Headlines

kerala14.in

ഗാസയിൽ വീണ്ടും പോളിയോ വൈറസ് ബാധ,പോളിയോ വാക്സിനേഷൻ പുനരാരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന

     യുദ്ധത്തിൽ തകർന്ന പലസ്തീൻ പ്രദേശത്ത് വീണ്ടും പോളിയോ വൈറസ് കണ്ടെത്തിയതിനെത്തുടർന്ന്, ഏകദേശം 600,000 കുട്ടികളെ ലക്ഷ്യമിട്ട് ഗാസയിൽ ശനിയാഴ്ച വൻതോതിലുള്ള പോളിയോ വാക്സിനേഷൻ പുനരാരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഗാസയിൽ പത്ത് മാസം പ്രായമുള്ള ഒരു കുട്ടിക്ക് പക്ഷാഘാതം സംഭവിച്ചതിനുശേഷം പുതിയ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആരോഗ്യ ഏജൻസി ബുധനാഴ്ച അറിയിച്ചിരുന്നു. എന്നാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ഗാസയിൽ നിന്ന് ശേഖരിച്ച മലിനജല സാമ്പിളുകളിൽ വീണ്ടും പോളിയോവൈറസ് കണ്ടെത്തിയതായി റിപ്പോർട്ടിൽ…

Read More

കീം 2025: അപേക്ഷ ക്ഷണിച്ചു; അവസാന തീയതി മാർച്ച് 10

തിരുവനന്തപുരം: എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ KEAM 2025 Online Application എന്ന ലിങ്കിലൂടെ അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 10 ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി/ നേറ്റിവിറ്റി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ അപേക്ഷയോടൊപ്പം നൽകണം.ഏതെങ്കിലും ഒരു കോഴ്സിനോ/ എല്ലാ കോഴിസുകളിലേക്കുമോ പ്രവേശനത്തിന് ഒരു അപേക്ഷ മതി. വിശദമായ വിജ്ഞാപനം പ്രവേശനപ്പരീക്ഷാ…

Read More

ഡൽഹിയിൽ രണ്ടു സ്ഥലങ്ങളിലായി നടന്ന കൊലപാതകത്തിൽ പ്രായപൂർത്തിയാകാത്ത 5 അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടിടങ്ങളിലായി രണ്ട് പേരെ പേരെ കൊലപ്പെടുത്തിയ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത 5 പേരടങ്ങുന്ന സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗാസിയാപൂരിൽ വെച്ച് ഒരാളെയും മറ്റൊരാളെ ന്യൂ അശോക് നഗറിൽ വെച്ചുമാണ് പ്രതികൾ കൊലപ്പെടുത്തിയത്. ഈ രണ്ട് സ്ഥലങ്ങളും തമ്മിൽ 6 കിലോമീറ്ററുകളുടെ വ്യത്യാസം മാത്രമേയുള്ളു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിക്കാണ് ന്യൂ അശോക് നഗറില്‍ ഒരാള്‍ കുത്തേറ്റു കിടക്കുന്നതായി പോലീസിന് സന്ദേശം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് ജല ബോര്‍ഡ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിനടുത്ത് ഒരാള്‍ ചോരവാര്‍ന്ന്…

Read More

നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്നയാള്‍ അറസ്റ്റില്‍

പുനലൂര്‍ : നഗരസഭാ കാര്യാലയത്തില്‍ നിന്നും വനിതാ കൗണ്‍സിലറുടെ ബാഗ് മോഷ്ടിച്ചുകടന്ന സംഭവത്തില്‍ 67-കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആലങ്കോട് വഞ്ചിയൂര്‍ അരുണ്‍ നിവാസില്‍ വിജയനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പുനലൂര്‍ നഗരസഭയിലെ കല്ലാര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷെമി എസ്.അസീസിന്റെ, സ്വര്‍ണവും പണവും എ.ടി.എം. കാര്‍ഡുകളുമുള്‍പ്പടെ സൂക്ഷിച്ചിരുന്ന ബാഗാണ് മോഷണം പോയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. കാര്യാലയത്തിന്റെ ഒന്നാംനിലയില്‍ സ്ഥിരംസമിതി അധ്യക്ഷയുടെ കാബിനിലാണ് ബാഗ് സൂക്ഷിച്ചിരുന്നത്. വീട്ടിലേക്ക് തിരികെപോകുന്നതിനായി ബാഗെടുക്കാന്‍ വന്നപ്പോഴാണ്…

Read More

മുക്കുപണ്ടം ആണെന്നറിയാതെ വയോധികയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി

കണ്ണൂര് : വയോധികയുടെ മാല പൊട്ടിച്ച ശേഷം കടന്നു കളഞ്ഞ പ്രതിയെ പോലീസ് പിടികൂടി. ബൈക്കിലെത്തിയാണ് ഇയാൾ വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ച് കടന്ന് കളഞ്ഞത്. എന്നാൽ വീട്ടമ്മയുടെ കഴുത്തിലുണ്ടായിരുന്നത് സ്വർണമായിരുന്നില്ല. മുക്കുപണ്ടമാണ് പ്രതി സ്വർണമെന്ന് തെറ്റിദ്ധരിച്ച് പൊട്ടിച്ചുകൊണ്ട് പോയത്. കണ്ണൂർ പന്നേൻപാറയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. സംഭവത്തിൽ കണ്ണൂർ നാറാത്ത് സ്വദേശി ഇബ്രാഹിം ആണ്. അതേസമയം, ആലപ്പുഴയിൽ ബൈക്ക് മോഷ്ടാവായ പ്രതിയെ ഒറ്റ ദിവസം കൊണ്ടാണ് പോലീസ് പിടികൂടിയത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്നപൾസർ മോഡൽ ബൈക്ക് മോഷ്ടിച്ച്…

Read More

സി പി എം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസൽ അന്തരിച്ചു.

കോട്ടയം: സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ വി റസല്‍ അന്തരിച്ചു. 60 വയസ്സായിരുന്നു. കാന്‍സര്‍ രോഗബാധിതനായ റസല്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.ജനുവരിയില്‍ പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനം റസലിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. 1981 ൽസി.പി.ഐ.എം അംഗമായ റസൽ 12 വർഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു. 12 വർഷമായി ജില്ലാ സെക്രട്ടറിയേറ്റിലും 24 വർഷമായി ജില്ലാ കമ്മിറ്റിയിലും അംഗമാണ്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴു വർഷം കോട്ടയം…

Read More

ഞാണ്ടൂർകോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച അപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു

പോത്തൻകോട് :ഞാണ്ടൂർകോണത്ത് ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ  ബൈക്കുകൾ കൂട്ടിയിടിച്ച അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അമ്പോറ്റി എന്ന അമൽ അജയ് (21) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഞാണ്ടൂർക്കോണത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. പോത്തൻകോട് അരുവിക്കരക്കോണം സ്വദേശികളായ ദമ്പതികൾ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. അതീവഗുരുതരാവസ്ഥയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു അമ്പോറ്റി.ബൈക്കിൽ ഒപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഇപ്പോഴും ചികിത്സയിലാണ് ‘

Read More

പി.എസ്.സി. കഴിഞ്ഞവര്‍ഷം ഒഴിവാക്കിയത് 219 പരീക്ഷകളിലെ ചോദ്യങ്ങള്‍

കൊല്ലം:അക്കാദമിക് മേഖലയിലെ വിദഗ്ധർ തയ്യാറാക്കിയിട്ടും പി.എസ്.സി. പരീക്ഷകളിലെ ചോദ്യങ്ങളില്‍ തെറ്റുകള്‍ കൂടുന്നു.പി.എസ്.സി. കഴിഞ്ഞവർഷം നടത്തിയ പരീക്ഷകളില്‍ 219 എണ്ണത്തിന്റെ അന്തിമ ഉത്തരസൂചികകളില്‍നിന്നാണ് ചോദ്യങ്ങള്‍ ഒഴിവാക്കിയത്. മിക്ക പരീക്ഷകളിലെയും അഞ്ചുശതമാനത്തിലധികം ചോദ്യങ്ങള്‍ ന്യൂനത കാരണം ഒഴിവാക്കാറുണ്ട്. നാലുഘട്ടമായി നടന്ന പത്താംതരം പ്രാഥമിക പരീക്ഷയില്‍ ഓരോ ഘട്ടത്തിലും ഏഴ് ചോദ്യങ്ങള്‍വരെയാണ് ഒഴിവാക്കിയിട്ടുള്ളത്. ഘട്ടംഘട്ടമായി നടത്തുന്ന പരീക്ഷകളില്‍ ഓരോഘട്ടത്തിലും വ്യത്യസ്ത എണ്ണം ചോദ്യങ്ങള്‍ ഒഴിവാക്കുന്നുണ്ടെങ്കിലും എല്ലാ പരീക്ഷകള്‍ക്കുംകൂടി ഒരു കട്ട്‌ഓഫ് മാർക്കാണ് പ്രഖ്യാപിക്കുന്നത്. ഇത് പി.എസ്.സി.യോടുള്ള ഉദ്യോഗാർഥികളുടെ വിശ്വാസ്യതയെ തകർക്കുന്ന നിലപാടാണ്….

Read More

മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി യുവതിക്കു വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്തു.

കൽപ്പറ്റ: മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയായ യുവതിയിൽ നിന്ന് പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം ആലങ്ങാട് കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടിൽ വി.എസ് രതീഷ്‌മോൻ (37) ആണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് പിടികൂടിയത്. മാട്രിമോണി സൈറ്റ് വഴി യുവതിയുമായി സൗഹൃദം ഉണ്ടാക്കിയ ഇയാൾ പിന്നീട് പണം ആവശ്യപ്പെടുകയായിരുന്നു. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ചാണ് ഇയാൾ പ്രൊഫൈൽ ഉണ്ടാക്കിയതെന്നും പോലീസ് കണ്ടെത്തി. പലപ്പോഴായി…

Read More

മസ്തകത്തിനു പരിക്കേറ്റ കൊമ്പൻ ചരിഞ്ഞു മരണകാരണം മുറിവിലെ അണുബാധ

തൃശ്ശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിനു പരിക്കേറ്റ് അവശനിലയിലായ കൊമ്പൻ ചരിഞ്ഞു. ചികിത്സയിലിരിക്കെയാണ് കാട്ടാന ചരിഞ്ഞത്. മസ്തകത്തിലേറ്റ മുറിവിന് ഒരടിയോളം താഴ്ചയുണ്ടായിരുന്നു. മയക്കുവെടി വെച്ച് കോടനാട് എത്തിച്ച കൊമ്പന്റെ മസ്തകത്തിലെ ആഴത്തിലുള്ള മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചിരുന്നു. പരിശോധനയിലും മുറിവിനുളളിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. മുറിവിലെ അണുബാധ തുമ്പിക്കൈയിലേക്കുകൂടി പടർന്നതോടെ ശ്വാസം എടുക്കാനും ബുദ്ധിമുട്ടിയിരുന്നു. ഇതാണ് മരണകാരണായത്. ബുധനാഴ്ച രാവിലെയാണ് ആതിരപ്പള്ളിയിൽ നിന്നും മയക്കുവെടി വച്ചാണ് കൊമ്പനെ എത്തിച്ചത്. കഴിഞ്ഞ മാസമായിരുന്നു മസ്തകത്തിൽ പരിക്കേറ്റ നിലയിൽ ആനയെ വനത്തിനുള്ളിൽ കണ്ടെത്തിയത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial