ലഹരികേസിലെ പ്രതിയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു.
കോട്ടയം: കുറവിലങ്ങാട് ലഹരികേസിലെ പ്രതിയായ യുവാവ് മറ്റൊരു യുവാവിനെ കിണറ്റിൽ തള്ളിയിട്ടു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് പറഞ്ഞു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ജിതിനാണ് പരാക്രമം നടത്തിയത്. റോഡിൽ നിന്നിരുന്ന കല്ലേലിൽ കെ ജെ ജോൺസനെയാണ് ജിതിൻ കിണറ്റിലേക്ക് തള്ളിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. യാതൊരു പ്രകോപനവും കൂടാതെയാണ് പ്രതി പരാക്രമം നടത്തിയത്. കിണറ്റിൽ വീണ ജോൺസനെ ഫയർഫോഴ്സ് സംഘമെത്തി കരയ്‌ക്കെത്തിച്ചു. ഇയാളുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളൊന്നുമില്ല. റോഡരികിൽ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചു നിൽക്കുകയായിരുന്നു ജോൺസൺ….

