Headlines

kerala14.in

കയർബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് തൊഴിൽ പീഡനമെന്ന് പരാതി

ഡൽഹി: കയർബോർഡിൽ തൊഴിൽ പീഡനമെന്ന് പരാതി. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്താനത്താണ് പരാതി ഉയർന്നിരിക്കുന്നത്. നിരന്തര തൊഴില്‍ സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും ഇവിടുത്തെ ജീവനക്കാരിയെ ഗുരുതര രോഗത്തിലേക്ക് കൊണ്ടെത്തിച്ചെന്നാണ് ആരോപണം. സ്ഥാപനത്തിലെ സെക്ഷന്‍ ഓഫിസറായിരുന്ന ജോളി മധു സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്നാണ് കുടുംബത്തിന്‍റെ ആരോപണം. മധുവിന്‍റെ കുടുംബം തന്നെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന ജോളി വെന്‍റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. കയര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയാണ് ജോളി മധുവിന്‍റെ കുടുംബം പരാതി…

Read More

ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ

ആലപ്പുഴ: ആലപ്പുഴയിൽ മദ്യപിച്ച് അപകടകരമായി ഔദ്യോഗിക വാഹനം ഓടിച്ച ഡിവൈഎസ്പി കസ്റ്റഡിയിൽ. സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്പി അനിലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാത്രിയാണ് സംഭവം. ആലപ്പുഴ ചന്തിരൂരിൽ വച്ച് അരൂർ പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്. മദ്യപിച്ച് അപകടകരമായി വണ്ടിയോടിച്ചത് പൊലീസിൻ്റെ ശ്രദ്ധയിൽപെടുകയായിരുന്നു. തുടർന്ന് ഡിവൈഎസ്പിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Read More

ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഓട്ടോറിക്ഷ ഡ്രൈവറെ വെള്ളായണി കായലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കല്ലിയൂര്‍ ഐരാല്‍ രാധാലയത്തില്‍ ദിലീപ് കുമാര്‍ ആണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടുകൂടി കായലിന്റെ കാക്കമൂല കുളങ്ങര ക്ഷേത്രത്തിനു സമീപത്തെ കടവിൽ ചെളിയില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 54 വയസായിരുന്നു. രാവിലെ ഓട്ടോയുമായി വീട്ടിൽ നിന്നിറങ്ങിയ ദിലീപ്കുമാറിനെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് കുളങ്ങര ഭാഗത്ത് ഓട്ടോ കണ്ടെത്തുകയും വിഴിഞ്ഞത്ത് നിന്നുമെത്തിയ അഗ്നിരക്ഷാസേന കായലിലിറങ്ങി മൃതദേഹം പുറത്തെടുക്കുകയും ചെയ്തത്. ഭാര്യ: പ്രിയ. മക്കള്‍: ദീപക്ക്,…

Read More

കൊട്ടാരക്കരയിൽ കനാലിൽ വീണ് എട്ട് വയസുകാരന് ദാരുണാന്ത്യം

കൊല്ലം കൊട്ടാരക്കരയില്‍ കനാലില്‍ വീണ് എട്ട് വയസുകാരന്‍ മരിച്ചു. സദാനന്ദപുരം നിരപ്പുവിള സ്വദേശി യാദവ് കൃഷ്ണനാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും

Read More

കുടിവെള്ളത്തിനായ് കാലി കുടങ്ങളേന്തി പ്രതിഷേധിച്ച അമ്മമാരോടൊപ്പം യൂത്ത് കോൺഗ്രസിന്റെ റീത്ത് വച്ച് പ്രതിഷേധം

തൊളിക്കോട് :കുടിവെള്ളത്തിനായി കാലികുടങ്ങളേന്തിയ അമ്മമാരോടൊപ്പം യൂത്ത് കോൺഗ്രസിന്റെ റീത്ത് വച്ച് പ്രതിഷേധം.ജി.കാർത്തികേയൻ കൊണ്ടുവന്ന തൊളിക്കോട് പഞ്ചായത്തിലെ സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്ക്‌ വേണ്ടിയുള്ള ടാങ്കുകളുടെ പണി പൂർത്തിയായിട്ടും, ശുദ്ധജല വിതരണം ഇതുവരെ നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കാലികലങ്ങളുമായെത്തിയ വീട്ടമ്മമാരോടൊപ്പം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പച്ചമല വാട്ടർ ടാങ്കിന് മുന്നിൽ റീത്ത് വച്ചു.  ഷൈൻ പുളിമൂടിൻ്റെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി തോട്ടുമുക്ക് അൻസർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി റമീസ് ഹുസൈൻ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ തൊളിക്കോട് ഷാൻ,സച്ചിൻസത്യനേശൻ,ബിബിൻനാഗേന്ദ്രൻ,ഇജാസ്…

Read More

സിനിമാ സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

          കൊച്ചി : സിനിമാ സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത് വിജയന്‍ (57) അന്തരിച്ചു. അമർ അക്ബർ അന്തോണി, ഒരു ഇന്ത്യൻ പ്രണയകഥ, ബാംഗ്ലൂർ ഡേയ്‌സ് എന്നിങ്ങനെ നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിഖ്യാത കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, പ്രശസ്ത മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ് അജിത് വിജയന്‍. പരേതനായ സി കെ വിജയന്‍, മോഹിനിയാട്ട ഗുരു കല വിജയന്‍ എന്നിവരുടെ മകനുമാണ്. ഭാര്യ…

Read More

തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിവിധ ദിവസങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ

തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിവിധ ദിവസങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. സൗത്ത് സെൻട്രൽ റെയിൽവേയിലെ സെക്കന്തരാബാദ് ഡിവിഷനിലെ ഖമ്മം സ്റ്റേഷനിൽ വിവിധ ദിവസങ്ങളിൽ പ്രീ എൻഐ/എൻഐഎൽ പണികൾ നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി. ഫെബ്രുവരി 10 മുതൽ 19 -ാം തിയതിവരെയാണ് ട്രെയിനുകളുടെ നിയന്ത്രണം. റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ:

Read More

അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി

അപൂര്‍വ രക്തദാതാക്കളെ തിരിച്ചറിയാനുള്ള റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി കേരള ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ പുറത്തിറക്കി. കൊച്ചിയില്‍ എല്ലാ സംസ്ഥാനങ്ങളിലേയും പ്രതിനിധികള്‍ പങ്കെടുത്ത ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസിന്റെ ദേശീയ കോണ്‍ക്ലേവിലാണ് റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി പ്രകാശനം ചെയ്തതത്. കേരള മോഡല്‍ റെയര്‍ ബ്ലഡ് ഡോണര്‍ രജിസ്ട്രി രാജ്യത്താകെ വ്യാപിപ്പിക്കുമെന്ന് കേന്ദ്ര ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ രക്തദാതാക്കളെ ഉള്‍പ്പെടുത്തി രജിസ്ട്രി വിപുലപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നിരവധി ആന്റിജനുകള്‍…

Read More

സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില ;2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ  താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: നാളെയും  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നിർദേശങ്ങൾ ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ…

Read More

പത്തനംതിട്ട മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ആറന്മുള മാലക്കരയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ബിഹാറുകാരായ രത്തന്‍ മണ്ഡല്‍, ഗഡുകുമാര്‍ എന്നിവരാണ് മരിച്ചത്. റൈഫിള്‍ ക്ലബിന്റെ നിര്‍മ്മാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞു വീണത്. മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടു തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial