Headlines

kerala14.in

വിവാഹ മോചനം തേടിയത് ഇഷ്ടമായില്ല, പ്രതികാരമായി യുവതിയുടെ പേരിലുള്ള ബൈക്കിൽ നിയലംഘനം പതിവാക്കി ഭർത്താവ്

പാട്ന: ബിഹാറിൽ വിവാഹ മോചനത്തിനാവശ്യപ്പെട്ടതിന് പ്രതികാരമായി ഭാര്യയുടെ പേരിലുള്ള ബൈക്കിൽ നിയമലംഘനം പതിവാക്കി ഭർത്താവ്. യുവതിയുടെ പിതാവ് സ്ത്രീധനമായി നൽകിയ ബൈക്കിലാണ് ഭർത്താവ് നിയലംഘനം നടത്തുന്നത്. ബിഹാറിലെ മുസാഫർപുരിയിലെ കാസി മുഹമ്മദ്പുരിലാണ് സംഭവം. ഒരു വർഷം മുൻപ് നടന്ന വിവാഹത്തിൻ്റെ ഭാഗമായി വധുവിൻ്റെ പിതാവ് നൽകിയ ബൈക്ക് രജിസ്റ്റർ ചെയ്ത് നൽകിയിരുന്നത് യുവതിയുടെ പേരിലായിരുന്നു. വിവാഹത്തിന് ശേഷം ഒന്നര മാസം കഴിഞ്ഞത് മുതൽ ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായി. ബന്ധത്തിലെ വിള്ളലിനെ തുടർന്ന് യുവതി വീട് വിട്ട് മാതാപിതാക്കളുടെ…

Read More

ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി

കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ യുവതിയെ നടുറോഡില്‍ യുവാവ് കമ്പിവടികൊണ്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. കാക്കനാട് വാഴക്കാലയില്‍ താമസിക്കുന്ന എയ്ഞ്ചലിനാണ് പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തുവെച്ച് ക്രൂരമായി മര്‍ദനമേറ്റത്. പാലാരിവട്ടത്ത് താമസിക്കുന്ന ബന്ധുവിനെ കണ്ടതിന് ശേഷം തിരികെ താമസ സ്ഥലത്തേക്ക് പോകാനായി മെട്രോ സ്റ്റേഷന് സമീപത്ത് സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. അക്രമത്തില്‍ എയ്ഞ്ചലിന്റെ കൈയ്ക്ക് പൊട്ടലുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെയായിരുന്നു സംഭവം. പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്ത് കോഴിക്കോട്ടുനിന്ന് വന്ന ബന്ധു താമസിക്കുന്നുണ്ടായിരുന്നു. അവരെ കാണാനായാണ് എയ്ഞ്ചല്‍ പാലാരിവട്ടത്തേക്ക് എത്തിയത്….

Read More

ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗേയുടേതാണ് തീരുമാനം. ജോസഫ് ടാജറ്റ് നിലവില്‍ തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവാണ്. ഡിസിസിയിലെ സംഘര്‍ഷത്തിന് പിന്നാലെ ജോസ് വള്ളൂര്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. അതിന് ശേഷം എട്ട് മാസമായി തൃശൂര്‍ ഡിസിസിക്ക് സ്ഥിരം അധ്യക്ഷന്‍ ഉണ്ടായിരുന്നില്ല. വി കെ ശ്രീകണ്ഠന്‍ എംപിക്കായിരുന്നു താല്‍ക്കാലിക ചുമതല.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയെത്തുടര്‍ന്ന് ഡിസിസി അധ്യക്ഷനും യുഡിഎഫ് ചെയര്‍മാനും ഒഴിഞ്ഞതിന് ശേഷമുള്ള അനിശ്ചിതത്വം തൃശൂരിലെ കോണ്‍ഗ്രസില്‍ വലിയ…

Read More

തെളിവെടുപ്പിനായി  മോഷ്ടാവിനെ ജ്വല്ലറിയിലെത്തിച്ചു; വിഷദ്രാവകം കഴിച്ച് ആത്മഹത്യചെയ്ത്  ജ്വല്ലറിയുടമ

ആലപ്പുഴ: മോഷണ സ്വർണ്ണം വിറ്റ ജ്വല്ലറിയിൽ തെളിവെടുപ്പിനായി  മോഷ്ടാവിനെ എത്തിച്ചു. തൊട്ടു പിന്നാലെ ജ്വല്ലറിയുടമ വിഷദ്രാവകം കഴിച്ച് ആത്മഹത്യ ചെയ്തു. ആലപ്പുഴ മുഹമ്മയിലെ രാജി ജ്വല്ലറിയിലാണ് മോഷ്ടാവിനെ തെളിവെടുപ്പിനെത്തിച്ചത്. മണ്ണഞ്ചേരി സ്വദേശി പണിക്കാപറമ്പിൽ 62കാരനായ രാധാകൃഷ്ണൻ ആണ് ആത്മഹത്യ ചെയ്തത്. മുഹമ്മയിലെ രാജി ജ്വല്ലറിയുടെ ഉടമയാണ് രാധാകൃഷ്ണൻ. മോഷ്ടാവ് സെൽവരാജിനെ  കടുത്തുരുത്തി പൊലീസാണ് പിടികൂടി തെളിവെടുപ്പിനെത്തിച്ചത്. വിഷം കഴിച്ച രാധാകൃഷ്ണനെ പ്രതിക്കൊപ്പമുണ്ടായിരുന്ന പൊലീസ് ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

പെണ്ണുകെട്ടാൻ ഇനി സിബിൽ സ്കോറും അനിവാര്യം; വരന് സിബിൽ സ്കോർ കുറഞ്ഞതോടെ വിവാഹത്തിൽ നിന്നും പിൻമാറി വധുവിന്റെ വീട്ടുകാർ

വിവാഹം നടത്തുമ്പോൾ ആധി മുഴുവൻ വധുവിന്റെ വീട്ടുകാർക്കായിരുന്നു. കെട്ടിച്ചുവിടുന്നതിനൊപ്പം നൽകേണ്ട തുക, സ്വർണം, സ്വത്തുകവകൾ എന്നിവയൊക്കെയാണ് പെണ്വീട്ടുകാരുടെ തലവേദന. എന്നാലിപ്പോൾ കാലം മാറിയപ്പോൾ എല്ലാം നേരെ തിരിച്ചായെന്ന അവസ്ഥയാണ്. ചെറുക്കന്റെ പേരിലുള്ള സ്വത്ത്, ബാങ്ക് ബാലൻസ് ഒക്കെയാണ് ഇപ്പോൾ എല്ലാവർക്കും അറിയേണ്ടത്. ഇതിനു സമാനമായ ഒരു സംഭവമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ നിന്നും റിപ്പോർട്ട് ചെയ്യന്നത്. വധുവിന്‍റെ കുടുംബം വിവാഹം വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചതിന്റെ ഒരു കാരണം കേട്ടാൽ ചിലപ്പോൾ അത്ഭുതപ്പെട്ടേക്കാം. വരന് സിബിൽ സ്കോർ കുറവാണ് എന്ന…

Read More

ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കൊല്ലം: ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശ്ശൂർ സ്വദേശിനിയായ മനീഷ(25)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു അപകടമുണ്ടായത്. ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്ലംബിങ് ജോലികൾക്കായി സ്ഥാപിച്ച ആൾത്തുളയുടെ മൂടി തകർന്ന് മനീഷയും സുഹൃത്തായ സ്വാതിയും താഴേക്ക് പതിക്കുകയായിരുന്നു. ചാത്തന്നൂർ തിരുമുക്ക് എം.ഇ.എസ്. എൻജിനിയറിങ് ലേഡീസ് ഹോസ്റ്റലിലായിരുന്നു ചൊവ്വാഴ്ച രാത്രി 7.15-ന് അപകടമുണ്ടായത്. ഇരുവരും മൂന്നാംനിലയിൽ ആൾത്തുളയുടെ മുകളിലെ മൂടിയിൽ ഇരിക്കുകയായിരുന്നു. മേൽമൂടി തകർന്ന് മനീഷ ഇടുങ്ങിയ ആൾത്തുളയ്ക്ക് ഉള്ളിലേക്കും സ്വാതി…

Read More

കാസർഗോഡ് വൈദ്യുതിക്കമ്പി മോഷ്ടിക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവറെ പൊലീസ് കൈയോടെ പിടികൂടി

കാസർഗോഡ്: നീലേശ്വരം സബ് ഓഫിസിന് സമീപത്ത് വൈദ്യുതിക്കമ്പി മോഷ്ടിക്കുന്നതിനിടയിൽ ഓട്ടോ ഡ്രൈവറെ പൊലീസ് കൈയോടെ പിടികൂടി. ചിറപുറം ആലിൻകീഴിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസിലാണ് മോഷണം നടന്നത്. പ്രതി മോഷണത്തിന് ഉപയോഗിച്ച ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു. കയ്യൂർ ചെറിയാക്കരയിലെ ലെനീഷ് ഭാസ്കരനെന്ന ഓട്ടോ ഡ്രൈവറെയാണ് (47) എസ്.ഐ കെ. മുരളീധരനും സംഘവും പിടികൂടിയത്. മോഷണ സംഘത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾ പൊലീസിനെ കണ്ടതോടെ ഓട്ടോ ഡ്രൈവറെ ഒറ്റക്കാക്കി കടന്നുകളഞ്ഞു. വെള്ളിയാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. ചിറപുറം നഗരസഭ…

Read More

കൊച്ചിയിൽ ബൈക്ക് ടോറസിലിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കൊച്ചി: കൊച്ചിയിൽ ബൈക്ക് ടോറസിലിടിച്ച് അപകടം. അപകടത്തിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വാഹനമോടിച്ച വീട്ടമ്മയുടെ ഭർത്താവിനും അപകടത്തിൽ പരിക്കേറ്റു. മലയാറ്റൂർ സ്വദേശിനിയായ ലീലയാണ് മരണപ്പെട്ടത്. മറ്റൂർ വിമാനത്താവള റോഡിൽ ചെത്തിക്കോട് വച്ചായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ ലീല മരിച്ചു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ലീലയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കും.

Read More

ടാർ ചെയ്ത് ഉണങ്ങും മുൻപ് കുത്തിപ്പൊളിച്ചു, ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ, വഞ്ചിയൂരിൽ അറ്റകുറ്റപ്പണി തകൃതി

തിരുവനന്തപുരം :  ആദ്യഘട്ട ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡിലെ കുത്തിപ്പൊളിച്ച സ്ഥലം പൊതുമരാമത്ത് (റോഡ്സ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെ അറ്റകുറ്റപ്പണികൾ തകൃതി. ടാറിംഗ് പൂർത്തിയാക്കിയ വഞ്ചിയൂർ-ആൽത്തറ റോഡ് എന്തിനാണ് കുത്തിപ്പൊളിച്ചത്, പണി പൂർത്തിയാക്കാനുണ്ടായ കാലതാമസത്തിന്റെ കാരണം, പണി പൂർത്തിയാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കേണ്ടി വരും, റോഡ് പണി പൂർത്തിയാക്കാൻ എത്ര നാൾ വേണ്ടി വരും തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തി സമഗ്രമായ ഒരു റിപ്പോർട്ട് എക്സിക്യൂട്ടീവ് എഞ്ചിനീയർ മൂന്നാഴ്ചക്കകം സമർപ്പിക്കണമെന്നും കമ്മീഷൻ വെള്ളിയാഴ്ച…

Read More

ക്യൂആര്‍ കോഡ് കാര്‍ഡുകളുമായി ഭിക്ഷതേടാന്‍ ഇറങ്ങിയ രണ്ടുപേര്‍ പിടിയില്‍

കോട്ടയം: ക്യൂആര്‍ കോഡ് അടക്കമുള്ള ആധുനിക സംവിധാനങ്ങളുമായി ഭിക്ഷാടനത്തിനിറങ്ങിയ രണ്ടു സ്ത്രീകളെ റെയില്‍വേ പോലിസ് പിടികൂടി. ലക്ഷ്മി എന്ന തെലങ്കാന സ്വദേശിനിയും സരസ്വതി എന്ന കര്‍ണാടക സ്വദേശിനിയുമാണ് പിടിയിലായത്. ക്യുആര്‍ കോഡുവഴി ലഭിക്കുന്ന പണം ഇവരുടെ സ്‌പോണ്‍സര്‍മാരുടെ അക്കൗണ്ടുകളിലാണ് എത്തിച്ചേരുന്നതെന്ന് റെയില്‍വേ പോലിസ് പറഞ്ഞു. രണ്ടു പേരില്‍ നിന്നുമായി ക്യൂആര്‍ കോഡ് പതിച്ച 150ഓളം കാര്‍ഡുകള്‍ പിടിച്ചെടുത്തു. പണമായി 250 രൂപ മാത്രമാണ് കണ്ടെത്തിയത്. ആറുമാസം പ്രായമായ കുട്ടിയെ ശിശുഭവനത്തില്‍ ഏല്‍പ്പിച്ചശേഷമാണ് ലക്ഷ്മി ഡിജിറ്റല്‍ ഭിക്ഷാടനത്തിനിറങ്ങിയത്. സ്‌പോണ്‍സര്‍മാരെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial