Headlines

kerala14.in

ട്രെയിനിൻ്റെ ജനറൽ കംപാർട്മെൻ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗിൽ കഞ്ചാവ് കണ്ടെത്തി

തൃശ്ശൂർ: തൃശ്ശൂരിലെത്തിയ വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. ട്രെയിനിൻ്റെ ജനറൽ കംപാർട്മെൻ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നല്ല ഭാരമുള്ള ബാഗിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്. ബാഗ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ വിവരമറിച്ച് ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ കയറി പരിശോധിച്ചു. അപ്പോഴാണ് ബാഗിനുള്ളിൽ കഞ്ചാവ് ആണെന്ന് വ്യക്തമായത്. 197 കിലോ ഭാരമാണ് ഇതിന് കണക്കാക്കിയിരിക്കുന്നത്

Read More

വിവാഹ ചടങ്ങിന് പിന്നാലെ വധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരൻ വരനു സസ്പെൻഷൻ.

വിവാഹ ചടങ്ങിന് പിന്നാലെ വധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്ത പോലീസുകാരൻ വരൻ സസ്പെൻഷൻ. ബിഹാർ നവാഡയിലെ ഒരു ക്ഷേത്രത്തിൽ നടന്ന വിവാഹചടങ്ങിനിടെയായിരുന്നു സംഭവം. തൊട്ടുപിന്നാലെ വരനായ പൊലീസുകാരൻ നവവധുവിനെ തല്ലുകയും ഉപദ്രവിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പ്രചരിച്ച വീഡിയോയിൽ വരൻ യുവതിയെ പിടിച്ചു വലിക്കുന്നതും ഉപദ്രവിക്കാൻ ശ്രമിക്കുന്നതും കാണാം. കൂടെയുണ്ടായിരുന്ന യുവതി ഇയാളെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്. എന്തായാലും സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസുകാരനായ വരനെ…

Read More

ഒന്നുകില്‍ സ്ഥലംമാറ്റം അല്ലെങ്കില്‍ വിആര്‍എസെടുക്കണം; അഹിന്ദുക്കളായ ജീവനക്കാരോട് തിരുപ്പതി ക്ഷേത്ര അധികൃതര്‍

അഹിന്ദുക്കളായ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി തിരുപ്പതി ക്ഷേത്രത്തിലെ ഭരണസമിതിയായ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). എല്ലാവരോടും ഒന്നുകില്‍ സ്ഥലംമാറ്റം നേടി പോകണമെന്നും അല്ലെങ്കില്‍ വോളന്ററി റിട്ടയര്‍മെന്റ് തെരഞ്ഞെടുക്കാമെന്നുമാണ് ഭരണസമിതി അറിയിച്ചിരിക്കുന്നത്. ഇങ്ങനൊരു നടപടിക്ക് പിന്നിലെ കാരണമെന്താണെന്നും ക്ഷേത്ര ഭരണസമിതി അറിയിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ മതാചാരങ്ങളും ആത്മീയമായ വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരം സംഭവങ്ങളില്‍ ടിടിഡി ബോര്‍ഡ് ഒന്നുകില്‍ അത്തരം ജീവനക്കാരെ മറ്റ് സര്‍ക്കാര്‍ വകുപ്പിലേക്ക് സ്ഥലം മാറ്റുകയോ അല്ലെങ്കില്‍ വിആര്‍എസ് എടുക്കാമെന്ന നിലപാട് സ്വീകരിക്കുകയുമാണ്…

Read More

ദില്ലിയിൽ വോട്ടെടുപ്പ് പൂര്‍ത്തിയായി; പോളിംഗ് 57.70 ശതമാനം

ദില്ലി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. വൈകിട്ട് അഞ്ച് മണി വരെ 57.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാഷ്ട്രപതി, ഉപരാഷ്ട്രപതി ഉള്‍പ്പെടെ പ്രമുഖരെല്ലാം വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. ചൂടും വാശിയും ഏറിയ പോരാട്ടത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പ് ആദ്യമണിക്കൂറുകളില്‍ മന്ദഗതിയിലായിരുന്നെങ്കിലും ഉച്ചയോടെ സജീവമായി. രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഐഎം നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍, ദില്ലി…

Read More

സി.പി.എം ധാരണ തെറ്റിച്ചു; കൊല്ലം കോർപറേഷനിൽ സി.പി.ഐ ഡെപ്യൂട്ടി മേയർ സ്ഥാനം ഉൾപ്പെടെ രാജിവെച്ചു

കൊല്ലം: മേയർ സ്ഥാനം പങ്കിടുന്നതിനെ ചൊല്ലിയുള്ള ഉഭയകക്ഷി ധാരണ സിപിഎം പാലിച്ചില്ലെന്ന് ചൊല്ലി കൊല്ലത്ത് എൽഡിഎഫിൽ പൊട്ടിത്തെറി. കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഐ രാജിവച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധുവാണ് സ്ഥാനം രാജിവച്ചത്. അദ്ദേഹത്തോടൊപ്പം രണ്ട് സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും സിപിഐ രാജിവച്ചിട്ടുണ്ട്. നിശ്ചിതകാലയളവിന് ശേഷം മേയർ സ്ഥാനം സിപിഎം നേതാവ് പ്രസന്ന ഏണസ്റ്റ് രാജിവയ്ക്കും എന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ഇന്ന് അവർ മേയർസ്ഥാനം രാജിവക്കാതായതോടെയാണ് പ്രശ്നം രൂക്ഷമായത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ…

Read More

കണ്ടക്ടറുടെ സമയോചിത ഇടപെടല്‍;യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല

ആലപ്പുഴ:കണ്ടക്ടറുടെ സമയോചിത ഇടപെടല്‍ കൊണ്ട് യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാല. ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയ്ക്കുള്ള കെഎസ്ആര്‍ടിസി. ബസിലാണ് സംഭവം. കണ്ടക്ടര്‍ ആലപ്പുഴ ഡിപ്പോയിലെ കെ. പ്രകാശ്. രാവിലെ എട്ടു മണിക്കാണ് എസി റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. കൈതവനയിലെത്തിയപ്പോള്‍ കുറച്ചു സ്ത്രീകള്‍ കയറി. അവരില്‍ രണ്ട് പേര്‍ തമിഴ് നാടോടി സ്ത്രീകളായിരുന്നു. ഇവരുടെ പെരുമാറ്റത്തില്‍ പ്രകാശിന് സംശയം തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോള്‍ അടുത്ത സ്‌റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാല്‍, മങ്കൊമ്പ് എത്തുംമുന്‍പ്…

Read More

വയനാട്ടില്‍ രണ്ട് കടുവകള്‍ ചത്ത നിലയില്‍

കല്‍പറ്റ: വയനാട്ടില്‍ കുറിച്യാട് കാടിനുള്ളില്‍ രണ്ട് കടുവകളെ ചത്ത നിലയില്‍ കണ്ടെത്തി. ഒരു ആണ്‍കടുവയും ഒരു പെണ്‍കടുവയുമാണ് ചത്തത്. കടുവകള്‍ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്. ഇന്ന് വൈകിട്ടോടെയാണ് ജഡങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധ പരിശോധനക്ക് ശേഷമേ വിശദാംശങ്ങള്‍ ലഭ്യമാവുകയുള്ളൂ. മേപ്പാടി ഭാഗത്ത് മറ്റൊരു കടുവയെയും ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. രാവിലെ മേപ്പാടി കൂട്ടമുണ്ട സബ് സ്‌റ്റേഷന് സമീപത്ത് ആണ്‍ കടുവയെയാണ് ചത്തതായി കണ്ടെത്തിയത്. കോടത്തോട് പോഡാര്‍ പ്ലാന്റേഷന്റെ കാപ്പിത്തോട്ടത്തില്‍…

Read More

പകുതി വിലയ്ക്ക് സ്‌കൂട്ടര്‍: തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി, കണ്ണൂരില്‍ മാത്രം 2000 പരാതികള്‍

കണ്ണൂര്‍: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ്…

Read More

സ്വകാര്യ സർവ്വകലാശാല ബില്ലിനെതിരെ ആശങ്കയുമായി സിപിഐ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ സർവ്വകലാശാല ബില്ലിൽ ആശങ്കയുമായി സിപിഐ. കൂടുതൽ പഠനം വേണ്ടേ എന്ന് മന്ത്രിസഭാ യോഗത്തിൽ പി പ്രസാദ് ചോദിച്ചു. സിപിഐ നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമായിരുന്നു പ്രസാദ് ആശങ്ക ഉന്നയിച്ചത് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ ഇല്ലായിരുന്നു. കൂടുതൽ ചർച്ചക്കായി ബിൽ മാറ്റി വച്ചു. സംസ്ഥാനത്ത് സ്വകാര്യ സർവ്വകലാശാലകൾക്ക് അനുമതി നൽകാനുള്ള ബിൽ ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.. ഉന്നത വിദ്യാഭ്യാസമന്ത്രി ആ‌ ബിന്ദു ഇന്ന് കാബിനറ്റ് യോഗത്തിൽ പങ്കെടുത്തില്ല. മന്ത്രി ഇന്ന് ബംഗ്ളൂരുവിലായിരുന്നു….

Read More

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്: എ എൻ ഷംസീര്‍

ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു , എല്ലാത്തിൻ്റെയും നല്ല വശങ്ങള്‍ സ്വീകരിക്കാം, നല്ല വശങ്ങള്‍ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണമെന്നും സ്പീക്കർ ഷംസീർ പറഞ്ഞു.കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കണ്‍വെൻഷനിലാണ് സ്പീക്കർ ഇക്കാര്യം പറഞ്ഞത്. മനുഷ്യ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളെയും എ ഐ സ്വാധീനിക്കുന്നു.ഇപ്പോള്‍ നടക്കുന്നത് ടെക്നോ ഫ്യൂഡലിസം, സൂക്കർബർഗൊക്കെയാണ് ഫ്യൂഡലിസ്റ്റ്. രണ്ടാമത്തെ ജന്മി ഇലോണ്‍ മസ്ക്, സോഷ്യല്‍ മീഡിയ സ്പേസ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial