പറമ്പിൽ കിളയ്ക്കുന്നതിനിടെകണ്ടത് പാമ്പിന്റെ മുട്ടകൾ ഭീതിയിലായ നാട്ടുകാർക്ക് ആശ്വാസമായതു മുട്ടകൾ വിരിഞ്ഞപ്പോൾ കണ്ട നീർക്കോലികളെ
തളിപ്പറമ്പ്: ഫെബ്രുവരി 17നാണ് തളിപ്പറമ്പ് കുറുമാത്തൂർ ചവനപ്പുഴയിലെ ജോണി എന്നയാളുടെ തോട്ടത്തിൽ കിളയ്ക്കുന്നതിനിടെ 150ലേറെ പാമ്പിൻ മുട്ടകൾ കണ്ടെത്തിയത്. ഇത് കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് സ്നേക്ക് റസ്ക്യൂവർ അനിൽ ആ മുട്ടകൾ സംരക്ഷിച്ച് വച്ചു. എന്നാൽ മുട്ടകൾ വിരിഞ്ഞപ്പോൾ കണ്ടത് നീർക്കോലി കുഞ്ഞുങ്ങളെ. കൃഷിയാവശ്യത്തിനായി പറമ്പ് കിളയ്ക്കുന്നതിനിടെയാണ് സംഭവം. ഇതിനെ തുടർന്ന് വീട്ടുകാർ വനംവകുപ്പിന്റെ സഹായം തേടുകയായിരുന്നു. ഇത്ര മുട്ടകൾ കണ്ടെത്തിയ സ്ഥിതിക്ക് പാമ്പ് പറമ്പിലുണ്ടാകുമെന്നും കിളയ്ക്കുന്നതിനിടെ ഏതാനും മുട്ടകൾ പൊട്ടുക…

