വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി മഴയെത്തും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: വേനലിൽ ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസമായി ഇന്ന് മഴയെത്തും. വിവിധ സ്ഥലങ്ങളിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. മലപ്പുറം, വയനാട് ജില്ലകൾക്കാണ് ജാഗ്രതാ നിർദ്ദേശമുള്ളത്. ഈ രണ്ട് ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണുള്ളത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ…

