Headlines

kerala14.in

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കമ്മിറ്റി

തൃശ്ശൂർ: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിവിവേചനം നടന്നിട്ടില്ലെന്ന് യോഗക്ഷേമസഭ തൃശ്ശൂർ ജില്ലാ കമ്മിറ്റി. തന്ത്രിയേയും സമൂഹത്തെയും അപകീർത്തി പെടുത്താനുള്ള നീക്കം അപലപനീയമാണ്. ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളെ മാറ്റി നിർത്തി കഴകം പ്രവർത്തിക്കുക ആൾ റിക്രൂട്ട് ചെയ്തത് ആചാരലംഘനമാണ്. ക്ഷേത്രത്തിലെ ആചാര സംബന്ധമായ പ്രവർത്തികൾ തന്ത്രിയുടെ അനുമതിയോടെ മാത്രമേ നടത്താവൂ എന്ന ഉത്തരവ് മറികടന്നു. ഇതിനെതിരെയാണ് പ്രതിഷേധിച്ചത്. ജാതി വിവേചനമായി ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണ്. കൂടൽമാണിക്യ ക്ഷേത്രത്തെയും അവിടുത്തെ ആചാരങ്ങളെയും മനസ്സിലാക്കാതെയുള്ള പ്രവർത്തനങ്ങളാണിതെന്നും യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റി വാർത്താ…

Read More

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ  കാണാതായ പിറ്റ്സ്ബർഗ് സർവ്വകലാശാല വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്

സാൻ്റോ ഡൊമിങ്കോ: അവധിക്കാല ആഘോഷത്തിനായി ഡൊമിനിക്കൻ റിപ്പബ്ലിക്കിലെത്തിയതിന് പിന്നാലെ കാണാതായ പിറ്റ്സ്ബർഗ് സർവ്വകലാശാല വിദ്യാർത്ഥിനി മരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ആഴ്ചയാണ് അമേരിക്കയിൽ സ്ഥിര താമസമാക്കിയ ഇന്ത്യൻ വിദ്യാർത്ഥിനി സുദീക്ഷ കൊണങ്കി(20) വസന്തകാല ആഘോഷങ്ങൾക്ക് ഏറെ പ്രശസ്തമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ പ്രമുഖ ഹോട്ടലിൽ എത്തിയത്. ആറ് വനിതാ സുഹൃത്തുക്കൾക്കൊപ്പമാണ് സുദീക്ഷ പന്ത കനയിലേക്കെത്തിയത്. സംഘത്തിൽ സുദീക്ഷയും മറ്റൊരു വിദ്യാർത്ഥിനിയും വിർജീനിയയും ആണ് താമസിച്ചിരുന്നത്. മാർച്ച് 5ന് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ നടക്കാനിറങ്ങിയ സുദീക്ഷ മുങ്ങിപ്പോവുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദമാക്കുന്നത്. രാത്രിയിൽ…

Read More

ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ പരാതിയുമായി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് ബിലാൽ സമദ്.

ഇടുക്കി: ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ പരാതിയുമായി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് ബിലാൽ സമദ്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും ബിലാൽ സമദ് തൊടുപുഴ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നതായി പി ജോർജിൻ്റെ പ്രസ്താവന. മീനച്ചിൽ താലൂക്കിൽ മാത്രം 400 കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41…

Read More

ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ പരാതിയുമായി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് ബിലാൽ സമദ്.

ഇടുക്കി: ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജിനെതിരെ പരാതിയുമായി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻറ് ബിലാൽ സമദ്. കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്നും ബിലാൽ സമദ് തൊടുപുഴ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നതായി പി ജോർജിൻ്റെ പ്രസ്താവന. മീനച്ചിൽ താലൂക്കിൽ മാത്രം 400 കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41…

Read More

നിഖില വിമലിനും സജന സജീവിനും വിനിൽ പോളിനും കേരള സംസ്ഥാന യുവജന കമ്മീഷൻ  യൂത്ത് ഐക്കൺ അവാർഡുകൾ

തിരുവനന്തപുരം: കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് സാധ്യത. കല/സാംസ്കാരികം, കായികം, സാഹിത്യം, തുടങ്ങിയ കാർഷിക/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമ മേഖലകളിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തുകയും സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്തു. യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്. കല/സാംസ്കാരികം മേഖലയിൽനിന്ന് സമകാലീന മലയാള സിനിമയിലെ അഭിനേത്രി നിഖില വിമൽ അവാർഡിനർഹയായി. വിപണന മൂല്യവും കലാമൂല്യമുള്ള സിനിമകളുടെ ഭാഗമായി മികച്ച…

Read More

മൊബൈൽ ഷോപ്പിൽ വ്യാജ ആധാർ കാർഡ് നിർമാണം; പെരുമ്പാവൂരിൽ അസം സ്വദേശി പിടിയിൽ

കൊച്ചി: പെരുമ്പാവൂരിൽ വ്യാജ ആധാർ കാർഡ് നിർമ്മിച്ച് നൽകിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. അസം സ്വദേശിയായ ഹരിജുൾ ഇസ്ലാമാണ് പിടിയിലായത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മൊബൈൽ ഷോപ്പ് കേന്ദ്രീകരിച്ചാണ് വ്യാജ ആധാർ കാർഡ് നിർമ്മിച്ചത്. പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ ക്ലീന്‍ പെരുമ്പാവൂര്‍ എന്ന പദ്ധതി പോലീസ് നടപ്പിലാക്കുകയായിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധനയിലായിരുന്നു വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചയാള്‍ പിടിയിലായത്

Read More

ഗ്രാമ്പു പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണു മരിച്ചു

ഇടുക്കി: കട്ടപ്പനയിൽ തോട്ടത്തിലെ ഗ്രാമ്പു പറിക്കുന്നതിനിടെ ഏണിയിൽ നിന്നും വീണ 55 വയസുകാരന് ദാരുണാന്ത്യം. കട്ടപ്പന മേട്ടുക്കുഴി സ്വദേശി കോകാട്ട് സാബു വർക്കിയാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സ്വന്തം തോട്ടത്തിലെ ഗ്രാമ്പു വിളവെടുപ്പ് നടത്തുന്ന സമയത്താണ് സാബു ഏണിയിൽ നിന്ന് വീണത്. സമീപം ഉണ്ടായിരുന്ന അഥിതി തൊഴിലാളികൾ സമീപത്തെ റേഷൻ കടയിൽ വിവരം അറിയിക്കുകയും ഇവർ ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ മരണം സംഭവിച്ചിരുന്നു. കട്ടപ്പന പൊലീസ് മേൽ…

Read More

വിവാഹത്തിന്റെ പിറ്റേന്ന് രാവിലെ വധുവരൻമാരെ മുറിയിൽ നിന്ന് പുറത്തേക്ക് കാണാത്തതിനാൽ അന്വേഷിച്ചപ്പോൾ കണ്ടത് മൃതദേഹങ്ങൾ

അയോധ്യ: ഉത്തർ പ്രദേശിലെ അയോധ്യയിൽ വിവാഹത്തിന്റെ പിറ്റേന്ന് രാവിലെ വധുവരൻമാരെ മുറിയിൽ നിന്ന് പുറത്തേക്ക് കാണാത്തതിനാൽ അന്വേഷിച്ചപ്പോൾ കണ്ടത് മൃതദേഹങ്ങൾ. 25കാരനായ പ്രദീപിനെയും ഭാര്യ 22 കാരിയായ ശിവാനിയെയുമാണ് മണിയറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് നവ വധുവരന്മാർ മരിച്ചത്. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ശിവാനി കിടക്കയിൽ മരിച്ച നിലയിലും പ്രദീപ് സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. മാർച്ച് ഏഴിനായിരുന്നു ഇവരുടെ…

Read More

വീട്ടിൽ സൂക്ഷിച്ചിരുന്ന ഒന്നര കിലോ എംഡിഎംഎയുമായി യുവാവ് പിടിയിൽ

മലപ്പുറം: മുൻപ് എംഡിഎംഎ കേസിൽ അറസ്റ്റിലായ പ്രതിയുടെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ കണ്ടെത്തി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖിന്റെ വീട്ടിൽ നിന്നാണ് പോലീസ് എംഡിഎംഎ പിടിച്ചെടുത്തത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ ഇന്ന് പുലർച്ചെയാണ് യുവാവിന്റെ വീട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയത്. പിടിച്ചെടുത്ത എംഡിഎംഎ പ്രതി ആഷിഖ് വിദേശത്ത് നിന്നും എത്തിച്ചതാണ് എന്ന് കണ്ടെത്തി. യുവാവ് നിലവിൽ എംഡിഎംഎ കേസിൽ എറണാകുളം മട്ടാഞ്ചേരി പൊലീസിൻ്റെ കസ്റ്റഡിയിലാണുള്ളത്….

Read More

അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി

അങ്കണവാടി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്. അങ്കണവാടി ക്ഷേമനിധിയില്‍ അംഗങ്ങള്‍ അടയ്ക്കുന്ന അംശാദായ വിഹിതത്തിന്റെ 20 ശതമാനം സര്‍ക്കാര്‍ വിഹിതമായും നല്‍കുന്നു. ഇതനുസരിച്ച് ഈ വര്‍ഷം ബജറ്റില്‍ വകയിരുത്തിയ 9 കോടി രൂപയും നേരത്തെ ബോര്‍ഡിന് അനുവദിച്ചിരുന്നു. പെന്‍ഷന്‍ കുടിശ്ശിക ആനുകൂല്യം മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കുമെന്ന് ചട്ടം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial