Headlines

kerala14.in

ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ; കോടതിൽ കുറ്റപത്രം നൽകി

കൊച്ചി: ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന കണ്ടെത്തൽ നേരത്തെ പാലക്കാട് വിചാരണ കോടതി തള്ളിയിരുന്നു. കുട്ടികളുടെ അരക്ഷിതമായ ജീവിതസാഹചര്യവും ക്രൂരമായ ലൈംഗീക ചൂഷണവും ആത്മഹത്യയിലേക്ക് നയിക്കാനുള്ള സാധ്യതകളെന്നാണ് സിബിഐ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും സിബിഐ…

Read More

പാലക്കാട് കോണ്‍ഗ്രസ്സ് ജയിച്ചത് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ച്; ആവര്‍ത്തിച്ച്  എംവി ഗോവിന്ദന്‍

തൃശൂര്‍: പാലക്കാട് കോണ്‍ഗ്രസ്സ് ജയിച്ചത് വര്‍ഗീയ കക്ഷികളെ കൂട്ടുപിടിച്ചുകൊണ്ടെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എസ്ഡിപിഐയുടേയും ജമാഅത്തെ ഇസ്ലാമിയുടേയും വോട്ടുകള്‍ കൂടാതെ ബിജെപിയുടെ മൂവായിരത്തിലേറേ വോട്ടുകള്‍ വാങ്ങുകയും ചെയ്തുവെന്ന് ഗോവിന്ദന്‍ പറഞ്ഞു. മുസ്ലീംലീഗിന് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും അകലം പാലിക്കാന്‍ കഴിയുന്നില്ല. വലിയ ആപത്തിലേയ്ക്കാണ് ലീഗും കോണ്‍ഗ്രസ്സും പോയിക്കൊണ്ടിരിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.തൃശൂരില്‍ സുരേഷ് ഗോപിയെ എംപിയാക്കിയതില്‍ കോണ്‍ഗ്രസ്സിന്റെ പങ്ക് വ്യക്തമായിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കെജരിവാളിനെ തോല്‍പ്പിച്ചതു പോലെയാണത്. സിപിഎം തൃശൂര്‍ ജില്ല…

Read More

ലോറിയും ബൈക്കും കൂട്ടിയിടിച്ചു; മലപ്പുറം മിനി ഊട്ടിയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് -മിനി ഊട്ടി റോഡില്‍ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് അപകടം. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥി കൊട്ടപ്പുറം സ്വദേശി അഫ്‌ലഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു പേരാണ് ബൈക്കില്‍ ഉണ്ടായിരുന്നത്. ടിപ്പര്‍ ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. കോട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായ ഞായറാഴ്ച മൂവരും മിനി ഊട്ടിയില്‍ സ്ഥലം കാണാനെത്തിയതാണെന്നാണ് വിവരം

Read More

ഇരിക്കൂറിലെ എ ടി എം കവർച്ചാ ശ്രമം; അതിഥി തൊഴിലാളി അറസ്റ്റിൽ

ഇരിക്കൂർ: കനറാ ബാങ്ക് ഇരിക്കൂർ ശാഖയോട് ചേർന്നുള്ള എ ടി എം കുത്തി പൊളിക്കാൻ ശ്രമിച്ച കേസിൽ അസം സ്വദേശി അറസ്റ്റിൽ.കല്യാട് ചെങ്കൽപ്പണയിൽതൊഴിലാളിയായ സൈദുൽ ഇസ്‌ലാം (22) ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 12.30നായിരുന്നു സംഭവം. മുഖം മറച്ചെത്തിയ സൈദുൽ ഇസ്‌ലാം എ ടി എമ്മിൽ പണം നിക്ഷേപിക്കുന്ന വാതിൽ കൈ കൊണ്ട് പൊളിക്കാൻ ശ്രമിക്കുകയായിരുന്നു. തത്സമയം തന്നെ ബാങ്കിന്റെ ഡൽഹി ഓഫീസിലെ സെർവറിൽ അപായ സൂചന ലഭിച്ചതോടെ അധികൃതർ ഇരിക്കൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു….

Read More

വനത്തിനുള്ളിൽ പെൺകുട്ടികളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ

ഭുവനേശ്വര്‍: വനത്തിനുള്ളിൽ പെൺകുട്ടികളുടെ മൃതദേഹം കെട്ടിത്തൂക്കിയ നിലയിൽ. ഒറീസയിലെ മാൽകൻഗിരിയിലെ വനത്തിലാണ് സ്കൂൾ യൂണിഫോമില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി കുട്ടികളെ കാണാനില്ലായിരുന്നുവെന്നും, ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. വ്യാഴാഴ്ച സ്‌കൂൾ വിട്ട് പെണ്‍കുട്ടികള്‍ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാണിച്ച് വീട്ടുകാർ പൊലീസില്‍ പരാതി നൽകിയിരുന്നു. കാണാതായ രണ്ട് പേർക്കുമായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാട്ടില്‍ മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയില്‍ രണ്ട് മൃതദേഹങ്ങൾ നാട്ടുകാർ…

Read More

പകുതി വിലയ്ക്ക് തട്ടിപ്പ് അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ഇന്ന് കൊച്ചിയില്‍ തെളിവെടുപ്പ്

കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്രവാഹനം നല്‍കാമെന്നുപറഞ്ഞ് കോടികള്‍ തട്ടിയ കേസില്‍ മുഖ്യപ്രതി തൊടുപുഴ കുടയത്തൂര്‍ സ്വദേശി അനന്തു കൃഷ്ണന്റെ 21 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് പൊലീസ്. ഈ അക്കൗണ്ടുകളിലൂടെ 400 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ നടന്നതായാണ് കണ്ടെത്തല്‍ പ്രതിയെ ഇന്ന് കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പൊന്നുരുന്നിയിലുള്ള അനന്തു കൃഷ്ണന്റെ ഓഫീസായി പ്രവര്‍ത്തിച്ച സോഷ്യല്‍ ബീ വെഞ്ച്വേഴ്‌സ്, മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റ് എന്നിവിടങ്ങളില്‍ ആകും പരിശോധന. തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. അനന്തുവിന്റെ വാട്സാപ്പ് ചാറ്റുകളും പൊലീസിന് ലഭിച്ചു….

Read More

മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം

പത്തനംതിട്ട: മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം. 130-ാമത് കൺവെൻഷനാണ് പമ്പ മാരാമൺ മണൽപ്പുറത്ത് നടക്കുക. ഇന്ന് ഉച്ചയ്ക്ക് ശേഷം 2.30ന് ഡോ തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിക്കും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ ഐസക് മാർ പീലക്സിനോസ് അധ്യക്ഷനായിരിക്കും. സഭകളുടെ ലോക കൗൺസിൽ ജനറൽ സെക്രട്ടറി റവ ഡോ ജെറി പിള്ളൈ (സ്വിറ്റ്സർലൻഡ്), കൊളംബിയ തിയളോജിക്കൽ സെമിനാരി പ്രസിഡന്റ് റവ ഡോ വിക്ടർ അലോയോ, ഡോ രാജ്കുമാർ രാംചന്ദ്രൻ (ഡൽഹി) എന്നിവരാണ് മുഖ്യപ്രാസംഗികർ.ഒരു ലക്ഷം…

Read More

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

പാലക്കാട്: കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. തോലന്നൂർ സ്വദേശി ചന്ദ്രികയെയാണ് ഭർത്താവ് രാജൻ കുത്തിക്കൊലപ്പെടുത്തിയത് രാജനെയും പരിക്കുകളോടെ തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. രാജന് മാനസികപ്രശ്നങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതേസമയം, രാജനും കുത്തേറ്റ മുറിവുകളുണ്ട്. ഭാര്യയെ കുത്തിയശേഷം രാജൻ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമികവിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുൻപാണ് ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് താമസം…

Read More

കേരളത്തിലേക്ക് വരികയായിരുന്ന ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തീ പടരുന്നത് കണ്ടയുടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കാനായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. കർണാടകയിലെ മദ്ദൂരിൽ വച്ചായിരുന്നു അശോക ട്രാവൽസ് എന്ന ബസിന് തീപിടിച്ചത്. പിൻഭാഗത്തുനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. അപകടസമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാരെ മുഴുവൻ പുറത്തിറക്കാനായി. യാത്രക്കാരെല്ലാം ഇറങ്ങിയ ഉടൻ തീ ആളിപ്പടരുകയായിരുന്നു. പിൻഭാഗം ഏറക്കുറെ പൂർണമായും കത്തിനശിച്ചു….

Read More

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ പണയ സ്വർണ്ണത്തട്ടിപ്പ്; ഒരു കിലോ സ്വർണ്ണം കൂടി കണ്ടെടുത്തു

വടകര: പണയ സ്വർണ്ണം മോഷ്ടിച്ച് തിരിമറി നടത്തിയ കേസിൽ ഒരു കിലോ സ്വർണം കൂടി കണ്ടെടുത്തു. അറസ്റ്റിലായ രണ്ടാം പ്രതിയുമായി തമിഴ്നാട്ടില്‍ നടത്തിയ തെളിവെടുപ്പിനിടെയാണ് ഒരു കിലോ സ്വര്‍ണ്ണം കൂടി കണ്ടെടുത്തത്. ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ പണയം വെച്ച 26 കിലോ സ്വര്‍ണമാണ് തിരിമറി നടത്തിയത്. ഇനി 9 കിലോയിലധികം സ്വര്‍ണം കൂടി കണ്ടെത്താനുണ്ട്. സ്വര്‍ണം പൊലീസ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ വടകര ശാഖയില്‍ നടന്ന സ്വര്‍ണപ്പണയ വായ്പാ തട്ടിപ്പിലെ ഇടനിലക്കാരനായ രണ്ടാം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial