Headlines

kerala14.in

ജയിൽ ഭക്ഷണം കാത്ത് ക്യൂ നിൽക്കേണ്ട റീജിയണൽ കാൻസർ സെൻ്ററിൽ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാൻ്റീൻ അടുത്ത മാസം തുറക്കാൻ തീരുമാനമായി

തിരുവനന്തപുരം: ഇനി ജയിൽ ഭക്ഷണം കാത്ത് ക്യൂ നിൽക്കേണ്ട, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വസിക്കാം. റീജനൽ കാൻസർ സെൻ്ററിൽ മാസങ്ങളായി പൂട്ടിയിട്ടിരുന്ന ക്യാൻ്റീൻ അടുത്ത മാസം തുറക്കാൻ തീരുമാനമായി രോഗികൾക്കും കുട്ടിരിപ്പുകാർക്കുമായി ഉണ്ടായിരുന്ന ഭക്ഷണകേന്ദ്രം, നടത്തിപ്പിലുണ്ടായ വീഴ്ച മൂലമാണ് നേരത്തെ അടച്ചു പൂട്ടിയത്. ഇതിന് പിന്നാലെയാണ് ജീവനക്കാരുടെ ക്യാൻ്റീനിൽ കൂടുതൽ സൗകര്യം ഒരുക്കാനും ഫുഡ് കോർട്ട് തുറന്ന് പ്രവർത്തിക്കാനും തീരുമാനിച്ചത്. നിലവിൽ ആർസിസിയിലെത്തുന്ന നൂറ് കണക്കിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിനായി ജയിൽ വകുപ്പിൻ്റെ കൗണ്ടർ ആണ് ആശ്രയം. വലിയ…

Read More

തെന്നിന്ത്യൻ ചലച്ചിത്രതാരം പുഷ്പലത അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ശാരദ, പാർ മകളേ പാർ, കർപ്പൂരം, നാനും ഒരു പെൺ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 1969ൽ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്സിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. 1955 മുതൽ 1987 വരെ സിനിമ രംഗത്ത് സജീവമായിരുന്നു. നടനും നിർമാതാവുമായ എവിഎം രാജന്റെ ഭാര്യയാണ്. 1999-ൽ ശ്രീഭാരതി സംവിധാനം…

Read More

ആ ഭാഗ്യശാലി ആരാണ് ക്രിസ്മസ്-ന്യൂയർ ബമ്പർ നറുക്കെടുപ്പ് നടന്നു

തിരുവനന്തപുരം: ക്രിസ്മസ്-ന്യൂയർ ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്കുശേഷം രണ്ടിന് ഗാർഗി ഭവനിൽ വെച്ചാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഒന്നാം സമ്മാനമായ 20 കോടിയോളം നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനം അടിച്ചത് XD387132 എന്ന നമ്പറിനാണ്. കണ്ണൂർ ജില്ലയിൽ ടിക്കറ്റിനാണ് ഒന്നാം സമ്മാനം നൽകിയത്. XG209286 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം. ഒരു കോടി രൂപ വീതം 20 പേർക്കാണ് നൽകുക.10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കാണ് മൂന്നാം സമ്മാനം….

Read More

ഭാര്യമാതാവിനെ മരുമകന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ് ഇരുവരും മരിച്ചു

കോട്ടയം: കോട്ടയം പാലായില്‍ ഭാര്യാമാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. പൊള്ളലേറ്റ് അമ്മായിയമ്മയും മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി നിര്‍മ്മല (60), മരുമകന്‍ മനോജ് (42) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബവഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിര്‍മ്മല വീട്ടില്‍ ഇരിക്കുമ്പോഴാണ് മരുമകന്‍ മനോജ് എത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നത്. തീ ആളിയതോടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ഇരുവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച…

Read More

കുരുമുളക് പറിക്കുന്നതിനിടെ ഭർത്താവ് കിണറ്റിൽ വീണു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയ്ക്കും അപകടം

പിറവം: എറണാകുളം പിറവത്ത് കരുമുളക് ശേഖരിക്കുന്നതിനിടെ മരം ഒടിഞ്ഞ് ഗൃഹനാഥൻ സമീപത്തുള്ള കിണറ്റിലേക്ക് വീണു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭാര്യയും കിണറ്റിൽ വീണു. 40 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കാണ് ഇരുവരും വീണത്. ഒടുവിൽ ഇരുവരെയും രക്ഷിക്കാൻ അഗ്നിരക്ഷാ സേനയെത്തി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. പിറവം നഗരസഭ 8–ാം വാർഡിൽ പാറേക്കുന്നിൽ കുരുമുളക് പറിക്കാനായി തോട്ടത്തിലിറങ്ങിയ 66കാരനായ ഇലഞ്ഞിക്കാവിൽ രമേശനാണ് മരമൊടിഞ്ഞ് കിണറിൽ വീണത്. ഭർത്താവ് കിണറിലേക്ക് വീഴുന്നത് കണ്ട് രക്ഷപ്പെടുത്താനായി ശ്രമിച്ച ഭാര്യയും 56കാരിയുമായ പത്മവും…

Read More

വാടകവീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായിഇതര സംസ്ഥാനക്കാരായ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തതു.

പെരുമ്പാവൂർ: വാടക വീട്ടിൽ കഞ്ചാവ് ചാക്കിൽ കെട്ടി സൂക്ഷിച്ച ദമ്പതികൾ പോലീസ് പിടിയിൽ. ഇതര സംസ്ഥാനക്കാരായ ദമ്പതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരക്കാട് വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. ഇവർ താമസിക്കുന്ന വീട്ടിൽ നിന്ന് ചാക്കിൽ കെട്ടിയ നിലയിൽ സൂക്ഷിച 9.483 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് വിറ്റുകിട്ടിയ 50,000 രൂപ ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. നാട്ടിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് എത്തിച്ച് ഇവിടെ വിൽപന നടത്തുകയായിരുന്നു ദമ്പതികൾ….

Read More

യാത്രയിൽ വിശ്രമിക്കാൻ വഴിയരികിൽ വാഹനം നിർത്തി;  വിവാഹ ചടങ്ങിൽ കഴിഞ്ഞു വന്ന 20 അംഗ സംഘത്തെ പോലീസ് മർദ്ദിച്ചു

പത്തനംതിട്ട: വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ വഴിയരികിൽ വിശ്രമിക്കാൻ നിന്ന സംഘത്തെ പോലീസ് മർദ്ദിച്ചു. പത്തനംതിട്ടയിൽ ഇന്നലെ രാത്രി 11മണിക്കുശേഷം ദമ്പതികൾ അടക്കമുള്ള സംഘമാണ് വഴിയരികിൽ നിന്നിരുന്നത്. ഒരു കാരണവും കൂടാതെയാണ് പാഞ്ഞെത്തിയ പോലീസിന്റെ മർദ്ദനം. കോട്ടയം സ്വദേശികളായ 20 അംഗ സംഘം സഞ്ചരിച്ച ട്രാവലർ വഴിയരികിൽ വിശ്രമത്തിനായി നിർത്തിയപ്പോൾ പൊലീസ് സംഘം മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന് വഴിയരികിൽ നിൽക്കുകയായിരുന്നു സംഘം….

Read More

യുവപ്രതിഭാ പുരസ്‌കാരം: അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം:ശാരീരിക- മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തിൽ തങ്ങളുടെതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായി തീരുകയും ചെയ്ത യുവജനങ്ങൾക്ക് കേരള സംസ്ഥാന യുവജന കമ്മീഷൻ യുവപ്രതിഭാ പുരസ്‌കാരം നൽകുന്നു. പ്രതിസന്ധികളിൽ പതറി വീഴാതെ വലിയ സ്വപ്നങ്ങൾക്ക് പിന്നാലെ ഊർജ്ജമൊരുക്കി സഞ്ചരിക്കാൻ കേരളത്തിലെ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നവർക്ക് അർഹമായ അംഗീകാരം നൽകുക എന്നതാണ് ഈ പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്. പുരസ്‌കാരത്തിനായി നാമനിർദേശം നൽകാവുന്നതോ സ്വമേധയാ അപേക്ഷ സമർപ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളിൽ നിന്നും കിട്ടുന്ന നിർദേശങ്ങൾ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിനു വിധേയമായി മൂന്ന്…

Read More

ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ് ബൂത്തിൽ

ന്യൂഡൽഹി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ ചൂടിനൊടുവിൽ ഡൽഹി ഇന്ന് പോളിങ് ബൂത്തിൽ വിധിയെഴുതും. 70 മണ്ഡലങ്ങളിലായി 699 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിനായി 13766 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 3000 ബൂത്തുകൾ പ്രശ്നബാധിത ബൂത്തുകളാണ്. രാവിലെ 7 മണി മുതൽ വൈകിട്ട് ആറു വരെ പോളിങ് തടരും. ഒരു കോടി അന്‍പത്തിയാറ് ലക്ഷത്തോളം വോട്ടര്‍മാരാണ് ഡല്‍ഹിയിലുള്ളത്. രാഷ്ട്രപതിയും, പല കേന്ദ്രമന്ത്രിമാരും, നിവവധി എംപിമാരും ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. രാഷ്ട്രപതി ഭവന്‍ കോംപ്ലക്സിലെ കേന്ദ്രീയ വിദ്യാലയത്തിലാകും രാഷ്ട്രപതി…

Read More

പശുക്കളെ മോഷ്ടിക്കുന്നവരെ നടുറോഡിൽ വെടിവെച്ചിടുമെന്ന് കർണാടക മന്ത്രി

കാർവാർ: പശുമോഷണ പരാതികൾ ഉത്തര കന്നഡ ജില്ലയിൽ വർധിക്കുന്നതിനിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി കർണാടക മന്ത്രി മൻകൽ എസ് വൈദ്യ. പശുമോഷണത്തിൽ ഏർപ്പെടുന്നവരെ പൊതുനിരത്തിൽ വെടിവെച്ച് കൊല്ലുമെന്ന് അദ്ദേഹം പറഞ്ഞു. പശുമോഷണം അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശുക്കളെ മോഷ്ടിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു മടിയും വേണ്ടെന്ന് പൊലീസിനോട് പറഞ്ഞു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ നടപടി സൗ്വകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് കർണാടക ഭരിച്ചിരുന്ന ബി.ജെ.പി സർക്കാർ ഇക്കാര്യത്തിൽ നിശബ്ദരായിരുന്നു. എന്നാൽ, ഈ രീതിയിൽ മോഷണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial