SM അപ്പാർട്ട് മെന്റ് &ലോഡ്ജിൽ വച്ച് കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. 460 mg MDMA, 22gm…

Read More

‘ആശമാരുടെ സമരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവെെഎഫ്ഐക്ക് ഇല്ല’; വിമർശനവുമായി ജോയ് മാത്യു

തിരുവനന്തപുരം: ഒരു മാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാരുടെ സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് നടൻ ജോയ് മാത്യു. ആശമാരുടെ സമരത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ ബോധമോ ഡിവെെഎഫ്ഐക്ക് ഇല്ല എന്നാണ് ജോയ് മാത്യു പ്രതികരിച്ചത്. ആശാ പ്രവർത്തകരുടെ സമരം ഇത്രമാത്രം വിജയിക്കുമെന്ന് സർക്കാർ പ്രതീക്ഷിച്ചില്ലെന്ന് ജോയ് മാത്യു അഭിപ്രായപ്പെട്ടു. ഇത്ച ർച്ചചെയ്ത് പരിഹരിക്കേണ്ട വിഷയമായിരുന്നു, പക്ഷെ അങ്ങിനെയല്ല ഉണ്ടായത്. ആണുങ്ങളുടെ ഭാഗത്തുനിന്ന് പരിഹാസമാണ് ഉണ്ടായത്. ഒരു ചർച്ചയ്ക്ക് വിളിക്കാതെ…

Read More

ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി ഒക്ടോബറിൽ കേരളത്തിലെത്തും

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി ഒക്ടോബറിൽ കേരളത്തിലെത്തും. അർജൻറീന ടീമിന്റെ ഒഫീഷ്യൽ പാർട്ണറായ എച്ച്.എസ്.ബി.സി ഇന്ത്യയാണ് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് അറിയിച്ചത്. ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന് എച്ച്.എസ്.ബി.സി പ്രസ്താവനയിൽ പറയുന്നു. അർജന്റീന ഫുട്ബാൾ അസോസിയേഷനും എച്ച്.എസ്.ബി.സിയും തമ്മിൽ ഇതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിന് മുമ്പ് 2011 സെപ്തംബറിൽ മെസ്സിയും സംഘവും ഇന്ത്യയിലെത്തിയിരുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം കൊൽക്കത്തയിൽ എത്തിയത്. മത്സരത്തിൽ 1-0ത്തിന്…

Read More

മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: മുണ്ടക്കൈ – ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനു പകരമായി ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം അനുവദിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കും. ഇതിനായി വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശയുണ്ടോയെന്നായിരുന്നു കേന്ദ്രത്തോട് ഹൈക്കോടതിയുടെ ചോദ്യം. മൊറട്ടോറിയം കാലയളവിലും വായ്പയ്ക്ക് പലിശ ഈടാക്കുമെന്ന്…

Read More

ചാലക്കുടിയിൽ പുലിഭീതിയിൽ ജനങ്ങൾ സിസിടിവി ദൃശ്യങ്ങൾ  പുറത്തു വന്നതോടെ വനം വകുപ്പ് പരിശോധനയ്ക്ക് എത്തി

തൃശ്ശൂർ: പുലിപ്പേടിയിലാണ് ചാലക്കുടിയിലെ ജനങ്ങൾ. പുലിയുടേതിന് സമാനമായ ജീവി നടന്ന് നീങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് വനം വകുപ്പ് പരിശോധനയ്ക്ക് എത്തിയത്. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിനോടുചേർന്ന ഭാഗത്തുകൂടി പുലി നടന്നുനീങ്ങുന്ന ദൃശ്യമാണ് പുറത്തു വന്നത്. ടൗണിന് സമീപത്തെ ഒരു വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ചാലക്കുടി സൗത്ത് ബസ് സ്റ്റാൻഡിന് തൊട്ടടുത്ത് കണ്ണമ്പുഴ ക്ഷേത്രം റോഡിൽ താമസിക്കുന്ന അയനിക്കാട്ട് മഠം രാമനാഥൻ എന്നയാളുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി ക്യാമറയിലാണ്…

Read More

വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുമായി ഒരാൾ പിടിയിൽ.

കൊച്ചി: വീട്ടിലും കടയിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയിലയുമായി ഒരാൾ പിടിയിൽ. തലശ്ശേരി കൊടോളിപ്രത്ത് അബ്ദുള്ള എന്നയാളുടെ കടയിൽ നിന്നും വീട്ടിൽ നിന്നുമാണ് നിരോധിത പുകയില പട്ടണങ്ങൾ പിടിച്ചെടുത്തത്. 15 കിലോഗ്രാം നിരോധിത പുകയിലകളാണ് എക്സൈസ് കണ്ടെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും നിയമപ്രകാരമുള്ള പിഴ ഈടാക്കി. ഇതേത്തുടർന്ന് ഇയാളുടെ വീടിനോട് ചേർന്നുള്ള വിറകുപുരയിൽ നടത്തിയ പരിശോധനയിൽ 19 ചന്ദന മുട്ടുകളും (3.15 കിലോഗ്രാം) കണ്ടെടുത്തതോടെ കൊട്ടിയൂർ റെയിഞ്ചിലെ ഇരിട്ടി സെക്ഷൻ ഫോറസ്റ്റർക്ക് കൈമാറി. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തു….

Read More

ഓൺലൈൻ മണി ഗെയിമിനെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: ഓൺലൈൻ മണി ഗെയിമിനെതിരെ നടപടി ശക്തമാക്കി കേന്ദ്ര സർക്കാർ. അനധികൃത ഓൺലൈൻ മണി ഗെയിമിംഗ് സ്ഥാപനങ്ങളുടെ 357 നിയമവിരുദ്ധ വെബ്സൈറ്റുകൾ തടഞ്ഞു. അത്തരം 700 സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഓൺലൈൻ ഗെയിമിംഗ് സ്ഥാപനങ്ങൾക്കെതിരെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇൻ്റലിജൻസ് (ഡിജിജിഐ) നടപടി ശക്തമാക്കി. ഓൺലൈൻ മണി ഗെയിമിംഗ് വ്യവസായത്തിൽ ആഭ്യന്തര, വിദേശ ഓപ്പറേറ്റർമാർക്കും വിലക്കേർപ്പെടുത്തി. ജിഎസ്‌ടി രജിസ്ട്രേഷൻ ചെയ്യാതെ ഇത്തരം സ്ഥാപനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിഞ്ഞുമാറുന്നതായി കണ്ടെത്തിയിട്ടുണ്ട് 2000 ലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial