Headlines

kerala14.in

രാജ്യത്ത് മദ്യപാനം മൂലമുള്ള കാൻസറുകളിൽ ക്രമാതീതമായ വർധന; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്‌ദർ

ഡൽഹി: മദ്യപാനം മൂലമുള്ള കാൻസറുകൾ ഇന്ത്യയിൽ വർധിച്ച് വരുന്നുവെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. ലഹരിപാനീയങ്ങളിൽ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം പുറത്തിറക്കിയതിന് പിന്നാലെയാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മദ്യപാനം കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ 20-ലധികം തരം കാൻസറുകൾക്ക് മദ്യത്തിന്റെ ഉപയോഗം കാരണമാകുന്നു. മദ്യപാനം വായ, തൊണ്ട, അന്നനാളം, ആമാശയം, വൻകുടൽ, മലാശയം, പാൻക്രിയാസ് എന്നിവയുമായി ബന്ധപ്പെട്ട കാൻസറുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി വാസ്കുലർ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റും എൻഡോവാസ്കുലർ സർജനുമായ ഡോ. പുനീത്…

Read More

അയൽവാസിയുടെ പൂവൻകോഴിയുടെ കൂവൽ ശല്യമാകുന്നു  പരാതിയിൽ നടപടിയുമായി ആർ.ഡി.ഒ.

പത്തനംതിട്ട: അടൂരിൽ അയൽവാസിയുടെ പൂവൻ കോഴിയുടെ കൂവൽ ശല്യമാകുന്നു എന്ന പരാതിയിൽ നടപടിയുമായി ആർ.ഡി.ഒ. അടൂർ പള്ളിക്കൽ വില്ലേജിൽ ആലുംമൂട് പ്രണവത്തിൽ രാധാകൃഷ്ണക്കുറുപ്പാണ് തൻ്റെ അയൽവാസിയുടെ പൂവൻ കോഴി കൂവുന്നത് ശല്യമാകുന്നതായി പരാതി നൽകിയത്. ഇതോടെ ഇയാളുടെ അയൽവാസി പള്ളിക്കൽ കൊച്ചു തറയിൽ അനിൽ കുമാറിൻ്റെ വീടിനു മുകളിലെ നിലയിൽ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടിൽ നിന്നും മാറ്റണമെന്ന് അടൂർ ആർ.ഡി.ഒ. ബി.രാധാകൃഷ്ണൻ നിർദ്ദേശം നൽകി. പുലർച്ചെ മൂന്നു മുതൽ പൂവൻകോഴി കൂവുന്നത് സ്വൈര്യ ജീവിതത്തിന് തടസ്സമുണ്ടെന്ന് കാണിച്ചാണ് രാധാകൃഷ്ണക്കുറുപ്പ്…

Read More

ബാറിലെ സംഘർഷത്തിൽ  യുവാവിന്റെ തലയാട്ടി അടിച്ചു തകർത്തു

പെരുമ്പിലാവ് : പെരുമ്പിലാവിൽ ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിൻ്റെ തലയോട്ടി അടിച്ചു തകർത്തു. കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദ്ദനമേറ്റത്. കെആർ ബാറിലാണ് ഇന്നലെ രാത്രി സംഘർഷമുണ്ടായത്. ഞായറാഴ്ച‌ രാത്രി 10 മണിയോടെയാണ് സംഭവം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മർദനമേറ്റ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീർ. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഹോക്കി സ്റ്റിക്ക് പോലുള്ള വടി കൊണ്ട് യുവാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ബാറിൽ വെച്ച് യുവാക്കൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇതിൽ സെക്യൂരിറ്റി ജീവനക്കാർ…

Read More

ആറ് കോടി രൂപയുടെ രത്‌നമാലയുമായി യുവാവ് പിടിയില്‍

ന്യൂഡല്‍ഹി: ആറ് കോടിരൂപയുടെ രത്‌നമാല കടത്തിയ ആള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായി. ബാങ്കോക്കില്‍ നിന്ന് എത്തിയ പുരുഷനാണ് പിടിയിലായതെന്ന് കസ്റ്റംസ് അറിയിച്ചു. ഇയാളുടെ ബാഗില്‍ നിന്നാണ് മാല കണ്ടെത്തിയത്. മഞ്ഞ നിറത്തിലുള്ള വലിയ രത്‌നവും ഈ മാലയില്‍ അടങ്ങിയിട്ടുണ്ട്. മാലക്ക് 6,08,97,329 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസ് നിയമത്തിലെ 110ാം വകുപ്പ് പ്രകാരം കേസുമെടുത്തു.

Read More

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിക്ക് നാളെ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം ജഗതിയിലെ ജവഹർ സഹകരണ ഓഡിറ്റോറിയത്തിൽ രാവിലെ 10:30ന് ഉദ്ഘാടനം നിർവഹിക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനും ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ മുഖ്യാതിഥിയും ആയിരിക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്‌കൂൾ വിദ്യാഭ്യാസ നിലവാരത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഏറ്റെടുത്ത അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, കൈറ്റ് നടപ്പിലാക്കിയ ഡിജിറ്റൽ…

Read More

  പ്രതിഷേധത്തെ തുടർന്ന് പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം മാറ്റി

    പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കാനുള്ള തീരുമാനം മാറ്റി. പ്രതിഷേധത്തെ തുടർന്ന് പ്രദേശവാസികളിൽ നിന്ന് ഫെബ്രുവരി 28 വരെ ടോൾ പിരിക്കില്ലെന്ന് ടോൾ കമ്പനി അറിയിച്ചു. ഈ മാസം 28ന് നടക്കുന്ന ചർച്ചയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കി. പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളുടെ വാഹനങ്ങളിൽ നിന്നും ഫെബ്രുവരി 17 മുതൽ ടോൾ പിരിക്കാനുള്ള തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് മാറ്റം. ആറ് പഞ്ചായത്തുകളിലെ…

Read More

പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ

മാനന്തവാടി: പിലാക്കാവ് കമ്പമലയിൽ വൻ കാട്ടുതീ. തിങ്കളാഴ്ച ഉച്ചയോടെയാണ് തീ പടർന്നത്. അതേസമയം ഒരു മല ഏറക്കുറെ പൂർണമായി കത്തിത്തീർന്നെന്ന് നാട്ടുകാർ പറഞ്ഞു. നിലവിൽ അടുത്ത മലയിലേക്ക് തീ വ്യാപിക്കുകയാണ്. പുൽമേടാണ് കത്തിയത്. തീ അതിവേഗം താഴേക്കും പടരുകയാണ്. അഞ്ചോളം കുടുംബങ്ങൾ മലയുടെ താഴ്ഭാഗത്തായി ഇപ്പോൾ താമസിക്കുന്നുണ്ട്. താഴേക്ക് തീ എത്തിയാൽ വൈകാതെ ജനവാസ കേന്ദ്രത്തിലെത്തും. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കടുത്ത ചൂടിൽ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. തീ വളരെ വേഗത്തിൽ മറ്റിടങ്ങളിലേക്കും വ്യാപിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ്….

Read More

ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞു പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു.

കൊച്ചി: ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. പള്ളുരുത്തി സെൻ്റ് അലോഷ്യസ് സ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദർശനയാണ് മരിച്ചത്. രാവിലെ 11നായിരുന്നു അപകടം. നാളെ പത്താംതരം ഐസിഎസ്ഇ (ICSE) പരീക്ഷയായതിനാൽ ഓട്ടോറിക്ഷയിൽ ട്യൂഷന് പോകുകയായിരുന്നു. ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയും അടയിൽപ്പെട്ട ദർശന മരിക്കുകയുമായിരുന്നു. ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

ഭൂമിക്ക് ഭീഷണിയായി പുതുതായി കണ്ടെത്തിയ 2024 വൈആര്‍4 ഛിന്നഗ്രഹം2032-ൽ ഭൂമിയിൽ പതിക്കാൻ രണ്ട് ശതമാനത്തിലധികം സാധ്യതയെന്നു റിപ്പോർട്ട്‌

ന്യൂഡൽഹി: ഭൂമിക്ക് ഭീഷണിയായി പുതുതായി കണ്ടെത്തിയ 2024 വൈആര്‍4 ഛിന്നഗ്രഹം (2024 YR4) ശാസ്ത്രജ്ഞരുടെ സൂക്ഷ്മ നിരീക്ഷണത്തിലാണ്. 2032-ൽ ഈ ഛിന്നഗ്രഹം ഭൂമിയിൽ പതിക്കാൻ രണ്ട് ശതമാനത്തിലധികം സാധ്യതയാണ് ശാസ്ത്രജ്ഞർ ഇപ്പോള്‍ പറയുന്നത് എന്ന വച്ചാൽ അതായത് 98 ശതമാനം സാധ്യത വൈആര്‍4 ഛിന്നഗ്രഹം സുരക്ഷിതമായി നമ്മെ കടന്നുപോകാനാണ്. ഗവേഷകർ കൂടുതൽ ഡാറ്റ ശേഖരിക്കുകയും അതിന്‍റെ സഞ്ചാരപാത പരിഷ്‍കരിക്കുകയും ചെയ്യുമ്പോൾ, ഈ സാധ്യതകൾ ഇനിയും കൂടാനും കുറയാനും വഴിവെച്ചേക്കും. ചിലപ്പോൾ ഈ അപകടസാധ്യത പൂജ്യത്തിലേക്ക് താഴുമെന്നും പല…

Read More

ഗതാഗത തടസ്സം ഉണ്ടാക്കിയ കുറ്റം ചുമത്തി ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ പോലീസ് കേസ്

തിരുവനന്തപുരം: ഗതാഗത തടസ്സം ഉണ്ടാക്കിയ കുറ്റം ചുമത്തി ആശ വർക്കർമാരുടെ സെക്രട്ടറിയേറ്റ് സമരത്തിനെതിരെ പോലീസ് കേസ്. കൻ്റോണ്‌മെൻ്റ് പോലീസാണ് കേസെടുത്തത്. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ്റെ നേതാക്കൾക്കെതിരെയാണ് കേസ്. അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പിൽ ഹാജരാകാൻ ഇവർക്ക് നിർദ്ദേശം നൽകി. ചോദ്യംചെയ്യലിന് എത്താൻ പോലീസ് ആശ വർക്കർമാർക്ക് നോട്ടീസ് നൽകി. ഓണറേറിയം വർധിപ്പിക്കുക, മൂന്ന് മാസത്തെ കുടിശിക ഉടൻ നൽകുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാരുടെ സമരം. സമരത്തെ തള്ളി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial