Headlines

kerala14.in

മൊബൈല്‍ വെളിച്ചത്തില്‍ തുന്നലിട്ടു; നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: വൈക്കം താലൂക്ക് ആശുപത്രിയില്‍ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തില്‍ പതിനൊന്നുകാരന്റെ തലയില്‍ തുന്നലിട്ട സംഭവത്തില്‍ നഴ്‌സിങ് അസിസ്റ്റന്റിനെ സസ്‌പെന്‍ഡ് ചെയ്തു. ബ്രഹ്മമംഗലം വാലേച്ചിറ വിസി ജയനെ(51)യാണ് സസ്‌പെന്‍ഡ് ചെയ്തത്. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ജയന്റെയും കുട്ടിയുടെ മാതാപിതാക്കളുടെയും മൊഴി അന്വേഷണത്തിന്റെ ഭാഗമായി എടുത്തിരുന്നു. കുട്ടിയുടെ അമ്മയോട് ഡീസല്‍ ചെലവ് കാരണമാണ് ജനറേറ്റര്‍ പ്രവര്‍ത്തിപ്പാക്കത്തതെന്ന് പറഞ്ഞ് കുട്ടിയുടെ അമ്മയെ ജയന്‍ തെറ്റിദ്ധരിപ്പിക്കുകയും സ്ഥാപനത്തെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിക്കുകയും ചെയ്‌തെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ഒന്നാം തീയതി…

Read More

പത്തനംതിട്ടയിൽ വിവാഹസംഘത്തിന് മർദനം; എസ്ഐയും മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തു

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നവരെ മര്‍ദ്ദിച്ച സംഭവത്തില്‍ കുടുതൽ നടപടി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ്‌ഐ എസ് ജിനുവിനെയും മൂന്നുപൊലീസുകാരനെയും സസ്‌പെന്‍ഡ് ചെയ്തു. ഡിഐജി അജിതാ ബീഗമാണ് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. എസ്‌ഐ എസ് ജിനുവിനെ രാവിലെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നു. നടപടി സ്ഥലം മാറ്റലില്‍ മാത്രം ഒതുക്കിയതില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് എസ്ഐയും മൂന്ന് പൊലീസുകാരെയും സസ്പെൻഡ് ചെയ്തുള്ള നടപടി. വിവാഹച്ചടങ്ങില്‍ പങ്കെടുത്തവരെ മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്തിരുന്നു. മര്‍ദ്ദനത്തില്‍…

Read More

ഹോട്ടലില്‍ നിന്നും ഒരുവര്‍ഷത്തെ വരുമാനം മുഴുവന്‍ തട്ടിയെടുത്ത അക്കൗണ്ടന്റ് അറസ്റ്റില്‍

തൃശൂര്‍: ഹോട്ടലില്‍ നിന്നും ഒരുവര്‍ഷത്തെ വരുമാനം മുഴുവന്‍ തട്ടിയെടുത്ത അക്കൗണ്ടന്റ് അറസ്റ്റില്‍. കൂത്തുപറമ്പ് , സ്വദേശി മാങ്ങാട്ടി ഡാം വടക്കേകണ്ടി വീട്ടില്‍ ഫെയ്ത്ത് (28) ആണ് പിടിയിലായത്. മുരിങ്ങൂരിലുള്ള ഹോട്ടലില്‍ ജോലി നോക്കവെ 64,38500 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 29/04/2023 തീയ്യതി മുതല്‍ 9/05/2024 തീയ്യതി വരെയുള്ള കാലയളവില്‍ വിവിധ ഇനത്തില്‍ ലഭിച്ച വരുമാനം സ്വന്തം ബങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം ക്യാഷ് ആയും എടിഎം ട്രാന്‍സ്ഫറായും വാങ്ങുന്നതിന് പകരം ഫെയ്ത്തിന്റെ സ്വന്തം ഗൂഗിള്‍ പേ ആയും…

Read More

ബസ് കാത്ത് നിന്ന യാത്രക്കാരിയെ ഓട്ടോറിക്ഷയിലേയ്ക്ക് വലിച്ചിട്ടു പീഡിപ്പിച്ചു, പ്രതികള്‍ക്കായി തിരച്ചില്‍

ചെന്നൈ: കിളമ്പാക്കത്ത് ബസ് കാത്ത് നില്‍ക്കുകയായിരുന്ന സ്ത്രീയെ ഓട്ടോറിക്ഷയില്‍ കയറ്റി പീഡനത്തിനിരയാക്കി. കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. ബസ് കാത്ത് നിന്ന സ്ത്രീയുടെ മുന്നില്‍ ഓട്ടോറിക്ഷ നിര്‍ത്തി യാത്ര വാഗ്ദാനം ചെയ്തു. അവര്‍ വിസമ്മതിച്ചപ്പോള്‍ സ്ത്രീയെ ഓട്ടോറിക്ഷയിലേയ്ക്ക് ബലാല്‍ക്കാരമായി വലിച്ചിടുകയായിരുന്നു. തുടര്‍ന്ന് ബൈക്കിലെത്തിയ രണ്ട് പേര്‍ കൂടി ഓട്ടോറിക്ഷയില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ഓട്ടോറിക്ഷയില്‍ നിന്ന് നിലവിളി കേട്ട വഴിയാത്രക്കാരാണ് വിവരം…

Read More

തിരുവനന്തപുരത്ത് NCP നേതാക്കൾ തമ്മിൽത്തല്ല്

തിരുവനന്തപുരം: എൻ.സി.പി. ഓഫീസിൽ നേതാക്കളുടെ തമ്മിലടി. എൻ.സി.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജനൽച്ചില്ലുകളും തകർത്തു. പി.സി. ചാക്കോ പുതിയ ജില്ലാ പ്രസിഡന്റായി നിയമിച്ച ആർ. സതീഷ്കുമാറിൻ്റെയും മുൻ പ്രസിഡന്റ് ആറ്റുകാൽ അജിയുടെയും നേതൃത്വത്തിലാണ് രണ്ടുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്. ബുധനാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. പി.സി. ചാക്കോയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ആറ്റുകാൽ അജിയെ അടുത്തിടെ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടർന്ന് ആർ. സതീഷ്കുമാറിനെ പി.സി. ചാക്കോ പുതിയ പ്രസിഡന്റായി നിയമിച്ചു. ബുധനാഴ്ച പുതിയ ജില്ലാ പ്രസിഡൻ്റ് സതീഷ്‌കുമാർ ഓഫീസിലെത്തി. എന്നാൽ, മുൻ…

Read More

ഡല്‍ഹിയില്‍ ആംആദ്മി കടപുഴകും; രാജ്യതലസ്ഥാനം ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം

ന്യൂഡൽഹി : കാല്‍നൂറ്റാണ്ടിന് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അഭിപ്രായ സര്‍വേകള്‍. പോളിംഗ് സമയം അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന അഭിപ്രായ സര്‍വേ ഫലങ്ങളില്‍ ബഹുഭൂരിപക്ഷവും ബിജെപിക്ക് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. അഞ്ച് എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായി പ്രവചനം നടത്തി.കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ആംആദ്മി തരംഗത്തിന് സാക്ഷ്യംവഹിച്ച ഡല്‍ഹി ഇത്തവണ വിധി തിരുത്തുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസിന് ഇത്തവണയും തിരിച്ചുവരവില്ല. പരമാവധി മൂന്ന് സീറ്റുകള്‍ വരേയാണ് കോണ്‍ഗ്രസിന് പ്രവചിക്കപ്പെടുന്നത്.ബിജെപിക്ക് 35 മുതല്‍ 60 സീറ്റുകള്‍…

Read More

സ്ഥിരമായി ലഹരി വില്പന നടത്തുന്ന യുവാവിനെ കരുതൽ തടങ്കലിലാക്കി പോലീസ്

കോഴിക്കോട്: സ്ഥിരമായി ലഹരി വിൽപന നടത്തി വന്ന യുവാവിനെ കരുതൽ തടങ്കലിലാക്കി പോലീസ്. കോഴിക്കോട് കല്ലായി പാര്‍വതിപുരം സ്വദേശി സഞ്ജിത് അലിയെയാണ് കരുതൽ തടങ്കലിലാക്കിയത്. എന്‍ഡിപി എസ് നിയമപ്രകാരമാണ് നടപടി. ഇയാള്‍ ബംഗളൂരുവില്‍ നിന്നും ലഹരിമരുന്നെത്തിച്ച് വില്‍പ്പന നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് സിറ്റി കമ്മീഷണറുടെ ശുപാര്‍ശ പ്രകാരം അഡീഷണല്‍ചീഫ് സെക്രട്ടറിയാണ് കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Read More

കുവൈത്തില്‍ ഓണ്‍ലൈന്‍ വഴി വന്‍ മീന്‍ കച്ചവട തട്ടിപ്പ്. മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുക നഷ്ടമായി.

കുവൈത്തില്‍ ഓണ്‍ലൈന്‍ വഴി വന്‍ മീന്‍ കച്ചവട തട്ടിപ്പ്. മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുക നഷ്ടമായി. ഓണ്‍ലൈനില്‍ 50% ഡിസ്‌കൗണ്ടില്‍ കുവൈത്തിലെ പ്രമുഖ ഫിഷ് കമ്പനിയുടെ പേരില്‍ വ്യാജ ഫേസ് ബുക്ക് പേജിലൂടെയാണ് കച്ചവടം. ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് കുവൈത്തിലെ ബാങ്കിങ് പേയ്‌മെന്റ് ആപ്പിന്റെ രീതിയിലുള്ള പേജ് നല്‍കുകായായിരുന്നു തട്ടിപ്പ് സംഘം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ രേഖപ്പെടുത്തി ഒടിപി നല്‍കുന്നതോടെ ബാങ്കിലെ മുഴുവന്‍ കാശും തട്ടിപ്പു സംഘം പിന്‍വലിക്കും. മലയാളികളടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടാണ്…

Read More

കോഴിക്കോട് സ്വദേശിയായ യുവാവ് റിയാദിൽ വച്ചു മരണപെട്ടു

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിലെ ആശുപത്രിയിൽ മരിച്ചു. അടിവാരം അനൂറമാൾ അനിക്കത്തൊടിയിൽ വീട്ടിൽ നൗഫൽ ആണ് റിയാദ് എക്സിറ്റ് എട്ട് മുവാസാത്ത് ആശുപത്രിയിൽ മരിച്ചത്. 38 വയസായിരുന്നു. പിതാവ്: മുഹമ്മദ്‌, മാതാവ്: ആമിന, ഭാര്യ: സഫ്ന. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട്, ഉമർ അമാനത്ത്‌, നൗഫൽ തിരൂർ, ജാഫർ വീമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Read More

ആയുധങ്ങൾ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങൾക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിൾ

കാലിഫോര്‍ണിയ: സാങ്കേതിക വിദ്യ (എഐ) ഉപയോഗിച്ച് ആയുധങ്ങൾ വികസിപ്പിക്കുകയോ, നിരീക്ഷണ സംവിധാനങ്ങൾക്കായി എഐ ഉപയോഗിക്കുകയോ ചെയ്യില്ലെന്ന നയം തിരുത്തി ഗൂഗിൾ. ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആൽഫബെറ്റിന്‍റെ എഐ നൈതികത നയത്തിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നീക്കം ചെയ്തതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എന്തിനൊക്കെ എഐ ഉപയോഗിക്കില്ല എന്ന് വിശദീകരിച്ചിരുന്ന നാലിന പട്ടിക ഗൂഗിളിന്‍റെ എഐ നയത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ദോഷം ചെയ്യുന്ന സാങ്കേതികവിദ്യ വികസിപ്പിക്കില്ല, ആയുധങ്ങളോ ജനങ്ങളെ ആക്രമിക്കാൻ ഉപയോഗിക്കാവുന്ന മറ്റ് സാങ്കേതിക സംവിധാനങ്ങളോ വികസിപ്പിക്കില്ല,…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial