ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകള്‍.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് ഇതാദ്യമായി ഒരു ‘ബിഹാറി കല്യാണം’ നടന്നത് നാട്ടുകാര്‍ക്ക് പുതുമയായി. ശ്രീബുദ്ധന്റെ ജന്മനാടായ ഗയയിലെ പെണ്‍കുട്ടി ഇനി അഴീക്കോടിന്റെ മരുമകള്‍. നാല്പത്തിരണ്ടുകാരനായ അഴീക്കോട് പുന്നക്കപ്പാറ സ്വദേശിയുടെ നല്ലപാതിയായാണ് ബിഹാര്‍ ബുദ്ധഗയയിലെ മുപ്പതുകാരിയെത്തിയത്. ബിഹാറി ആചാരപ്രകാരം അഴീക്കോട് അരയാക്കണ്ടിപ്പാറ ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തിലാണ് വേറിട്ട വിവാഹം നടന്നത്. അഴീക്കോട്ടെ പാരമ്പര്യ ലോഹപ്പണിക്കാരനായ പരേതനായ കൊളപ്രത്ത് ചന്ദ്രന്റെയും നളിനിയുടെയും മകന്‍ സിജിയും ബീഹാര്‍ ബുദ്ധഗയയിലെ റൗണ്ട് വാ ഗ്രാമത്തില്‍ ലോഹപ്പണിക്കാരനായിരുന്ന പരേതനായ നവദീപ് ശര്‍മ്മയുടെയും കൃഷിക്കാരിയായ സുഭദ്ര…

