Headlines

kerala14.in

കാസര്‍കോട്‌ കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ ചാടി പോയി

കാസര്‍കോട്‌ കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടില്‍ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയില്‍ തുടരുന്നു. വയനാട്ടില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം മൂന്ന് മണിയോടെയാണ് മയക്കുവെടി വച്ചത്. പുലിയ്ക്ക് മയക്കുവെടിയേറ്റതായും സംശയമുണ്ട്. പ്രദേശത്ത് നിലവില്‍ കനത്ത മൂടല്‍ മഞ്ഞുണ്ട്. വെളിച്ചം വീണ ശേഷം തിരച്ചില്‍ തുടരും.ചാളക്കാട് മടന്തക്കോട് കവുങ്ങിന്‍ തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ് പുലിയെ കണ്ടെത്തിയത്. തുരങ്കത്തിനുള്ളില്‍ നിന്നും ഗര്‍ജനം കേട്ടാണ് പ്രദേശവാസി സ്ഥലത്തെത്തി പുലിയെ കണ്ടത്….

Read More

എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യ;ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

മലപ്പുറം: എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയെത്തുടർന്ന് അറസ്റ്റിലായ ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി കോടതി. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തത്. ജോലിയില്ലെന്നും സൗന്ദര്യമില്ലെന്നും സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് നിരന്തരം ഉപദ്രവിക്കുകയും ചെയ്തതിന്റെ പേരിലാണ് വിഷ്ണുജ ജീവനൊടുക്കിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളിയത്. വിഷ്ണുജയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്. ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണക്കുറ്റങ്ങൾ ചുമത്തിയാണ് ഭർത്താവ് പ്രഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 മെയ് മാസത്തിലായിരുന്നു…

Read More

തിരുവനന്തപുരം വെള്ളറടയിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ മെഡിക്കൽ വിദ്യാർഥിയായ മകൻ അച്ഛനെ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകൻ പ്രജിന്‍ ജോസ് (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചൈനയിൽ എംബിബിഎസ് പഠിക്കുകയായിരുന്നു പ്രജിൻ. കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങിയതിനെ തുടർന്ന് നാട്ടിലെത്തിയതെന്നാണ് വിവരം.സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കാത്തതിനാലാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് പ്രദീപ് പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Read More

തളിപ്പറമ്പില്‍ വീണ്ടും എക്‌സൈസിന്റെ കഞ്ചാവ് വേട്ട ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എക്‌സൈസിന്റെ കഞ്ചാവ് വേട്ട ഒന്നേകാല്‍ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റില്‍.തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എബി തോമസും സംഘവും കുറുമാത്തൂര്‍, പൊക്കുണ്ട് ഭാഗങ്ങളില്‍ നടത്തിയ റെയിഡിലാണ് ഒന്നേ കാല്‍ കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ഒറീസ സ്വദേശി ജിതു പ്രധാന്‍(47) എന്നയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് കേസെടുത്തത്.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടമാരായ അഷ്റഫ് മലപ്പട്ടം, കെ.രാജേഷ്, പ്രിവന്റീവ് ഓഫീസമാരായ ഉല്ലാസ് ജോസ്, കെ.മുഹമ്മദ് ഹാരിസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി.ശ്യാംരാജ്, വനിത സിവില്‍ എക്‌സൈസ്…

Read More

ഇ.ഡി. ചമഞ്ഞ് 30 ലക്ഷം കവർന്നു,രണ്ട് മലയാളികളെ കൂടി മംഗളുരു പോലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു : എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യവസായിയുടെ വീട്ടിൽ പരിശോധന നടത്തി 30 ലക്ഷം കവർന്ന കേസിൽ രണ്ട് മലയാളികൾകൂടി അറസ്റ്റിൽ. കൊല്ലം നീരാവിൽ സ്വദേശി ഷബീർ (25), തോട്ടവിള സ്വദേശി സച്ചിൻ (28) എന്നിവരെയാണ്‌ മംഗളൂരു പോലീസ്‌ അറസ്റ്റ്‌ചെയ്തത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ്‌ ഷബീറിനെ അറസ്റ്റ്‌ചെയ്തത്‌. മുംബൈയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയവെയാണ് സച്ചിൻ പിടിയിലായത്. ഇതേ കേസിൽ കഴിഞ്ഞ മാസം കൊല്ലം സ്വദേശിയായ അനിൽ ഫെർണാണ്ടസിനെ പോലീസ് അറസ്റ്റ്…

Read More

മ്യൂസിയങ്ങൾ അന്താരാഷ്ട്രതലത്തിലേക്ക് ഉയർത്തും : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

സംസ്ഥാനത്തെ മ്യൂസിയങ്ങൾ സാംസ്‌കാരിക വ്യക്തിത്വത്തെ രൂപപ്പെടുത്തുന്ന സചേതനമായ കഥ പറയുന്ന മ്യൂസിയങ്ങളാക്കി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കേരളം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടന്ന മ്യൂസിയം മാനേജ്‌മെന്റ്‌ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൈതൃകത്തിന്റെയും നാടിന്റെ സമ്പന്നമായ സാംസ്‌കാരത്തിന്റെയും അടയാളങ്ങളാണ് മ്യൂസിയങ്ങൾ. നമ്മുടെ മഹത്തായ സാംസ്‌കാരിക പാരമ്പര്യവും മഹിതമായ ചരിത്രവും വരും തലമുറയ്ക്ക് കൈമാറുകയെന്ന ദൗത്യമാണ് മ്യൂസിയങ്ങളിലൂടെ നിർവഹിക്കപ്പെടുന്നത്. മ്യൂസിയങ്ങളുടെ പരിപാലനം പ്രധാനപ്പെട്ടതാണ്. സന്ദർശകർക്ക് മ്യൂസിയം ഉൾക്കൊള്ളുന്ന ചരിത്രകഥയും…

Read More

ബാറിലെ പരിചയത്തിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ചു, യാത്രക്കിടെ വാഹന ഉടമയെ തടഞ്ഞ് ആക്രമണം; യുവാവിനും വെട്ടേറ്റു

തിരുവനതപുരം: വിഴിഞ്ഞത്തിന് സമീപം ചൊവ്വരയിൽ ഇരുചക്ര വാഹന യാത്രക്കാരനെ വഴിയിൽ തടഞ്ഞ് നടത്തിയ ആക്രമണത്തിൽ, ലിഫ്റ്റ് ചോദിച്ച് പിന്നിലിരുന്നു യാത്ര ചെയ്യുകയായിരുന്ന യുവാവിനും വെട്ടേറ്റു.  ലിഫ്റ്റ് ചോദിച്ചുകയറിയ മലപ്പുറം ഇടപ്പാൾ സ്വദേശിയും നിലവിൽ വെങ്ങാനൂർ മുട്ടയ്ക്കാട് താമസിക്കുന്നയാളുമായ വിഷ്ണുവി (31)നാണ് വലതു കൈക്ക് വെട്ടേറ്റത്. വാഹനമോടിച്ച ചൊവ്വര സ്വദേശി അപ്പുവിനും (26) പരിക്കുണ്ട്. സംഭവത്തിൽ രണ്ടു പ്രതികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.  മുക്കോല -ചൊവ്വര റോഡിൽ നടന്ന സംഭവത്തിൽ കാക്കാമൂല സ്വദേശികളായ സച്ചു ( 25…

Read More

ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു; 2 പേര്‍ അറസ്റ്റില്‍

     കോവളം: ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് വാഴമുട്ടം ഭാഗത്തെ റോഡില്‍ നൃത്തം ചെയ്തിരുന്ന യുവാക്കള്‍ ചേരിതിരിഞ്ഞുണ്ടായ അടിപിടിക്കിടെ ഒരാള്‍ക്ക് തലയില്‍ വെട്ടേറ്റു. കോവളം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.അക്രമ സംഭവത്തില്‍ ഉള്‍പ്പെട്ട നാലുപേരില്‍ രണ്ടുപേരെ കോവളം പോലീസ് അറസ്റ്റുചെയ്തു. വെള്ളാര്‍ വാഴമുട്ടം സ്‌കൂളിന് സമീപം കുന്നില്‍ വീട്ടില്‍ വിഷ്ണു എന്ന വിഷ്ണു പ്രകാശ്(24), വെളളാര്‍ കുഴിവിളാകം ക്ഷേത്രത്തിന് സമീപം വിഷ്ണുഭവനില്‍ വിച്ചു എന്ന വിഷ്ണു(20) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന വിപിന്‍പ്രകാശ്, ആകാശ് എന്നിവര്‍ ഒളിവില്‍…

Read More

തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

       തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നീ അധ്യാപകര്‍ ആണ് പിടിയിലായത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. പ്രധാനാധ്യാപകന്‍ വീട്ടില്‍ എത്തിയതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടുകാരോട് പോലും വിവരം പറയുന്നത് എന്നാണ് അറിയുന്നത്. പെണ്‍കുട്ടിക്ക് അബോര്‍ഷന്‍…

Read More

തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

       തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നീ അധ്യാപകര്‍ ആണ് പിടിയിലായത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. പ്രധാനാധ്യാപകന്‍ വീട്ടില്‍ എത്തിയതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടുകാരോട് പോലും വിവരം പറയുന്നത് എന്നാണ് അറിയുന്നത്. പെണ്‍കുട്ടിക്ക് അബോര്‍ഷന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial