Headlines

kerala14.in

എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ, ഇൻ്റർ ബാങ്ക് ചാർജും കൂട്ടും

ന്യൂഡൽഹി: എടിഎം ചാർജ് 22 രൂപയാക്കാൻ ശുപാർശ. സൗജന്യ ഇടപാടിനുളള പ്രതിമാസ പരിധി കഴിഞ്ഞാൽ ഈടാക്കുന്ന തുകയാണ് 22 ആക്കിയത്. നേരത്തെ 21 രൂപയാണ് ഈടാക്കിയിരുന്നത്. കൂടാതെ മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുളള ഇന്റർബാങ്ക് ചാർജ് 17 ൽ നിന്ന് 19 രൂപയാക്കാനും ശുപാർശയുണ്ട്. ഇക്കാര്യം റിസർവ് ബാങ്കിനോട് നാഷണൽ പെയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ശുപാർശ ചെയ്തു. ഓരോ മാസവും സ്വന്തം ബാങ്കുകളിൽ അഞ്ച് തവണ സൗജന്യമായി എടിഎമ്മുകളിൽ നിന്ന് ഒരാൾക്ക് പണം പിൻവലിക്കാം….

Read More

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മകൻ പി. ഗോവിന്ദ് ശിവന്‍ വിവാഹിതനായി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും ആര്‍. പാര്‍വതി ദേവിയുടെയും മകനായ പി. ഗോവിന്ദ് ശിവന്‍ വിവാഹിതനായി. തേനാകര കളപ്പുരക്കൽ ജോർജിൻ്റെയും റെജിയുടെയും മകൾ എലീന ജോർജാണ് വധു. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ മന്ത്രി തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം നടന്നത്. മന്ത്രിമന്ദിരമായ റോസ് ഹൗസില്‍ വെച്ചാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.

Read More

കയ്യിൽ ഫോണുമായി  KSRTC ബസ്ഡ്രൈവറുടെ സാഹസിക യാത്രയിൽ നടപടി എടുത്തു മോട്ടോർവാഹന വകുപ്പ്

മാനന്തവാടി: കെഎസ്ആര്‍ടിസി ബസ് ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് സാഹസികമായി ബസ്സോടിച്ചത് യാത്രക്കാരുടെ ജീവന് ഭീഷണിയുയർത്തി. വയനാട് ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് അലക്ഷ്യമായി ബസോടിച്ചത്. ഒരു കയ്യില്‍ മൊബൈലും മറുകയ്യില്‍ സ്റ്റിയറിങ്ങും പിടിച്ച് സിയാദ് അശ്രദ്ധയോടെ ബസ് ഓടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയോടുള്ള വാഹനമോടിക്കൽ. കഴിഞ്ഞ…

Read More

സിദ്ധാർത്ഥൻ്റെ മരണത്തിൽ ഉൾപ്പെട്ട പ്രതികളായ വിദ്യാർത്ഥികളെ കാമ്പസിൽ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ.

കൊച്ചി: പൂക്കോട് കേരള വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ്റെ മരണത്തിൽ ഉൾപ്പെട്ട പ്രതികളായ വിദ്യാർത്ഥികളെ കാമ്പസിൽ പ്രവേശിപ്പിക്കുന്നതിന് സ്റ്റേ. പ്രവേശനത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് തടഞ്ഞത്. പതിനെട്ട് വിദ്യാർത്ഥികളുടെ പ്രവേശനത്തിനാണ് സ്റ്റേ. സിദ്ധാർത്ഥൻ്റെ അമ്മ എം ആർ ഷീബ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ അമിത് റാവൽ, പികെ ജയകുമാർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിൻ്റെ നടപടി. മണ്ണൂത്തി കാമ്പസിൽ പ്രവേശനത്തിന് അനുമതി നിഷേധിച്ച സർവകലാശാല ഉത്തരവിനെതിരെയാണ് 18 വിദ്യാർത്ഥികളുടെ ആദ്യ സിംഗിൾസ്…

Read More

വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു.

തിരുവനന്തപുരം: ആറ്റിങ്ങലിൽ വിരണ്ടോടിയ കാള കുത്തിവീഴ്ത്തിയ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. തോട്ടവാരം രേവതിയിൽ ബിന്ദുവാണ് (57) ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. കാള കുത്തിവീഴ്ത്തിയതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.തിങ്കളാഴ്ചയാണ് കശാപ്പിനായി കൊണ്ടു വന്ന കാള ബിന്ദുവിനെ കുത്തിവീഴ്ത്തിയത്. റോഡിലൂടെ നടന്നുപോയ ബിന്ദുവിനെ ഓടുന്നതിനിടയില്‍ കാള ഇടിച്ചു വീഴ്ത്തുകയായിരുന്നു. കുഴിമുക്ക്-കൊല്ലമ്പുഴ റോഡിലൂടെ നടന്നുവരികയായിരുന്ന ബിന്ദുകുമാരി വിദ്യാധിരാജ സ്‌കൂളിന് സമീപമെത്തിയപ്പോഴാണ് കാള ഓടിവരുന്നത് കണ്ടത്. ഓടി മാറാന്‍ ശ്രമിക്കുന്നതിനിടെ കാള ഇവരെ ഇടിച്ചിട്ടു. കാളയുടെ കൊമ്പ് ദേഹത്ത് കൊണ്ടില്ലെങ്കിലും…

Read More

മലയാളി നഴ്സിങ് വിദ്യാർത്ഥിനി കർണാടകയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

ബംഗളൂരു: കർണാടകയില്‍ മലയാളി നഴ്സിങ് വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) ആണ് മരിച്ചത്. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബിഎസ്‍സി നഴ്സിങ് വിദ്യാർത്ഥിനിയാണ്. ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ഹരോഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഗുണ്ടാ നേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ ഏഴ് പേർ പിടിയിൽ

  മൂലമറ്റം: ഗുണ്ടാനേതാവിനെ കൊന്ന് പായിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ തള്ളിയ സംഭവത്തിൽ ഏഴ് പേർ പിടിയിൽ. കേസിൽ ഇനി ഒരാളെ കൂടി പിടിയിലാവാനുണ്ട്. മൂലമറ്റം സ്വദേശികളായ താഴ്‌വാരം കോളനി പെരിയത്തുപറമ്പിൽ അഖിൽ രാജു (24), മണപ്പാടി വട്ടമലയിൽ രാഹുൽ ജയൻ (26), പുത്തൻപുരയിൽ അശ്വിൻ കണ്ണൻ (23), മണപ്പാടി അതുപ്പള്ളിയിൽ ഷാരോൺ ബേബി (22), പുത്തേട് കണ്ണിക്കൽ അരീപ്ലാക്കൽ ഷിജു ജോൺസൺ (29), അറക്കുളം കാവുംപടി കാവനാൽ പുരയിടത്തിൽ പ്രിൻസ് രാജേഷ് (24), ഇലപ്പള്ളി ചെന്നാപ്പാറ പുഴങ്കരയിൽ…

Read More

സോഡാകുപ്പി ഉപയോഗിച്ചു  യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയളെ പോലീസ് അറസ്റ്റ് ചെയ്തു

ഓച്ചിറ: യുവാവിനെ സോഡ കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ പായിക്കുഴി ത്രീ റോസ് ഹൗസിൽ ആറീസ് മുഹമ്മദിനെ (40-ബെല്ല)യാണ് ഒച്ചിറ പൊലിസ് പിടികൂടിയത്. ഞായറാഴ്‌ച രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കായംകുളം പുതുപ്പള്ളി സ്വദേശി നവാസിനെ (37)യാണ് പ്രതി ആക്രമിച്ചത്. ഒച്ചിറ രാഗം ജങ്ഷനിലേ കടയിലെത്തിയ ആരീസ് അവിടെയിരുന്ന സോഡാക്കുപ്പി എറിഞ്ഞുടച്ചു. സമീപത്ത് നിന്ന നവാസ് ഇതിനെ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയായിരുന്നു. ഈ വിരോധത്തിൽ പൊട്ടിച്ച സോഡ…

Read More

കോഴിക്കോട് ബസ് അപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇന്നലെയുണ്ടായ ബസ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികന്‍ മുഹമ്മദ് സാനിഫ് (27) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലുമണിയോടെ കോഴിക്കോട്- മാവൂര്‍ റോഡില്‍ അരയിടത്തുപാലത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. മാവൂരിലേക്ക് പോകുകയായിരുന്ന വെര്‍ടെക്‌സ് ബസ് മറ്റൊരു ബസുമായി ഉരസിയിരുന്നു. തുടര്‍ന്ന് അമിതവേഗത്തില്‍ പോകവെ അരയിടത്തുപാലം മേല്‍പ്പാലത്തിന് മുകളില്‍ വെച്ച് എതിരെ വന്ന ബൈക്കില്‍ ഇടിച്ചു. ഇടിയെത്തുടര്‍ന്ന് ബൈക്ക് യാത്രക്കാരന്‍ മുന്നിലുണ്ടായിരുന്ന കാറിന് മുന്നിലേക്ക് വീണു….

Read More

കോഴിക്കോട് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി ഹോട്ടലുടമ ദേവദാസ് പിടിയില്‍

തൃശൂര്‍: കോഴിക്കോട് മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ ഹോട്ടലുടമ ദേവദാസ് പിടിയില്‍. തൃശൂര്‍ കുന്നംകുളത്തുവച്ചാണ് ഇയാള്‍ പിടിയിലായത്. കേസില്‍ ഹോട്ടല്‍ ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. ദേവദാസിന്റെ ഉടമസ്ഥതയിലുള്ള സങ്കേതം എന്ന ഹോട്ടലില്‍ ജീവനക്കാരിയായിരുന്നു പെണ്‍കുട്ടി. ശനിയാഴ്ച രാത്രിയോടെ ഹോട്ടലിലെ ജീവനക്കാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി. ഹോട്ടലുടമയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാനാണ് കെട്ടിടത്തില്‍നിന്ന് ചാടിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial