അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
വാടാനപ്പള്ളി: അപകടത്തിൽപെട്ട ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കൾ പിടിയിൽ. കുന്ദംകുളം ചൊവ്വന്നൂർ സ്വദേശിയായ കണ്ടിരിത്തി വീട്ടിൽ പൊടി എന്ന് വിളിക്കുന്ന ആദിത്യൻ (19), പോർക്കളം കല്ലേഴിക്കുന്ന് സ്വദേശിയായ കറുത്തപടി വീട്ടിൽ ദീപു (19) എന്നിവരെയാണ് ചേറ്റുവയിൽ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രികാല പെട്രോളിങ്ങിനിടയിലാണ് ഇരുവരും കുടുങ്ങിയത്. സാമൂഹിക വിരുദ്ധ പ്രവർത്തനം തടയാനും മോഷണങ്ങൾ തടയുന്നതിന്റെയും ഭാഗമായി നടക്കുന്ന രാത്രികാല പെട്രോളിങ്ങിനിടയിൽ വാടാനപ്പള്ളി പൊലീസ് ചേറ്റുവ ഭാഗത്ത് വെച്ചാണ് മോഷ്ടിച്ച ബൈക്കുമായി ഇരുവരെയും പിടികൂടിയത്. തൃശൂര്‍ റൂറല്‍…

