Headlines

kerala14.in

50,000 വരെയുള്ള ചെറിയ വായ്പകൾക്ക് അധിക ചാർജുകൾ ഈടാക്കരുത്, ബാങ്കുകൾക്ക് നിർദേശം നൽകി ആർബിഐ; നേട്ടം ആർക്കൊക്കെ

         ദില്ലി : ചെറിയ വായ്പ തുകയ്ക്ക്  അമിത നിരക്കുകൾ ചുമത്താൻ ബാങ്കുകൾക്ക് അനുവാദമില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മുൻഗണനാ മേഖല വായ്പ വിഭാഗത്തിലെ  50,000 രൂപ വരെയുള്ള ചെറിയ വായ്പകൾക്ക്   സർവീസ് ചാർജുകളോ വെരിഫിക്കേഷൻ ചാർജുകളോട് ഈടാക്കരുതെന്നു ആർബിഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ചെറിയ വായ്പകൾ എടുക്കുന്ന വായ്പക്കാരെ അധിക സാമ്പത്തിക ബാധ്യതകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ന്യായമായ ബാങ്കിങ് സേവനങ്ങൾ നല്കുന്നതിനുമാണ് ആർബിഐയുടെ ഈ നടപടി. ചെറുകിട ബിസിനസുകൾ, കൃഷി തുടങ്ങിയ ചെയ്യുന്നവർ ചെറിയ…

Read More

പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞെന്ന് പരാതി

         മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച് എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന് അധ്യാപകർ പറഞ്ഞു. സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായാണ് പരാതി. പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു സംഭവം. സംഭവത്തിൽ   അന്യേഷണം ആവശ്യപ്പെട്ട്  സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി.

Read More

നാട്ടിൽ നിന്നും എത്തിയ മലയാളി ഒമാനിൽ അന്തരിച്ചു

മസ്‌കത്ത്: മലയാളി ഒമാനിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് ബുധനൂർ സ്വദേശി രാധാകൃഷ്ണൻ നായർ മകൻ വിശ്വാസ് കുമാർ ആണ് മസ്‌കത്തിലെ ഗാലയിൽ ഇന്നലെ മരിച്ചത്. 38 വയസായിരുന്നു. നാട്ടിൽ നിന്ന് എത്തിയത് കഴിഞ്ഞ ദിവസമാണ്. റൊയൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

അർജന്റീന ബ്രസീൽ ക്ലാസിക്ക് പോരാട്ടം; നാളെ പുലർച്ചെ 5.30 മുതൽ

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീൽ- അർജന്റീന പോരാട്ടം നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതൽ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിർണായക മത്സരത്തിലാണ് ലാറ്റിനമേരിക്കൻ കരുത്തർ നേർക്കുനേർ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികിൽ നിൽക്കുന്ന നിലവിലെ ലോക ചാംപ്യൻമാർ കൂടിയായ അർജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പാക്കാൻ. ആരാധകർക്ക് ഫാനടിസ് ആപ്പ് വഴി മത്സരം തത്സമയം കാണാം. ഇരു ടീമുകൾക്കും സമ്മർദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണൽ…

Read More

കേരളത്തിന് എയിംസ് അനുവദിക്കുമെന്നും തടസ്സങ്ങൾ ഒന്നുമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ

കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. പരിഗണനാ ക്രമത്തിൽ ഐഐഎംഎസ് അനുവദിച്ച് വരികയാണെന്നും കേരളത്തിന് എയിംസ് നൽകുന്നതിന് തടസ്സങ്ങൾ ഒന്നുമില്ലെന്നും ജെപി നദ്ദ പറഞ്ഞു. പ്രാദേശിക അസന്തുലിതാവസ്ഥ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് എയിംസ് അനുവദിക്കാൻ എന്താണ് തടസ്സമെന്നും എപ്പോൾ അനുവദിക്കുമെന്നും സി പി ഐ അംഗം പി സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിന് കേന്ദ്രമന്ത്രിയുടെ മറുപടി. കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ ചായ സൽക്കാരത്തിന് വിളിക്കു എന്ന് ജെ.പി നദ്ദയോട് സഭാധ്യക്ഷൻ ജഗ്ദീപ്…

Read More

മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് 1,57,000 രൂപ പിഴ

മലപ്പുറം: മാസമുറയെ രോഗമായി ചിത്രീകരിച്ച് ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്ക് 1,57,000 രൂപ പിഴ. ചികിത്സാ ചെലവ് 1,07,027 രൂപയും നഷ്ടപരിഹാരം ആയി 50,000 രൂപയും കോടതി ചെലവായി 10,000 രൂപയുമാണ് പരാതിക്കാരന് നൽകണമെന്നാണ് ഉപഭോക്തൃ കമ്മീഷൻ വിധിച്ചത്. വണ്ടൂർ – നടുവത്ത് സ്വദേശി സുബ്രഹ്‌മണ്യൻ, ഭാര്യയുടെ ചികിത്സാ ചെലവിനായി നൽകിയ പരാതിയിലാണ് കമ്മീഷന്റെ വിധി. 2020 മുതൽ സ്ഥിരമായി പുതുക്കി വരുന്നതാണ് കുടുംബാംഗങ്ങളുടെ പേരിലുള്ള പരാതിക്കാരന്റെ ഇൻഷുറൻസ് പോളിസി. 2023 ജൂണിൽ പരാതിക്കാരന്റെ ഭാര്യയെ വണ്ടൂരിലെ സ്വകാര്യ…

Read More

ആന്ധ്രയിൽ നിന്നും വന്ന സ്വകാര്യ ബസിൽ അനധികൃതമായി കടത്താൻ ശ്രമിച്ചത് 71.5 ലക്ഷം രൂപ; പ്രതി എക്‌സൈസിന്റെ പിടിയിൽ

പാലക്കാട്: എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ പിടിച്ചെടുത്തത് അനധികൃതമായി കടത്തിക്കൊണ്ട് വന്ന 71.5 ലക്ഷം രൂപ. ആന്ധ്രയിൽ നിന്നും വന്ന സ്വകാര്യ ബസിലാണ് പണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ ആന്ധ്രപ്രദേശ് കാർണോൽ കാവടി സ്ട്രീറ്റിൽ ഡി കെ ശിവപ്രസാദിനെ (59) എക്സൈസ് സംഘം അറസ്‌റ്റ് ചെയ്തു. പണത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ആന്ധ്രപ്രദേശിൽനിന്ന്‌ കൊച്ചിയിലേക്കാണ് പണം കൊണ്ടുപോയിരുന്നതെന്നാണ് വിവരം. വാളയാർ ടോൾപ്ലാസ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്സൈസ് എൻഫോഴ്‌സ്മെന്റ്‌ ആൻഡ്‌ ആന്റി നർകോടിക് സ്പെഷ്യൽ സ്ക്വാഡാണ്‌…

Read More

അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി നേതാവ് അറസ്റ്റിൽ

തൃശൂര്‍: അന്തിമഹാകാളന്‍ കാവ് വേലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ ബിജെപി പുലാക്കോട് മുന്‍ മണ്ഡലം പ്രസിഡന്റ് മംഗലംകുന്ന് പങ്ങാരപ്പിള്ളി വെളുത്തേടത്ത് വി ഗിരീഷിനെ ചേലക്കര പൊലീസ് അറസ്റ്റ് ചെയ്തു. പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അനൂപ് മങ്ങാട് എന്ന പേരില്‍ വേലയ്ക്കും വെടിക്കെട്ടിനുമെതിരെയും ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുമായി പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് പരാതി. പങ്ങാരപ്പിള്ളി സ്വദേശി സുനില്‍, വേല കോഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവരാണ് ഇതു സംബന്ധിച്ച് ചേലക്കര പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്…

Read More

കനാൽ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്തു

പാലക്കാട്: ആദ്യമായി കനാൽ വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വിതരണം ചെയ്തു. പാലക്കാട് വണ്ടിത്താവളം ചിറ്റൂരിലെ പട്ടഞ്ചേരി പഞ്ചായത്തിലാണ് കെഎസ്ഇബി നടപ്പാക്കുന്ന ഈ പദ്ധതി. 100 വീടുകളിലേക്ക് ആവശ്യമായ വൈദ്യുതിയാണ് ഇവിടെ കനാലിൽ നിന്ന് ഉത്പാദിപ്പിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് കനാലിൽ ജലചക്രം സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ സ്വന്തം മണ്ഡലത്തിലാണ് കെഎസ്ഇബിയുടെ പരീക്ഷണം. മൂലത്തറ ഇടതു കനാലിൽ നിന്ന് ജലചക്രം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിച്ചാണ് കെഎസ്ഇബി വിതരണം ചെയ്യുന്നത്. 10 കിലോവാട്ട് മൈക്രോ…

Read More

മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: മിഠായി രൂപത്തിലുള്ള ലഹരിയുമായി മൂന്ന് പേർ പിടിയിൽ. ടെട്രാ ഹൈഡ്രോ കനാമിനോൾ എന്ന ലഹരി വസ്തു അടങ്ങിയ മിഠായികളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ തമിഴ്‌നാട് സ്വദേശികളായ മൂന്ന് പേർ നെടുമങ്ങാട് പിടിയിലായി. പ്രശാന്ത്, ഗണേഷ്, മാർഗ എന്നിവരാണ് അറസ്റ്റിലായത്. വട്ടപ്പാറയിലെ സ്വകാര്യ ബോയ്സ് ഹോസ്റ്റലിലെ അഡ്രസിലെത്തിയ പാഴ്‌സൽ കൈപ്പറ്റാനെത്തിയപ്പോഴാണ് മൂവരും പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസഫ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. തുടർന്ന് സ്ഥലത്തെത്തിയ നെടുമങ്ങാട് പോലീസ് ഇവരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial