Headlines

kerala14.in

തിരുവനന്തപുരം മൃഗശാലയിൽ ചത്ത മ്ലാവിന് പേവിഷബാധ; ജീവനക്കാർക്ക് വാക്സിൻ നൽകും

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കഴിഞ്ഞ ദിവസം ചത്ത മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് മ്ലാവ് വർഗത്തിൽപ്പെട്ട സാമ്പാർ ‍ഡിയർ ചത്തത്. തിങ്കളാഴ്ച മൃഗശാലയിൽ വച്ച് നടത്തിയ പോസ്റ്റുമോർട്ടം പരിശോധനയ്ക്കു ശേഷം പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡിസീസിൽ നടത്തിയ വിശദ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. മ്ലാവുമായി അടുത്തു ഇടപഴകിയ ജീവനക്കാർക്കെല്ലാം പോസ്റ്റ് ഏസ്പോഷർ ആന്റി റാബീസ് വാക്സിൻ നൽകും. മ്ലാവിനെ പാർപ്പിച്ചിരുന്ന കൂടിനുള്ളിലെ മുഴുവൻ മൃഗങ്ങൾക്കും അടിയന്തരമായി ആന്റി റാബീസ് വാക്സിൻ നൽകാനും തീരുമാനിച്ചു. ഇതിനായി…

Read More

ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് എക്‌സൈസിന്റെ മിന്നല്‍ പരിശോധന; 368 പേര്‍ അറസ്റ്റില്‍; 81.13 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

തിരുവനന്തപുരം: ലഹരിമരുന്ന് വ്യാപനത്തിനെതിരെ എക്‌സൈസിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റി’ന്റെ ഭാഗമായി ആദ്യ അഞ്ച് ദിവസം കൊണ്ട് 360 എന്‍ഡിപിഎസ് കേസുകളിലായി 368 പേരെ അറസ്റ്റ് ചെയ്തതായി എക്സൈസ് മന്ത്രി എംബി രാജേഷ്. കേസുകളില്‍ 378 പേരെയാണ് പ്രതിചേര്‍ത്തത്. പ്രതികളില്‍ നിന്ന് 81.13 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായും ഒളിവിലുള്ള 17 പ്രതികളെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു. അഞ്ച് ദിവസം കൊണ്ട് 2181 പരിശോധനകളാണ് എക്സൈസ് വകുപ്പ് നടത്തിയത്. ഇതിനുപുറമേ മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 39…

Read More

കുംഭമേള സമയത്ത് ഗംഗാ നദിയിലെ ജലം കുളിക്കാന്‍ യോഗ്യമായിരുന്നു: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍

ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച മഹാ കുംഭമേളയില്‍ കുളിക്കാന്‍ പ്രയാഗ് രാജില്‍, ഗംഗാനദിയിലെ ത്രിവേണി സംഗമത്തിലെ വെള്ളം യോഗ്യമായിരുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗാ (എന്‍എംസിജി) പദ്ധതിക്കായി മൊത്തം 7,421 കോടി രൂപ നല്‍കിയതായും സര്‍ക്കാര്‍ അറിയിച്ചു. 2022-23, 2023-24, 2024-25 വര്‍ഷങ്ങളില്‍ (മാര്‍ച്ച് 9 വരെ) നദി വൃത്തിയാക്കുന്നതിനായിട്ടാണ് തുക അനുവദിച്ചത്. സമാജ് വാദി പാര്‍ട്ടി എംപി…

Read More

കേരള മോഡല്‍ എഐ ക്യാമറയുമായി പഞ്ചാബ്

മുൻ വർഷങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ നിയമലംഘനങ്ങള്‍ എഐ ക്യാമറ വന്നതിന് ശേഷം കാര്യമായി കുറഞ്ഞത് രാജ്യം മുഴുവൻ ശ്രദ്ധേയമായിരുന്നു.നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പിഴ സംഖ്യയുടെ വിവരങ്ങളും വീടുകളിലേക്ക് എത്തുന്ന രീതിയിലായിരുന്നു എംവിഡി എഐ ക്യാമറ സംവിധാനം സജ്ജീകരിച്ചിരുന്നത്. ഇപ്പോഴിതാ കേരളത്തിന്റെ മാതൃക ഏറ്റെടുത്തിരിക്കുകയാണ് പഞ്ചാബ്. പഞ്ചാബിലെ മൊഹാലിയില്‍ എഐ ക്യാമറയുടെ ആദ്യഘട്ടം മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ ഉദ്ഘാടനം ചെയ്തു. എഐ പവർഡ് സിറ്റി സർവൈലൻസ് ആൻഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരിലാണ് പുതിയ എഐ സംവിധാനം…

Read More

ഐപിഎല്‍ സീസണില്‍ ലഹരി വസ്തുക്കളുടെ പരസ്യങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രാലയം

മുംബൈ: ഈ മാസം 22ന് തുടങ്ങുന്ന പുതിയ ഐപിഎല്‍ സീസണില്‍ ലഹരി വസ്തുക്കളുടെ പരസ്യങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് ആരോഗ്യമന്ത്രാലയം. ഐപിഎല്‍ ചെയര്‍മാന് ഹെല്‍ത്ത് സര്‍വീസ് ഡിജി അതുല്‍ ഗോയല്‍ കത്ത് നല്‍കി. മത്സരങ്ങളും അനുബന്ധ പരിപാടികളും നടക്കുന്നിടത്തും, സംപ്രേഷണം ചെയ്യുമ്പോഴും മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും പരസ്യങ്ങള്‍ നിരോധിക്കണം. മദ്യം – സിഗരറ്റ് ഉല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരെ ചടങ്ങില്‍ പ്രോത്സാഹിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഐപിഎല്ലിലും നടപ്പാക്കാനൊരുങ്ങുകയാണ് ബിസിസിഐ. ഈ സീസണ്‍ മുതലാവും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍…

Read More

ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ പാചകത്തൊഴിലാളിക്ക് ദാരുണാന്ത്യം

      ആലപ്പുഴ: കൈനടിയിൽ സ്‌കൂളിലുണ്ടായ അപകടത്തിൽ പാചക തൊഴിലാളി മരിച്ചു. കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക തൊഴിലാളി മേരി (65) ആണ് മരിച്ചത്. ഇന്ന് സ്‌കൂളിൽ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ചപ്പോൾ ഭയന്നോടിയ മേരി തലയടിച്ച് വീണാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് കണ്ടത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസിൻ്റെ…

Read More

അനധികൃതമായി നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി.

ഇടുക്കി പരുന്തുംപാറയിൽ അനധികൃതമായി നിർമ്മിച്ച റിസോർട്ടുകൾ പൊളിച്ചുമാറ്റാതിരിക്കാനായി ഉടമ നിർമ്മിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു നീക്കി. തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് സ്ഥാപിച്ച കുരിശാണ് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ് വന്നതോടുകൂടി പൊളിച്ചു നീക്കിയത്. റവന്യൂ സംഘത്തിന്റെ പ്രത്യേക 15 അംഗ ടീമാണ് നിലവിൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടിയിലേക്ക് എത്തിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിലും ഇത്തരത്തിൽ അനധികൃതമായി കുരിശ് നിർമ്മാണം നടക്കുന്നുണ്ടോയെന്ന് റവന്യൂ അധികൃതർ വിശദമായി പരിശോധിക്കും. കുരിശ് അടിയന്തരമായി പൊളിച്ചു നീക്കിയെ മതിയാകൂവെന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക്…

Read More

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച വെമ്പായം കൊഞ്ചിറ സ്വദേശിയായ 20കാരൻ അറസ്റ്റില്‍

പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ആണ് സംഭവം.വെമ്പായം കൊഞ്ചിറ സ്വദേശി ജിത്തുനെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ് 16 വയസുകാരിയെ 20കാരനായ ജിത്തു പരിചയപ്പെട്ടത്. പിന്നീട് ഈ പരിചയം പ്രണയത്തിലേക്ക് വഴിമാറി. തുടർന്ന് പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടി തന്നെയാണ് വിവരം പുറത്തുപറഞ്ഞത്. പ്ലംബിംഗ് ജോലിക്കാരനാണ് പ്രതി ജിത്തു. ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

ലഹരി അടങ്ങിയ മരുന്ന് നൽകിയില്ല യുവാക്കൾ മെഡിക്കൽ ഷോപ്പ് അടിച്ചു തകർത്തു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ലഹരി അടങ്ങിയ മരുന്ന് നല്‍കാത്തിതിന്റെ പേരില്‍ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകര്‍ത്തു. ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മരുന്ന് നല്‍കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞതില്‍ പ്രകോപിതരായാണ് യുവാക്കള്‍ മെഡിക്കല്‍ സ്റ്റോര്‍ തകര്‍ത്തത്. നെയ്യാറ്റിന്‍കരയിലേ അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് യുവാക്കള്‍ തകര്‍ത്തത്. ഞായറാഴ്ച രാത്രി മൂന്ന് യുവാക്കള്‍ ആക്രമണം നടത്തിയത്. മെഡിക്കല്‍ ഷോപ്പിന്റെ മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്തു. കത്തി ഉപയോഗിച്ച് ജീവനക്കാരെ യുവാക്കള്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

മുസ്ലീങ്ങള്‍ ഹോളി ദിനത്തില്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബിജെപി എംഎല്‍എ പ്രസ്താവനയെ  വിമർശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്

പട്‌ന: മുസ്ലീങ്ങള്‍ ഹോളി ദിനത്തില്‍ വീടിന് പുറത്തിറങ്ങിപ്പോവരുതെന്ന ബിഹാറിലെ ബിജെപി എംഎല്‍എ ഹരിഭൂഷന്‍ ടാക്കൂര്‍ ബചോലിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ വിമർശിച്ച് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്. ഈ സംസ്ഥാനം എം.എല്‍.എയുടെ അച്ഛന്റെ സ്വന്തമാണോ എന്നാണ് തേജസ്വി യാദവ് ചോദിച്ചത്. എം.എല്‍.എയെ ശാസിക്കാനും മാപ്പുപറയിപ്പിക്കാനും മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അദ്ദേഹം ആവശ്യപ്പെട്ടു. ‘മുസ്ലീങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ബി.ജെ.പി. എം.എല്‍.എ. പറഞ്ഞിരിക്കുന്നത്. ഇത് അയാളുടെ അച്ഛന്റെ സംസ്ഥാനമാണോ? ആരാണയാള്‍? എങ്ങനെയാണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു പ്രസ്താവനയിറക്കാന്‍ സാധിച്ചത്?’ ആര്‍.ജെ.ഡി. നേതാവായ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial